😈Game of Demons 8 [Demon king]

Posted by

ആതി: മ്.. മ്മും….

അവൾ തലയാട്ടി ഇല്ലെന്ന് പറഞ്ഞു.

 

മനു : ഇല്ലടി…. അവൾ നല്ല കുട്ടിയാ….

 

അഞ്ചു : ഹമ്മ്…. കഴിയാറായോ…..

 

മനു : ഹമ്മ്…. ഇപ്പൊ കഴിയും….

 

അവൻ ബ്രഷ് വായിൽനിന്നും എടുത്ത് പൈപ്പിൽ വച്ച് കഴുകി.

മനു : വായ കഴുകുന്നില്ലെടി….

 

ആതി: ഞാനോ….

 

മനു : എന്റെ കൃഷ്ണ….. .. ഹോ….. ഇങ് വാ….. ഇനി അതുമാത്രം എന്തിനാ ബാക്കിയാക്കുന്നെ….

 

അവൻ അവളെ വാഷ് ബൈസനിൽ കുനിച്ചു നിർത്തി വായ കഴുകി കൊടുത്തു. ശേഷം മുഖം കഴുകി കണ്ണിലെ പീളയെല്ലാം കളഞ്ഞു കൊടുത്തു. ഒരു കൊച്ചു കുട്ടിക്ക് ‘അമ്മ ചെയ്തു കൊടുക്കുന്ന പോലാണ് ആ പ്രവർത്തികൾ കാണുമ്പോൾ അഞ്ജുവിനനുഭവപ്പെട്ടത്.ഏറെ കൗതുകവും.

 

മനു : ഇനി തമ്പുരാട്ടിക്ക് വരവോ….

 

ആതി : മുഖം തുടച്ച് താ കൊരങ്ങാ…..

 

അത് പറഞ്ഞതും അവളുടെ ഇരു ചെവിയിലും പിടുത്തം വീണു.ഒന്ന് അഞ്ജുവിന്റെയും ഒന്ന് മനുവിന്റെയും

കൈകെട്ടി നിന്നതുകൊണ്ട്‌ പാവത്തിന് പൊത്തിപിടിക്കാൻ പറ്റിയില്ല…

 

ആതി : ആഹ്…… വിട് വിട്….

 

മനു:
അഞ്ചു: ഇനി അങ്ങനെ വിളിക്കോ…..

 

രണ്ടുപേരും ഒരുമിച്ചു ചോതിച്ചു.

 

ആതി : ഇല്ല…. ഇനി വിളിക്കില്ല…. ഇന്റെ ചെവിന്ന് വിട്…..

അവർ അവളുടെ ചെവിയിൽ നിന്നും കയ്യെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *