അതിരുകളില്ലാത്ത ബന്ധം…
ഈശ്വരന്റെ ഇച്ഛയെ മറികടക്കുവാൻ ഒരു നല്ല സുഹൃത്തിന് കഴിയും….
രാജീവിന് അതിന് പറ്റുമോ…’”””
അദ്ദേഹം ചോദിച്ചു.
രാജീവ് : എന്റെ ജീവൻ കൊടുത്തായാലും മനുവിനും അഞ്ജുവിനും ഒന്നും പറ്റാതെ ഞാൻ നോക്കും….
അദ്ദേഹത്തിന്റെ ചോദ്യത്തിന് ഒരു നിമിഷംപോലും താമസിക്കാതെ അവനുത്തരം നൽകി.
‘”””” വേഗത്തിലുള്ള മറുപടി….. അത് ആത്മാര്ഥതയെ ചൂണ്ടിക്കാണിക്കുന്നു…. എല്ലാം ശുഭമായി അവസാനിക്കട്ടെ…..
ഈശ്വരൻ രക്ഷിക്കട്ടെ….’”””””
അത്രയും പറഞ്ഞ് മുത്തശ്ശൻ യാത്ര പറഞ്ഞ് പോയി. അദ്ദേഹം പോകുന്നത് രാജീവ് നോക്കി നിന്നു.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
പ്രിയങ്ക നാളത്തെ പോക്കിനുള്ള തയ്യാറെടുപ്പിലാണ്.
അലി അവളുടെപക്കലേക്ക് ചെന്നു.
അലി : പ്രിയങ്കാ…..
പ്രിയങ്ക അയാളുടെ വിളികേട്ട് തിരിഞ്ഞു നോക്കി. അലിയെ കണ്ടതും അവലിടെ കണ്ണുകൾ വിടർന്നു.
പ്രിയങ്ക: ഭായ്….
അലി ; താൻ തിരിക്കലാണൊ…..
പ്രിയങ്ക: ആയിരുന്നു… ഇപ്പോൾ തീർന്നു….