രാഗിണിയുടെ അപൂര്‍വ്വ ദാഹം [Biju]

Posted by

എന്തൊക്കെ പറയണം എന്നു മനപാഠം പഠിച്ചു വന്നതല്ല ഞാന്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്ക് പരസ്പ്പരം പറയുകയോ പറയാതിരിക്കുകയോ ചെയ്യാം ..
അതൊക്കെ ഇരിക്കട്ടെ , തനിക് എന്നെ കെട്ടാന്‍ ഇഷ്ടമാണോ ? അത് പറ ?
രാഗിണി : ഉം , ഇഷ്ടമാണ്. അജയേട്ടനു ഇഷ്ടമാണെന്ന് തിരിച്ചു പറയാന്‍ ബുദ്ധിമുട്ടുണ്ടോ ?
ഞാന്‍ : അതെന്താ തന്നെ ഇഷ്ടമായത് കൊണ്ടല്ലേ ഞാന്‍ വന്നത് ?
രാഗിണി : അതല്ല എനിക്കു പരപുരുഷബന്ധം മുന്നേ ഉണ്ടായിട്ടുണ്ടോ എന്ന് അജയേട്ടനു ഇപ്പോള്‍ ഈ മുറിയില്‍ വെച്ചു ചിലപ്പോള്‍ സംശയം ഉണ്ടായിട്ടുണ്ടാവില്ലെ ? ഉണ്ടോ ?
(അയ്യോ എന്‍റെ പോന്നു വായനക്കാരെ ഇവള്‍ എന്നെ വല്ലാതെ വെള്ളം കുടിപ്പിക്കുന്നു. ഞാന്‍ ഇനി എന്തു പറയും ? ഹും സാരമില്ല ഇഗോ ചേട്ടന്‍ കൂടെ ഉണ്ടല്ലോ )
ഞാന്‍ : തീര്‍ച്ചയായും ഉണ്ട്. അങ്ങനെ സംശയിക്കാതിരിക്കാനും പറ്റില്ലല്ലോ, നമ്മള്‍ എല്ലാം മനുഷ്യരല്ലേ ?
(അതൊരു അടിപോളി മറുപടിയായി ഞാന്‍ സ്വയം വിലയിരുത്തി എന്‍റെ മനസ് എന്നെ തന്നെ അനുമോദിച്ചു, നീ അടിപൊളി ആണ് മോനേ അജയ് , നീ അവളെ അങ്ങ് ഞെട്ടിച്ചുകളഞ്ഞു എന്നൊക്കെ പറഞ്ഞു എന്നെ ഞാന്‍ തന്നെ സ്വയം അങ്ങ് പൊക്കി)
രാഗിണി : എന്നാല്‍ ഒരു കാര്യം പറയാം , എനിക്കു അജയേട്ടന്‍ കരുതുന്ന പോലെ അന്യപൂരുഷന്‍മാരുമായി ബന്ധങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ?
(note the point പക്ഷേ)
ഞാന്‍ : പക്ഷേ ?
രാഗിണി : ആരോടും പങ്കുവെക്കാന്‍ കഴിയാത്ത രണ്ടു രഹസ്യങ്ങള്‍ ഉണ്ട് എന്‍റെ ജീവിതത്തില്‍ , എനിക്കു അത് ആരോടും പറയാന്‍ ഇന്ന് വരെ കഴിഞ്ഞിട്ടില്ല. ഞാന്‍ അത് ആരോടെങ്കിലും ഒരിക്കല്‍ പറയും എങ്കില്‍ അത് എന്‍റെ ഭര്‍ത്താവിനോടു മാത്രം ആയിരിക്കും.
എനിക്കു പറയാന്‍ ഉള്ള ആ കാര്യങ്ങള്‍ എന്തുതന്നെ ആയിരുന്നാലും പൂര്‍ണ്ണമായും സ്വീകരിക്കാന്‍ തയ്യാറുള്ള ആളായിരിക്കണം എന്‍റെ ഭര്‍ത്താവ്. എന്നെ അനുകൂലിക്കണ്ട ഞാന്‍ ചെയ്തത് ശരിയാണ് എന്നു പറയേണ്ട എന്നെ തിരുത്താം എങ്കിലും …. എന്നെ അവക്ഞ്ഞയോടെ അല്ലെങ്കില്‍ വെറുപ്പോടെ കാണരുത് എന്‍റെ ഭര്‍ത്താവ്. എന്താണ് കാര്യം എന്നറിയാതെ തന്നെ എന്നെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള ആളായിരിക്കണം എന്‍റെ ഭര്‍ത്താവ്.
ഞാന്‍ : കഴിഞ്ഞോ ?
രാഗിണി : ഇല്ല
‘എങ്കില്‍ തുടര്‍ന്നു പറയൂ. ‘
എനിക്ക് ഒരു ഭര്‍ത്താവുണ്ടാകും എങ്കില്‍ അത് അജയേട്ടന്‍ മാത്രം ആയിരിയ്ക്കും.
അതുകേട്ടതും ഞാന്‍ വല്ലാതെ ഞെട്ടിപ്പോയി!! ഞാനും ഇവളുമായി മുന്നേ ഇങ്ങനെ ഒരു ബന്ധവും ഇല്ല പിന്നെ എന്തുകൊണ്ട് ഇവള്‍ ഇങ്ങനെ പറയുന്നു.
ഞാന്‍ : അതെന്താ അങ്ങനെ ? നിനക്കു എന്നോടു പ്രേമം ഉള്ളതായി എനിക്ക് അറിയില്ലല്ലോ ?
രാഗിണി : അജയേട്ടാ അജയേട്ടനെ ഞാന്‍ പ്രണയിച്ചിട്ടില്ല
ഞാന്‍ : പിന്നെ എന്താണ് നീ ഈ പറഞ്ഞതിന്‍റെ അര്ത്ഥം ?
അജയേട്ടന്‍ എന്നെ വിവാഹം കഴിക്കുകയാണ് എങ്കില്‍ , ഒരിക്കന്‍ എനിക്ക് സമയമായി എന്നു തോന്നുന്ന ഒരിക്കല്‍ ഞാന്‍ അജയേറ്ട്ടനോട് പറയാം എന്താണ് എനിക്ക് അജയേറ്ട്ടനോടുള്ള … അജയേട്ടനുമായുള്ള ബന്ധം എന്ന്.. എനിക്ക് ഇപ്പോള്‍ ഒന്നും .. ഒന്നും പറയാന്‍ കഴിയില്ല. പിന്നെ ഒരു അപേക്ഷയുണ്ട് , അപേക്ഷയല്ല യാജനാ ..
ഞാന്‍ എന്താണ് എന്ന ആര്‍ത്തത്തില്‍ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി.
രാഗിണി : ദയവായി അജയേട്ടന്‍ എന്നെ വിവാഹം കഴിക്കണം എനിക്ക് അജയേട്ടനെ വേണം , അജയേട്ടന്‍ ഇല്ലാതെ എനിക്ക് പറ്റില്ല.
(പ്രിയ വായനക്കാരെ ഇനി നിങ്ങള്‍ പറയൂ, എന്താണ് ഞാന്‍ ഇവളുടെ ഈ അപൂര്‍വ്വമായ പ്രസ്താവനകളില്‍ നിന്നു മനസിലാക്കേണ്ടത്.
അവള്‍ ക്കു രണ്ടു രഹസ്യങ്ങള്‍ എന്നോടു പറയാന്‍ ഉണ്ട്. അവിഹിതം അല്ല. (ഇവള്‍ കള്ളം പറയുന്നവള്‍ ആണോ എന്നൊന്നും എനിക്ക് അറിയില്ല, പക്ഷേ അവള്‍ സത്യം ആണ് പറയുന്നതു എന്ന് ഞ്ന പൂര്‍ണ്ണമായും വിശ്വസിക്കുന്നു)
അവള്‍ക്ക് എന്നെ തന്നെ കേട്ടണം അവള്‍ എന്നെ അല്ലാതെ വേറെ ആരെയും കേട്ടില്ല പോലും , പക്ഷേ അവള്‍ക്ക് എന്നോടു പ്രണയം ഇല്ല!!)

Leave a Reply

Your email address will not be published. Required fields are marked *