അവന്റെ വാക്കുകൾ കേട്ട് രാജീവ് വീണ്ടും ഞെട്ടി. സമീറ ഞെട്ടിച്ചതിന്റെ 4 ഇരട്ടി ഡോസിൽ.
സമീറ : അങ്ങനെ ആണോ രാജീവേ…. കുറ്റമൊക്കെ നീ ഒറ്റക്ക് ഏൽക്കുമോ….
രാജീവ് മനുവിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.അവന് ഒരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു. ഒരു ധീർഖ ശ്വാസം എടുത്ത് അവൻ പറഞ്ഞു.
രാജീവ്: അതേ…. ഞനാണ്…. ഞാനാണ് എല്ലാവരെയും കൊന്നത്…. ഞാൻ എറ്റോളം…
അത് പറയുമ്പോൾ അവന്റെ തൊണ്ട ഇടരുന്നുണ്ടായിരുന്നു. സൗഹൃദത്തിന്റെ വിശ്വാസം നഷ്ടമായ ഒരുവന്റെ വേദന.
സമീറ : ഹ ഹ ഹ ഹ …… കൊള്ളാം…… രണ്ടുപേരുടെയും സ്നേഹം ഞാൻ സമ്മതിച്ചിരിക്കുന്നു.
സമീറ ചിരിച്ചുകൊണ്ട് പറഞ്ഞു.
സമീറ : പക്ഷെ മനു….നീയും രക്ഷപ്പെടില്ല…..ഈ കൊലയിൽ നിനക്കും പങ്കുണ്ട്…. എന്റെ കൊക്കിന് ജീവൻ ഉണ്ടെങ്കിൽ രണ്ടിനേയും ഞാൻ വെറുതെ വിടില്ല….
അത് കേട്ടതും മനു വണ്ടിയുടെ സ്പീഡ് കൂട്ടി.ഹൈ വേയിൽ നിന്നും ഒരു ചെറിയ ഇടവഴിയിലേക്ക് കാർ പായിച്ചു. എന്തെന്ന് മനസ്സിലാവാതെ രാജീവും. ആ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കാർ 80 km/hr സ്പീഡിൽ പോയി.
രാജീവ് : ഇത്‌എങ്ങോട്ടാടാ പോണേ…..
‘”” ഹ ഹ …ഹ ഹ ഹ.. ഹ ഹ …ഹ ഹ ………’”
അതിന് മറുപടിയായി അവൻ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി.
രാജീവ്: ഡാ…. മനു സ്പീഡ് കുറക്ക്…
മനു : സമീറ…. നിനക്ക് ഈ കാര്യം മറക്കാൻ പറ്റോ…..
സമീറ : ഇല്ല…. ഞാൻ നിന്നെ ജയിലിൽ അടക്കുന്നത് വരെ ഇതിന്റെ പിന്നാലെ ഓടും….
അവൾ കട്ടായം പറഞ്ഞു.അപ്പൊ മനു മുഖത്ത് വല്ലാത്തൊരു ചിരിയായിരുന്നു.
മനു: എങ്കിൽ നിന്റെ വിധി ഞാൻ എഴുതും….
രാജീവ് : ഡാ…. മനു… സമാധാനപ്പെട്…. ഇവളെ പറഞ്ഞു മനസ്സിലാക്കാം….
മനു : ഹ ഹ ഹ ….. പറയേണ്ട കാര്യം പറഞ്ഞു… കിട്ടേണ്ട ഉത്തരവും കിട്ടി….. ഇനി മരണം ആണ്…. ഹ ഹ ഹ ഹ ……