രാജീവ് : ,എനിക്കും അതാ തോന്നുന്നെ….
മനു: എല്ലാം വരുന്നിടത്തു വച്ച് കാണാം….
രാജീവ്: ,ഹമ്മ്…
മനു : എന്നാ ഞാൻ വെക്കാ…
രാജീവ്: ശരിയടാ…..
മനു : ഒക്കെ ഡാ …. അളിയാ….
അത്രേം പറഞ്ഞ് കാൾ cut ചെയ്തു.
നേരം ഇരുട്ടി തുടങ്ങിയിരുന്നു. വീണ്ടും ബുള്ളറ്റിൽ യാത്ര തുടർന്നു.
ഒരു 6 km കഴിഞ്ഞപ്പോൾ ഒരു വണ്ടി സൈഡിൽ നിർത്തിയിരിക്കുന്നു.
അതിൽ ഒരു ചെറുപ്പക്കാരൻ കൈ കാണിച്ചു. മനു വണ്ടി നിർത്തി.
‘””” ഗഡിയെ…. ഒരു ഹെൽപ്പ് വേണർന്നു…..’””
മനു ; എന്താ…..
‘””” ഞങ്ങള് തൃശ്ശൂര് പൂവാണേ…. പക്ഷെ ഈ ശവി പോക്ക് മുടക്കി…. പഞ്ചർ…
പിന്നല്ലേ മനസിലയെ ജാക്കി എടുത്തില്ലാ എന്ന്. ഞങ്ങളെയൊന്ന് സഹായിക്കോ…. ‘””
മനു ; ഓഹ്… അതിനെന്താ….
അവൾ വണ്ടിയവടെ ഒതുക്കി കാറിന്റെ സൈഡിലെ ടയറിന്റെ അടുത്തേക്ക് പോയി.
പക്ഷെ അത് പഞ്ചർ ആയിരുന്നില്ല…. നാല് ഭാഗവും പുതിയ ടയർ ആണ്…
പെട്ടെന്ന് മനുവിന്റെ തലക്ക് പുറകിൽ ഒരാൾ മരക്കമ്പുകൊണ്ട് അടിച്ചു.