അലി ആ ഫോട്ടോ ഓപ്പൺ ചെയ്തു. അന്ന് ഹോട്ടലിൽ അവസാന ദിവസം എടുത്ത ഫോട്ടോ. അതിൽ പ്രിയക്കൊപ്പം രാജീവും രൂപയും മനുവും അഞ്ജുവും നിൽപ്പുണ്ട്…
അലി കണ്ണെടുക്കാതെ അഞ്ജുവിന്റെ ഫോട്ടോയെ ഒന്ന് നോക്കി…
അലി ; ഇതിൽ ആരാണ്……
”’ ആദ്യത്തെ രണ്ടുപേർ….””
അവൾ രാജീവിനെയും രൂപയെയും കാണുച്ചു കൊടുത്തു.
അലി : അപ്പൊ മറ്റു രണ്ടുപേരും…..
‘”””‘ അത് അവരുടെ ഫ്രണ്ട്‌സ് ആണ്…. ഇവർ എപ്പോഴും ഒരുമിച്ചാണ്… മനുവും അഞ്ജുവും…. :’””
അലി : ഹമ്മ്….. ok…. എനിക്ക് കെട്ടേണ്ടത് കിട്ടി…. താങ്ക്സ് പ്രിയ….
”’ ഇനി എന്നെ വെറുതെ വിട്ടുടെ…..””
അലി : വിടാം…. വിടും….. ഞാനിതൊന്നു തീർത്തോട്ടെ….
അയാൾ അവളെ വശ്യമായോന്ന് നോക്കിയിട്ട് പുറത്തേക്ക് നടന്നു പോയി ഇനിയെന്തെന്നറിയതെ അവളും.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
രാജീവിന്റെ കാർ മനുവിന്റെ വീട്ടിലേക്ക് വന്നുകയറി. വണ്ടിയുടെ ശബ്ദം കേട്ട് ആതി പുറത്തേക്ക് വന്നു.
ആതി : അഞ്ചുവേച്ചി…………. ദേ ഈനാം പേച്ചിയും മരപ്പട്ടിയും വന്നു……………..
അവൾ ഉള്ളിലേക്ക് നോക്കി വിളിച്ചു കൂകി. അത് കേട്ടാണ് അവർ കാറിൽ നിന്നും ഇറങ്ങിയത്.
രാജീവ് : ഡീ രൂപേ….. നിന്നെ ഈനാം പേച്ചിന്ന്…..
അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
രൂപ: ഹോ…. എന്റെ മനുഷ്യാ…. അപ്പൊ മരപട്ടി നിങ്ങളല്ലേ…..