ആതി : രൂപേച്ചി….. കുറുനരി….. പിടിക്കതിനെ….
അത് കേട്ടതും രൂപയും കളത്തിൽ ഇറങ്ങി.
രാജീവ് : കുറുനരിയോ…. ഡീ രൂപേ…. നീ എന്താ ഇവിടെ……
രൂപ : ഞാനെന്താ ഇവിടെന്നോ…. അതുങ്ങളെ കരയിച്ചിട്ട് മുങ്ങാന്ന് കരുതിയോ….
അവർ മൂന്നുപേരും അവനെ വട്ടം ചുറ്റി. ഇതെല്ലാം ടോം and ജെറി കാണുന്ന പോലെ അമ്മയും മനുവും സമീറയും നോക്കി നിന്നു. അഞ്ചു അവന്റെ കാൽ പിടിച്ചു വലിച്ചു. അവൻ താഴെ വീണതും രൂപ അവന്റെ വയറി കേറിയിരുന്നു എന്നിട്ട് കൈ രണ്ടും പിടിച്ചു വച്ചു. അഞ്ചു കാലും മുറുകെ പിടിച്ചു.ആതി അപ്പൊ തന്നെ അടുക്കളയിലേക്ക് ഓടി.
രാജീവ് : അളിയാ…… രക്ഷിക്കട സാമ ദ്രോഹി……
രാജീവ് സ്വയരക്ഷക്ക് മനുവിനെ വിളിച്ചു.
മനു ; അളിയാ…. വടി കൊടുത്ത സ്ഥിതിക്ക് അടി നീ ഒറ്റക്ക് വാങ്ങിക്കോ…
അൽപ്പം കഴിഞ്ഞപ്പോ ആതി അടുക്കളയിൽ നിന്നും ഓടി വന്നു. കയ്യിൽ അരച്ച മുളകും ഉണ്ടായിരുന്നു.
അത് കണ്ടതും രാജീവ് കൂടുതൽ പിടയാൻ തുടങ്ങി. പക്ഷെ രക്ഷ ഇല്ലായിരുന്നു.
രാജീവ് : ഡീ….രൂപേ… പിടിവിട്… മുളക്….
രൂപ ; കണക്കായിപ്പോ….
അവൾ ഒരു അയവും കാണിച്ചില്ല…
‘അമ്മ : ഡീ… വേണ്ടടി….
‘അമ്മ സപ്പോർട്ട് ആയി വിളിച്ചു പറഞ്ഞു.
ആതി: ‘അമ്മ പോയേ…..
ആതി അതൊന്നും കേട്ടില്ല… രാജീവ് വാ മുറുകെ അടച്ചു പിടിച്ചു.ആതി അവന്റെ ഇരു കവിളിലും ഞാക്കി വാ തുറപ്പിച്ചു. കൊണ്ടുവന്ന ചതച്ച പച്ചമുളക് മുഴുവൻ അവൾ അവന്റെ വായിക്കകത്ത് ഇട്ട് വാ കൈ കൊണ്ട് മൂടി.
ഒട്ടും വൈകാതെ തന്നെ മുളക് അതിന്റെ പണി തുടങ്ങി.എരിവ് സഹിക്കാൻ വയ്യാതെ അവൻ കിടന്ന് പിടഞ്ഞു. ആ പിടച്ചിലിൽ രൂപ അവന്റെ ദേഹത്തുനിന്ന് താഴേക്ക് വീണു. പിന്നെ കണ്ടത് ഒരു ഓട്ടം ആയിരുന്നു. മൂടും വായും പുകഞ്ഞുള്ള ഓട്ടം. അത് കണ്ട് അവിടുള്ളവരെ പൊട്ടിച്ചിരിച്ചു.സമീറ ചിരിയടക്കാൻ വയ്യാതെ വയറിൽ മുറുകെ പിടിച്ചു.
സമീറ : അയ്യോ….. എന്റെ മനു…. ഇതുങ്ങൾ മിണ്ടാൻ തുടങ്ങിയപ്പോ വയറിന്ന് കയ്യെടുക്കാൻ പറ്റുന്നില്ല…. ചിരിച്ചു ചിരിച് ഞാൻ ചവുമെന്നാ തോന്നുന്നെ…..