😈Game of Demons 8 [Demon king]

Posted by

രാജീവ് : മുത്തശ്ശൻ ജാതകമൊക്കെ നോക്കോ…..

 

‘അമ്മ : നോക്കോന്നോ…. മാമൻ പറഞ്ഞ അത് അച്ചട്ടായിരിക്കും… ഇതുവരെ ഒന്നും തെറ്റിയിട്ടില്ല…

‘”””‘ ദൈവം തന്ന കഴിവല്ലേ… മനസ്സിൽ തെളിയുന്നത് പറയുന്നു…. അത്ര തന്നെ…. മഹാ ദേവാ…… ‘””””

 

‘അമ്മ : ഇനി കഴിച്ചിട്ടാവാം സംസാരം… വാ മാമേ….

 

”” മൽസ്യം മാംസം ഇതൊന്നും ഇല്ലല്ലോ…. ‘””

 

‘അമ്മ : അതൊന്നും ഇല്ല…. മാമ ധൈര്യായി വന്നോളൂ….

 

‘””‘ എന്നാൽ ആവാം…. മോൻ കഴിച്ചതാണോ….””

രാജീവിനോട് ചോതിച്ചു.

 

രാജീവ് : ഇല്ല…ഞങ്ങൾ ഇപ്പൊ വന്നുകേറിയതെ ഉള്ളു….

 

‘”” എന്നാൽ എല്ലാർക്കും ഒരുമിച്ചിരുന്ന് കഴിക്കാം….വരു…. ‘”””

 

അവരെല്ലാവരും കഴിക്കുവാനായി ഡൈനിങ് ഹാളിലേക്ക് നടന്നു.

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

മുറിയിൽ നിന്നും തിരിച്ചിറങ്ങിയ അലി ഭായ് വളരെ സന്തോഷത്തിൽ ആയിരുന്നു.അയാൾ നടന്ന് ജോണിന്റെ അടുത്തേക്ക് എത്തി.

 

ജോണ് : എന്താ ഭായ്….. നല്ല സന്തോഷത്തിൽ ആണല്ലോ…. കൊല്ലേണ്ടവനെ കിട്ടിയോ….

 

അലി ; കിട്ടിയടാ…. കിട്ടി….. നീ പറഞ്ഞപോലെ അവൻ സിംഹമാണ്…. ശക്തിവാനായ സിംഹം…. പക്ഷെ കുറുക്കന്റെ ബുദ്ധിയില്ല….

 

ജോണ് : ഹമ്മ്…. അവന്റെ ഫോട്ടോ കിട്ടിയോ…..

 

അലി ; കിട്ടി… ഫോട്ടോ മാത്രമല്ല…. രണ്ട് പെണ്ണുകളെയും….

 

ജോണ് : പെണ്ണുങ്ങളോ….

 

അലി ; അതേടാ…. കൊല്ലേണ്ടവർ ഒന്നല്ല… രണ്ടാണ്…. അവന്റെ ഏതോ ഫ്രിണ്ടും കൂടെ ഉണ്ട്…. തീർക്കുമ്പോൾ രണ്ടിനേയും തീർത്തേക്കാം…

 

ജോണ് : അപ്പൊ ഏതോ പെണ്ണിന്റെ കാര്യം പറഞ്ഞതോ…

Leave a Reply

Your email address will not be published. Required fields are marked *