അലി: ഞാൻ വിളിച്ചത് എന്തിനാണെന്ന് രാജുവിന് അറിയാമല്ലോ….
.രാജു: അറിയാം…. പ്രിയ മേഡം എല്ലാം പറഞ്ഞിരുന്നു….
അലി: ഹമ്മ്.. . എന്നാ രാജുവിന് അറിയുന്നതെല്ലാം പറഞ്ഞോളൂ….
രാജു: ഭായ്….എനിക്ക് മുഴുവനായും അറിയില്ല.. പക്ഷെ ഒന്നറിയാം… ഇത് ചെയ്തത് രാഹുൽ ഭായുടെ ശത്രുക്കൾ ആണ്…..
അലി : അവന് ശത്രുക്കൾ ഉണ്ടായിരുന്നോ…..
രാജു : ഈ ഫീൽഡിൽ അമീർ ഭായ് യഥാർഥ ക്രിമിനൽ ആണെങ്കിൽ രാഹുൽ റോണി സോഫിയ പൂനം ശ്രേയ എന്നിവർ ഹിഡൻ ക്രിമിനൽസ് ആണ്…. അവർ തമ്മിൽ രഹസ്യം ഇല്ലായിരുന്നു. ഒരു ദിവസം രാഹുൽ ഭായ് ആകെ അപ്സെറ്റ് ആയിരുന്നു. അയാൾ ജോലി ചെയ്ത ഇടത്ത് ചെറിയ വഴക്കുണ്ടായി എന്ന് കേട്ടു… കൂടാതെ ഭായുടെ കരണവും വീങ്ങിയിരുന്നു….
ജോണ് : ഹ ഹ ഹ ….. അപ്പൊ നല്ല വീക്ക് കിട്ടിയിട്ടുണ്ട് ല്ലേ……
രാജു : ആഹ്…. ആരോ രാഹുൽ ഭായിയെയും ശ്രേയ മാടത്തെയും തല്ലി…. കൂടാതെ രാഹുൽ ഭായുടെ ജോലിയും പോയി….
അലി : അവരുടെ പേര്…..
രാജു : ഞാൻ പറഞ്ഞില്ലേ സർ….. അവർ ഞങ്ങളോട് ഒന്നും വിട്ട് പറയില്ലായിരുന്നു….പക്ഷെ അവരെ കൊല്ലാൻ ഇവിടത്തെ വലിയ ഗുണ്ടയായ ജഗ്ഗു ഭായിയെ വിളിച്ചിരുന്നു…. എന്നാൽ പുള്ളി പറഞ്ഞ ദിവസം അവരെ കൊന്നില്ല…. അതിൽ രാഹുൽ ഭായും അമീർ ഭായും നല്ല ദേഷ്യത്തിൽ ആയിരുന്നു.
അലി : ഈ വിഷയത്തിൽ ഏതോ പെണ്ണുണ്ട് എന്ന് കേട്ടു……
രാജു : അതേ ഭായ്….. ഒരു പെണ്ണിന്റെ പേരിനെ തുടർന്നാണ് വഴക്ക് ഉണ്ടായത്….
അലി : റോണി അന്ന് സ്റ്റേജിൽ അടിവാങ്ങുമ്പോൾ നിങ്ങൾ അവിടെ ഉണ്ടായിരുന്നോ……
രാജു ; ഉണ്ടായിരുന്നു….. അന്നാണ് ഞാൻ രാഹുൽ ഭായുടെ ശത്രുവിനെ കണ്ടത്…. പിന്നെ ആ പെണ്ണിനേയും….
അലി : എങ്ങനെ ഉണ്ടായിരുന്നു അവൾ….
അയാൾ ഒരു വഷളൻ ചിരിയോടെ ചോതിച്ചു.
രാജു : അത്…. ഈ ദേവത എന്നൊക്കെ കേട്ടിട്ടില്ലേ…. അത് തന്നെ ആള്….. ഹോ… അതിനെ ഒക്കെ വിറ്റാൽ നല്ല ക്യാഷ് കിട്ടുമായിരുന്നു…..