മനു : ഹമ്മ്….. ഇതൊന്നും അല്ല മോളെ…. ഇതിന്റെയൊക്കെ ഹൈ ലെവൽ ഞാൻ കണ്ടതാ….
സമീറ : അയ്യോ…. എനിക്ക് വയ്യേ…. ഹോ….
അഞ്ജുവും ആതിയും സമീറയുടെ അടുത്തേക്ക് പോയി.
അഞ്ചു : ചേച്ചി…..
സമീറ : ഹാ…. പറ…. ഇനി എന്താ വേണ്ടേ….
അഞ്ചു ; സോറി ട്ടോ…. ഞാൻ അറിയാതെ…..
സമീറ : അതൊന്നും സരല്ല…..
ആതി: ചേച്ചി…..
സമീറ : ആഹ്…. ദേ അടുത്തത്….
ആതി : ഞാനും സോറി ട്ടോ….
ആതി ഇടം കണ്ണിട്ട് അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു.
സമീറ : ആഹ്…. വരവ് വച്ചിരിക്കുന്നു…. പിന്നെ ഡാ മനു…. ആതിയെ ഞാൻ കൊണ്ടോയിക്കോട്ടെ…..
മനു : എന്തിനാ ലോക്കപ്പിൽ ഇടാൻ ആണോ….
സമീറ : ഒന്ന് പോടാ…. ഈ സാധനത്തിനെ എനിക്ക് വല്ലാതെ ഇഷ്ട്ടയി….
അത് കേട്ട് ആതിയുടെ മുഖം ചുവന്നു.
ആതി : ചേച്ചി…..
സമീറ : ആഹ്…മോളെ….
ആതി ; ഞാനൊന്ന് കെടിപിടിച്ചോട്ടെ….
സമീറ : അത് ചോതിക്കാനുണ്ടോ…. വന്ന് കെട്ടിപിടിച്ചോ….
സമീറ ഇരു കയ്യും രണ്ടു വശത്തേക്ക് ആക്കി അവളെ ആലിംഗനം ചെയ്യാൻ ക്ഷണിച്ചു. ആതി ഓടിപ്പോയി അവളെ പുണർന്നു.
ആതി: അതേ….ചേച്ചി…. സോറി ട്ടോ…. ഞാൻ അറിയാതെ പറഞ്ഞതാ….
ആതി അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .
സമീറ : സാരല്ലടാ…. ഇതൊക്കെ ഉണ്ടായൊണ്ടെന്താ… ഇനി എത്ര കാലം കഴിഞ്ഞാലും ഇതൊക്കെ ഓർത്ത് ചിരിക്കാല്ലോ….