😈Game of Demons 8 [Demon king]

Posted by

അഞ്ചു : നീ കേട്ടതല്ലേ രൂപേ…. മുത്തശ്ശൻ ആദ്യം തൊട്ട്പറയുന്നതെല്ലാം 100% ശരിയായിരുന്നു…

മുത്തശ്ശൻ പറഞ്ഞപോലെ എനിക് മൃത്യു ദോഷം ഉണ്ടായിരുന്നില്ലെ………. കൂടാതെ ഏട്ടന്റെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ…. എല്ലാം ശരിയായല്ലേ മുത്തശ്ശൻ പറഞ്ഞത്….

 

രൂപ : ,ആയിരിക്കാം…. പക്ഷെ നമ്മടെ മനുവേട്ടനേ നിനക്കറിയില്ലേ…. ഏട്ടനീ പ്രശ്നത്തെയൊക്കെ തവിടുപൊടിയാക്കി കടന്നു വരും

 

അഞ്ചു: ന്നാലും നിക്ക് പേടിയാണ് രൂപേ…. ഏട്ടന് വല്ലോം പറ്റിയ ഞാൻ ജീവിച്ചിരിക്കില്ല……

 

അവൾ രൂപയുടെ മടിയിൽ കിടന്ന് കാരയുവാൻ തുടങ്ങി.

 

രൂപ: ഒന്നുല്ലടാ ….. ഒക്കെ ശരിയാവും……എട്ടാനൊന്നും വരില്ല…. ഞാനും രാജിവേട്ടനൊക്കെ ഇല്ലേ….. പേടിക്കണ്ടട്ടൊ…….

 

രൂപ അഞ്ചുനേ സാമാധാനിപ്പിച്ചുകൊണ്ട് അവളുടെ തലമുടി സ്നേഹസത്തോടെ തലോടി…

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

രാജീവിന്റെ കാർ ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി പോയിക്കൊണ്ടിരിക്കുകയാണ്.

 

രാജീവ് : മുത്തശ്ശ……

 

‘”” പറ മോനെ…… ‘”””

 

രാജീവ് : മുത്തശ്ശൻ പറഞ്ഞത് നടക്കോ… ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ….

 

:””‘ അതെന്താ മോനെ അങ്ങനെ ചോദിക്കാൻ….’””

 

രാജീവ് : അങ്ങയെ വിശ്വാസം ഇല്ലാതെ ചോദിച്ചതല്ല മുത്തശ്ശ….. പേടിയികൊണ്ടാണ്… മുത്തശ്ശൻ പറഞ്ഞ പോലെ അഞ്ജുവിനെ മരണം പിന്തുടർന്നിരുന്നു….

 

അതുപോലെ മനു അവളെ സംരക്ഷിച്ചു….

 

എന്നാൽ അതിൽനിന്ന് തന്നെ ഒരു വലിയ ശത്രു അവന്റെ നേരെ വന്നുകൊണ്ടിരിക്കുന്നു. എല്ലാം മുത്തശ്ശൻ മനസ്സിൽ കണ്ടപോലെതന്നെ….

അവന് എന്തെങ്കിലും സംഭവിക്കുമോ മുത്തശ്ശ…..

 

രാജീവ് പേടിയോടെയും സംഘടത്തോടെയും ചോതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *