ഏട്ടന്‍റെ ഭാര്യ
Ettante Bharya | Author :KARNAN
[ ഇതൊരു ലവ് സ്റ്റോറിയാണ്, ആണുടലിലെ പെണ്ണിന്‍റെയും അവളുടെ പ്രണയത്തിന്‍റെയും കഥ. ദയവായി താല്പര്യം ഇല്ലാത്തവര്‍ വായിക്കരുത്. ആദ്യമായാണ് ഒരു കഥ എഴുതുന്നത്. അതിന്‍റെ പോരായ്മകള്‍ ഉണ്ടാകും ക്ഷമിക്കുക. ]
“ അമ്മേ… ഉണ്ണിയേട്ടന്‍ വന്നോ ”
“ അവന്‍ ഇന്നലെ രാത്രി തന്നെ എത്തി ”
“ എന്നിട്ടെന്ത എന്നെ വിളിക്കാത്തെ ”
“ അയ്യട പോത്ത് പോലെ ഉറങ്ങുന്ന നിന്നെ എങ്ങനെ വിളിക്കാന… ”
“ എന്നാലും വിളിക്കാരുന്നു, ഉണ്ണിയേട്ടന്‍ കഴിക്കാന്‍ വന്നോ… ? ”
“ ഇല്ല, ഉറങ്ങുവായിരിക്കും ”
“ എന്ന ഞാന്‍ പൊയി വിളിച്ചോണ്ട് വരാം ”
ഞാന്‍ പതിയെ ഉണ്ണിയേട്ടന്‍റെ വീട്ടിലേക്ക് നടന്നു.
ഹായ്, എന്‍റെ പേര് അദിന്‍ വീട്ടില്‍ അച്ചു എന്ന് വിളിക്കും, 18 വയസ്, പ്ലസ്-ടു കഴിഞ്ഞ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എഴുതി റിസള്‍ട്ടിന് വെയിറ്റ് ചെയ്യുന്നു.
ഇനി ഉണ്ണിയേട്ടന്‍ ആരാന്നല്ലേ, എന്‍റെ അമ്മാവന്‍റെ മകന്‍. തിരുവനന്തപുരത്ത് ഒരു ഐ.ടി കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു. എറണാകുളത്ത് ത്രിപ്പൂണിത്തറയാണ് വീട്.
എന്‍റെ അച്ഛന്‍ കൃഷ്ണനും അമ്മാവന്‍ സഹദേവനും തമ്മില്‍ ബാല്യകാലം മുതലുള്ള സൗഹൃദമായിരുന്നു.
അവരുട സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ സഹദേവന്‍റെ അനിയത്തി ശ്രിദേവിയുടെയും കൃഷ്ണന്‍റെയും വിവാഹത്തിലൂടെ സാധിച്ചു.
പക്ഷെ അതൊരു അറേന്‍ജഡ് മാര്യേജ് ആയിരുന്നില്ല.
സഹദേവന്‍റെ അനിയത്തി (എന്‍റെ അമ്മ) ശ്രിദേവിക്ക് ഏട്ടന്‍റെ കൂട്ടുകാരന്‍ കൃഷ്ണനോട് ചെറുപ്പം മുതല്‍ അസ്ഥിക്ക് പിടിച്ച പ്രണയമായിരുന്നു (വണ്‍ സൈഡ്). പക്ഷെ വീട്ടുകാരെ പേടിച്ച് ആരേയും അറിയിച്ചില്ല.
പഠിച്ച് ഒരു ജോലി ആയിട്ട് മതി കല്യാണം എന്നുള്ള ശ്രിദേവിയുടെ ആവശ്യത്തെ മാനിച്ചു വീട്ടുകാര്‍ ശ്രീദേവിക്ക് കല്യാണാലോചനകള്‍ ഒന്നും നോക്കിയില്ല.
ദിവസങ്ങളും മാസങ്ങളും കടന്ന് പൊയി.
ടീച്ചിംഗ് മേഖല വളരെ ഇഷ്ട്ടപ്പെട്ടിരുന്ന ശ്രിദേവി, അത് തന്നെ തിരഞ്ഞെടുത്തു. ഒരു ഹൈ-സ്കൂള്‍ സ്കൂള്‍ ടീച്ചറായി. ഇനി കല്യാണം ഒക്കെ ആവാം എന്ന് വീട്ടുകാരും തീരുമാനിച്ചു,
പക്ഷെ ശ്രീദേവി ഓരോരോ കാരണങ്ങള്‍ പറഞ്ഞ് വന്ന ആലോചനകള്‍ എല്ലാം മുടക്കാന്‍ തുടങ്ങിയപ്പോള്‍ സഹദേവന്‍ ശ്രീദേവിയോട് കാര്യം തിരക്കി.
തനിക്കൊരു ചെറിയ ഇഷ്ട്ടം ഉണ്ടെന്നും ആള്‍ കൃഷ്ണന്‍ ആണെന്നും അവള്‍ പറഞ്ഞു.
ജോലി വാങ്ങി സ്വന്തം കാലില്‍ നിക്കാനുള്ള ശ്രീദേവിയുടെ തത്രപ്പാട് ഇതിനായിരുന്നു എന്ന് സഹദേവന് മനസിലായി.