അവൻ വേഗത്തിൽ അവിടത്തെ കുന്നിൻ മുകളിലേക്ക് വണ്ടി ഓടിച്ചു കേറ്റി. അവന്റെ പ്രവർത്തിയിൽ രാജീവും നന്നേ പേടിച്ചിരുന്നു. പോകും വഴി ഒരു ബോർഡ് കണ്ടു…
suicide point….
അവിടെ ആരും ഇല്ല… ഒരു വലിയ കൊക്ക മാത്രം. മനു വണ്ടി നിർത്തി ഇറങ്ങാൻ തുടങ്ങിയതും രാജീവ് അവന്റെ കയ്യിൽ പിടിച്ചു.
രാജീവ് : ഡാ അളിയാ…. വേണ്ടടാ……
മനു : രാജീവേ…. കൊല ഒന്നായാലും ഒമ്പതായാലും ശിക്ഷ ഒന്ന് തന്നെയാണ്…. ഇറങ് വെളിയിൽ…
അതും പറഞ്ഞ് മനു പുറത്തേക്ക് ഇറങ്ങി.സമീറ ഇറങ്ങാതെ നിന്നപ്പോ മനു ഡോർ തുറന്ന് അവളെ വലിച്ചു പുറത്തേക്ക് കൊണ്ടുപോയി. ഡോർ അടയുന്നത് വരെയുള്ള അലർച്ചയെ അവൻ കേട്ടള്ളു… ഗ്ലാസ്സ് തുറക്കാത്തത് കൊണ്ട് പുറത്തെ ശബ്ദമൊന്നും കേട്ടില്ല….
മനു ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തുമെന്ന് അവനറിയാം. അവൻ ഉറപ്പായും സമീറയെ കൊല്ലും.അത് കാണാനുള്ള ശേഷി രാജീവിന് ഇല്ലായിരുന്നു… കാരണം അവൾ മനുവിനെ പോലെ തന്നെ തനിക്ക് പ്രിയപ്പെട്ടവൾ ആണ്…. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മനു അവളുടെ മുടിയിൽ പിടിച് വലിച്ചിഴക്കുന്നതും ആ കൊക്കയിലേക്ക് വലിച്ചെറിയുന്നതും കൊക്കയുടെ ആഴങ്ങളിലേക്ക് ഒരു നിലവിളിയോടെ അവൾ സഞ്ചരിക്കുന്നതും മരണത്തെ പുല്കുന്നതും അവൻ മനസ്സിൽ കണ്ടു.
അവന് സ്വയം നിയന്തരിക്കാൻ ഉള്ള ശേഷി പോയിരുന്നു. മുന്നിൽ വരാൻ പോകുന്നത് മരണമെങ്കിൽ മരണം…. എന്ത് വില കൊടുത്തും അവളെ രക്ഷിക്കണം… രാജീവ് ദൃഢ പ്രതിജ്ഞ എടുത്ത് കാറിൽ നിന്നും ഇറങ്ങി. എന്നാൽ അന്തരീക്ഷം ശാന്തമാണ്… അവൻ ചുറ്റിനും നോക്കി. അവിടെ ഒരു പാറയുടെ മുകളിൽ ചെവിയിൽ ഹെഡ്സെറ്റും വച് മനു കിടക്കുന്നു.
രാജീവ് ചുറ്റും ഒന്നുകൂടി വീക്ഷിച്ചു. ഇല്ല …. ആരുമില്ല… അവൻ വെപ്രാളത്തിൽ മനുവിന്റെ അടുത്തേക്ക് ഓടി.
രാജീവ് : ഡാ….. മനു…. സമീറ എവടെ…..
അവൻ ചോദിച്ചത് അവൻ കേട്ടിട്ടു പോലും ഇല്ല… കാതിൽ മുഴങ്ങുന്ന പാട്ടിന്റെ ലഹരിയിൽ കണ്ണും മൂടി മൂളിപ്പാട്ടും പാടിയാണ് അവൻ കിടക്കുന്നത്. അത് കാണുമ്പോൾ രാജീവിന് ദേഷ്യം ഇരച്ചു കയറി.
രാജീവ് : ഡാ….. നാറി….. നീ അവളേ കൊന്നോ….
അവൻ കാലുകൊണ്ട് അവനെ തട്ടിക്കൊണ്ട് ചോതിച്ചു.മനു കണ്ണ് തുറന്ന് ഒരു ചെവിൽ ഹെഡ്സെറ്റ് ഊരി അവനെ നോക്കി.
മനു : അളിയാ…. വിളിച്ചോ….