” അമ്പടാ കള്ളകാമുകാ……..ഇത്രേം വല്യൊരു കാമുകനാണോ ഇങ്ങനെ പതുങ്ങി ഇരുന്നിരുന്നത് …!!! കണ്ടാൽ പറയൂല്ലല്ലോ ..!”
അവൾ എന്റെ തലമുടിയിൽ സ്പീഡിൽ കൈയുരച്ചു പറഞ്ഞു…….ഞാൻ തിരികെയും ചിരിച്ചുകൊടുത്തു …അവളെന്റെ കയ്യെടുത്തു പുഞ്ചിരിയോടെ ആ മോതിരം നോക്കി ….
” അപ്പൊ ഇത് വെറുമൊരു മോതിരമല്ലല്ലേ …അമ്മുക്കൊച്ചിന്റെ പ്രണയമാണ് ….ഹ്മ്മം , കേൾക്കാൻ സുഖമുള്ള ഒരു ലവ് സ്റ്റോറി…..”
അവൾ വീണ്ടും എന്നെ അഭിനന്ദിച്ചു …
” എനിക്കും കാണാൻ തോന്നുന്നുണ്ട് നിന്റെ അമ്മുട്ടിയെ …….നിന്റെ സംസാരത്തിൽ നിന്നും എനിക്ക് ഒരു രൂപം കിട്ടീട്ടുണ്ട് , തൽക്കാലം അതുമതി , ഒരിക്കൽ എനിക്കും നേരിട്ട് കാണണം ……ഈ കഥ കേട്ട് എനിക്ക് ഇത്രേം തോന്നുന്നുണ്ടെങ്കിൽ നിന്റെ അവസ്ഥ എനിക്ക് ആലോചിച്ചിട്ട് പോലും എത്തുന്നില്ല മാഷേ …..എന്തായാലും നീ ഈ ആഴ്ച വീട്ടിൽ പോണം ഡാ……അവളേം കണ്ടു വായോ , നിനക്ക് ഇത്രേം ഉള്ള സ്ഥിതിക്ക് നിന്നെ കാണാതെ അവളും വിഷമിച്ചിട്ടുണ്ടാവൂലെ …??”
അവൾ ആലോചനയോടെ എന്നോട് പറഞ്ഞു ….ഞാനും അതുതന്നെ ആലോചിക്കുവാരുന്നു…..അവളോട് തുറന്നു പറഞ്ഞിട്ടും അണയാൻ പാകത്തിലുള്ള ഒരു തീ ആയിരുന്നില്ല ആ അവസ്ഥ ..പിന്നെയും തീച്ചൂളയിൽ ഇട്ടെന്ന പോലെ ഞാൻ സമയം കഴിച്ചുകൂട്ടി ……..
പ്രണയത്തിന്റെ തീവ്രത അറിയാൻ അകന്നിരുന്നാൽ മതിയെന്നു ഞാൻ നന്നായിട്ട് മനസിലാക്കിയ സമയം …….
ഹോസ്റ്റലിൽ എത്തിയപ്പോൾ ഞാൻ കണ്ടു തഴമ്പിച്ച ആ വഴിത്താരയിലൂടെയുള്ള ഞങ്ങളുടെ നടത്തസ്വപ്നം ഞാൻ ഒരു ഡയറിയിലേക്ക് പകർത്തി ………അത് എഴുതിക്കഴിഞ്ഞു ഒരാവർത്തി വായിച്ചപ്പോൾ വല്ലാത്തൊരു അനുഭൂതി എന്നിൽ നിറഞ്ഞതായി എനിക്ക് ഫീൽ ചെയ്തു…….അതിന്റെ സന്തോഷം പ്രകൃതിയിൽ പോലും അലയടിച്ചതുകൊണ്ടാകാം പുറത്ത് മഴ കുറച്ചു ശക്തമായിത്തന്നെ പെയ്യുവാൻ തുടങ്ങി …….ഞാൻ ഡയറി മടക്കി വെച്ചു ജനാല ഇത്തിരി തുറന്നു …തണുത്ത കാറ്റ് ഉള്ളിലേക്ക് വന്നു മനസിനെ ഒന്നുകൂടി തണുപ്പിച്ചു……ഞാൻ വീണ്ടും ഡയറിയെടുത്തു അതിൽ ഒരു പേജിൽ കുറിച്ചു …
‘ ജനൽച്ചില്ലിലൂടെ ഊർന്നിറങ്ങുന്ന മഴത്തുള്ളികൾ എന്നെ ഓർമ്മിപ്പിച്ചത് ആദ്യ ചുംബനത്തിൽ നിന്റെ കണ്ണിൽ നിന്നും അടര്ന്നുവീണ കണ്ണുനീര്തുള്ളികളെയായിരുന്നു ……’
ഇതായിരുന്നു ആ വരികൾ …….ദിവസങ്ങളോളം ക്ഷമിക്കാൻ കഴിയാത്തതുകൊണ്ട് ആ വെള്ളിയാഴ്ച ഉച്ചക്ക് ഞാൻ ലീവ് എടുത്ത് ഇറങ്ങി , പോകാൻ നേരം റസീന അടുത്തുവന്നു ….
” മാഷേ , പോവുന്നതൊക്കെ കൊള്ളാം …..അവളെ കണ്ട് തിരികെ വരാതിരിക്കരുത് …….കോഴ്സ് മുഴുവൻ തീർന്നിട്ടില്ല ട്ടോ ….”
അവൾ കുസൃതിയോടെ പറഞ്ഞു …ഞാൻ നാക്ക് കടിച്ചു ഇടിക്കുമെന്ന ആംഗ്യം കാണിച്ചു ….പിന്നെ സമയം കളയാതെ ഭക്ഷണം കഴിച്ചു മുഷിഞ്ഞ