അമ്മങ്ങനെ പറയുമ്പോളും ബാക്കിയുള്ളവരുടെ ഉള്ളിൽ അവന്റെ അസുരമുഖം ഓടിമറഞ്ഞു.
‘”” ആയിരിക്കാം….
അസുരൻ അവന്റെ ഉള്ളിൽ വസിക്കുന്നു….
അതവന്റെ പൊതു സ്വഭാവത്തെ ബാധിക്കുന്നില്ല….
സംഹാര സമയങ്ങളിൽ മാത്രമേ അവനെ പുറത്തു കാണു….
ഈ ഗുണങ്ങളെല്ലാം ഈ ജാതകത്തിലുള്ള പെണ്കുട്ടിയെ സംരക്ഷിക്കുവാൻ ദൈവം നിയോഗിച്ചിരുന്നു…
കൂടാതെ അഞ്ചലിയുടെ ആദ്യ ജന്മമായ മനുഷ്യ ജന്മത്തിലും ഈ ജാതകത്തിലുള്ള മനു എന്ന ചെറുപ്പക്കാരൻതന്നെയാണ് അഞ്ചലിയുടെ ഇണ….. ‘”””
ആ വാക്കുകൾ കേട്ടതും അഞ്ചുവിന് എന്തെന്നില്ലാത്ത സന്ദോഷം വന്നു.
അഞ്ചു : സത്യണോ മുത്തശ്ശ…..
‘””” ആയിരിക്കാം… ശാസ്ത്രം കള്ളം പറയില്ലെന്നാണ് എന്റെ വിശ്വാസം….
കൂടാതെ ആ ജന്മം ദീർഖായുസ്സായത് ഈ പുരുഷനെ വിവാഹം കഴിച്ചതുകൊണ്ടാണ്…
ഇതൊരു ദൈവ നിയോഗം തന്നെയാണ്…
ഇനി അഞ്ചുവിന് ഒരാപത്ത് വരണമെങ്കിൽ അത് മനുവിനെ താണ്ടിയെ വരുകയുള്ളൂ…””‘
അവരെല്ലാവരും അദ്ദേഹത്തിന്റെ വാക്കുകളിൽ വളരെ സന്തോഷവാൻ ആണ്..
‘അമ്മ : ഇന്റെ കുട്ടിനെ ദൈവം കാത്തു….””‘
‘അമ്മ കൈകൂപ്പി പ്രാർധിച്ചു…
‘””” പിന്നെ ആശുഭമായൊരു കാര്യമുണ്ട്… ‘””
അവർക്ക് പിന്നെയും ആശഘയായി… അദ്ദേഹത്തിന്റെ വാക്കുകൾക്ക് വീണ്ടും ചെവികോർത്തു.
‘”” നിങ്ങൾ അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല…