😈Game of Demons 8 [Demon king]

Posted by

പിന്നെ ആ നാര് പോയത് അവളുടെ മൂക്കിലേക്കായിരുന്നു. അതിന്റെ തലപ്പ് കേറിയതും ഒന്ന് മണക്കുന്ന പോലെ ശ്വാസം എടുത്തു. അതിനു ശേഷം അവൻ അത് കുറച്ചുകൂടി ഉള്ളിലേക്ക് കേറ്റി ഒന്ന് വട്ടം കറക്കി.

‘”” അ…. അ…. ആ….ച്ചു……’””

അവളൊന്ന് ഉച്ചത്തിൽ തുമ്മികൊണ്ട് ഉറക്കമുണർന്നു.

 

‘”” ഹ ഹ ഹ ഹ ഹ ഹ ………… ‘””

അവൾ തുമ്മിയത് കണ്ട് മനു പൊട്ടിച്ചിരിക്കാൻ തുടങ്ങി. കണ്ണുതുറന്ന് നോക്കുമ്പോൾ അവൾ കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന മനുവിനെയാണ്.

ആതി : ഹും ഹും…. എന്താ ഏട്ടാ ഇത്‌…..

അവൾ ചിണുകികൊണ്ട് പറഞ്ഞു.

 

മനു : എഴുന്നേൽക്കടി….

 

ആതി ; ഇപ്പോഴോ…. കുറച്ചു കഴിയട്ടെ….

 

മനു ; അതൊന്നും നടക്കില്ല മോളെ…. എണീറ്റേ….

 

മനു അവളെ എഴുന്നേല്പിക്കാൻ നോക്കിയപ്പോൾ അവൾ അവന്റെ നെഞ്ചിൽ തല വച്ച് കിടന്നു.

 

മനു : ആ….ബെസ്റ്റ്…. എന്നെക്കൂടി കിടത്താണോ പെണ്ണേ….

 

ആതി : ആ….. ഏട്ടൻ കൊറച്ചുനേരം കിടക്ക്…. അല്ലപിന്നെ…

 

അവളവന്റെ നെഞ്ചിൽ കിടന്ന് കുണുങ്ങി ചിരിച്ചു.

 

മനു : എടി എനിക്ക് പോകാൻ സമയമായി….

 

ആതി : നാളെ പോവാ ഏട്ടാ…..

 

മനു : ഹ ഹ ഹ ….. ചേച്ചീടെ അനിയത്തി തന്നെ….

 

ആതി മനുവിന്റെ താടിയിൽ തലോടി.

ആതി: നല്ല കട്ട താടി….

മനു : കണ്ണ് വയ്ക്കാതെടി….

 

ആതി: വക്കും…..

 

മനു : ഹമ്മ്…. മതി കൊഞ്ചിയത്….. വാ…. എണീറ്റേ…..

അവനവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. നല്ല മടിയുണ്ട് എഴുന്നേൽക്കാൻ…. നിന്നിടത്ത് കിടന്നുറങ്ങാ…

Leave a Reply

Your email address will not be published. Required fields are marked *