😈Game of Demons 8 [Demon king]

Posted by

 

ഒരു നാൾ അത് ഉപ്പ അറിഞ്ഞു…

അതും പറഞ്ഞ് ഞങ്ങളെ തല്ലാൻ വന്നപ്പോ ഞാനയാളെ കഴുത്ത് ഞെരിച്ച് കൊന്നു…

അതിന്റെ മറുഭാഗത്ത് അമീറും ഉണ്ടായിരുന്നു എന്നെ സഹായിക്കാൻ…

പിന്നെ ഞങ്ങൾ ഒരുമിച്ചായിരുന്നു…

25 മത്തെ വയസ്സിൽ ഞാൻ മയക്ക് മരുന്ന് നിയത്രിരിക്കുന്നവരിടെ തലവനായി. എന്റെ വലം കയ്യായി അമീറും…

 

അതിന്റൊപ്പം തന്നെ അമീർ ഒരു സ്ത്രീ വില്ലനെ മാഫിയ വാർത്തെടുത്തു….

ഞാനും അതിന് സപ്പോർട്ട് ആയിരുന്നു…

 

ഒരു നാൾ എന്റെ ശത്രുവിന്റെ പക്ഷം പിടിച്ച് അമീർ എന്നെ പിന്നിൽ നിന്നും കുത്തിവീഴ്ത്തി.

എന്റെ ശരീരത്തിൽ അൽപ്പം ജീവൻ ബാക്കിയുണ്ടായിരുന്നു…

എങ്ങനെയോ രക്ഷപ്പെട്ടു

അവിടുന്ന് രണ്ടാമത് എന്റെ ജീവിതം തുടങ്ങി. അതെന്നെ അമേരിക്കയിൽ എത്തിച്ചു.

പിന്നെ അവിടയായി എന്റെ ജീവിതം…

അവിടത്തെ മാഫിയ കിംഗ്‌ ആയ ഡാനിയലിന്റെ സഹായിയായി ജോലി ചെയ്തു…

 

പോകെ പോകെ ഞാൻ വിശ്വസ്തനായി….

അയാളുടെ വലം കൈ ആയി…

പക്ഷെ അവിടെയും പ്രശ്നങ്ങൾ എന്നെ വേട്ടയാടി…

ഡാനിയേലിന്റെ ശത്രുക്കളുമായി അവിടൊരു ഗ്യാങ് വാർ നടന്നു…

ആ വാറിൽ ഡാനിയേൽ കൊല്ലപ്പെട്ടു…

അങ്ങനെ അവകാശികൾ ഇല്ലാത്ത അയാളുടെ സാമ്പ്രാജ്യം എന്റെ കൈകളിലായി….

 

എതിർത്തവരെയെല്ലാം ഞാൻ കൊന്നു…

കൂടെ നിന്നവരെ അൽപ്പം വിശ്വസിച്ച് ചേർത്ത് പിടിച്ചു.

 

കാരണം അതിൽ എന്റെ ഗുരു എന്റെ അനിയൻ അമീർ ആണ്….

ശത്രുക്കൾ ഇല്ലാത്തൊരു സാമ്പ്രജ്യം ഞാൻ വാർത്തെടുത്തു…

എന്റെ കൂടെയുള്ളവർ എന്നെ കൂടുതൽ വിശ്വസിച്ചു.പക്ഷെ അവർക്കുപോലും അറിയാത്ത ഒരു കാര്യമുണ്ട്……..

Leave a Reply

Your email address will not be published. Required fields are marked *