അലീവാൻ രാജകുമാരി [അണലി]

Posted by

അകിംനാധ : ആരുടെ വജ്ര സേനയിൽ ചേരണം എന്ന് ചോദിച്ചപ്പോൾ എന്തെ സുന്ദരി ആയ അകിംനാധയുടെ എന്ന് പറയാഞ്ഞത്..
അലീവാൻ : ശെരിയാണ് ആളുകൾ പറഞ്ഞത് ഒബ്രികാം നഗരത്തിന്റെ കവാടത്തിനു മുകളിൽ ഉള്ള ഏരിസ് ദേവന്റെ പ്രെതിമക്ക് നിന്റെ ചായ ഉണ്ട്‌.
ഇത്തയാസ് : നമ്മുടെ കൊട്ടാരത്തിനു വാതിൽക്കൽ ഉള്ള ആഫ്രഡൈറ്റിയുടെ പ്രെതിമക്ക് കുമാരിയുടെ ചായ ഉണ്ട്‌.
അലീവാൻ : അത് രണ്ട് കൊല്ലം മുൻപ് അച്ഛൻ പറഞ്ഞു നിർമിപ്പിച്ചതാണ്, പക്ഷെ
ഒബ്രികാം നഗരത്തിന്റെ കവാടത്തിനു മുകളിൽ ഉള്ള ഏരിസ് ദേവന്റെ പ്രെതിമക്ക് 2000 വർഷം പഴക്കം ഉണ്ട്‌.. മഹാശില്പിയും ദിവ്യനും ആയ ഹുരഷൻ നിർമിച്ചതാണ് അത്.
ഇത്തയാസ് മറുപടി ഒന്നും പറഞ്ഞില്ല..
അലീവാൻ : നിനക്ക് ഉള്ള ശിക്ഷ ഞങ്ങളുടെ കൂടെ അടുത്ത ദിനം നീയും നായാട്ടിന്ന് വരണം, കോഗോ വനത്തിൽ..
ഇത്തയാസ് : ശെരി കുമാരി.
അലീവാൻ : എങ്കിൽ പൊയിക്കോളു..ഇത്തയാസിന് അതൊരു ആശ്വാസം ആയിരുന്നു തല ആണോ, തല പാവാണോ പോകുക എന്നോർത്താണ് അവൻ അവിടെ ചെന്നത് പക്ഷെ രണ്ടും പോയില്ല. അവൻ ദൈവങ്ങൾക്ക് മനസ്സിൽ നന്ദി പറഞ്ഞു അവിടെ നിന്ന് ഇറങ്ങി..
നായാട്ടിന്ന് പോകേണ്ട ദിനം എത്തി..
നാല്പത് പേര് അടങ്ങുന്ന സംഘം ആണ് പുറപ്പെടുന്നത്. 10 വജ്ര സേന നായകർ, അലീവാൻ കുമാരിയും അകിംനാധ കുമാരിയും, പരിചാരികമാർ, ഐവാൻ, പിന്നെ ഇത്തയാസും.. അവർ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഒരു കുമാരൻ വന്നു, അയാളുടെ മാംസ പേശികൾ എല്ലാം ഉയർന്നു നിൽക്കുന്നു, വെട്ടി ഒതുക്കിയ മുടി ആ മുഖത്തിന്‌ ഒരു തെളിച്ചം നൽകി..
ഇത്തയാസിന്റെ മുഖത്തു നോക്കി അയാൾ അടുത്തോട്ടു വന്നു…
ഫുലാൻ : ഞാൻ ഫുലാൻ… രാജ സഹോദരൻ അസറിന്റെ പുത്രൻ.. അലീവാൻ കുമാരിയുടെ മുറ ചെറുക്കൻ..
ഇത്തയാസ് അയാളെ തൊഴുതു.. ഇത്തയാസ് കേട്ടിട്ടുണ്ട് ഫുലാൻ കുമാരനെ കുറിച്ച്.. മഹാ വീരൻ ആണ്, പക്ഷെ ഇത്തയാസ് അല്പം കൂടി പ്രായം കൂടിയ ഒരാളെ ആണ് മനസ്സിൽ കണ്ടത്.. ഫുലാൻ കുമാരനു ഒരു 18 വയസ്സേ ഉള്ളൂ എന്ന് ഇത്തയാസിന് മനസ്സിലായി..
അകിംനാധ : എന്റെയും കൂടി മുറച്ചെറുക്കൻ ആണ്.. ഫുലാൻ കുമാരൻ അത് മറന്നു..
കുമാരൻ അകിംനാധ കുമാരിയുടെ മുന്നിൽ മുട്ട് കുത്തി അവളുടെ കൈയിൽ ചുംബിച്ചു.. അവൻ അലീവാൻ കുമാരിയുടെ മുന്നിലും മുട്ട് കുത്തി അലീവാൻ കുമാരി കൈ നീട്ടിയപ്പോൾ അവളുടെ കണ്ണിൽ നോക്കി കൈയിൽ ചുംബിച്ചു… അലീവാൻ കുമാരി ഫുലാനെ പിടിച്ച് ഉയർത്തി..
ഇതെല്ലാം കണ്ടപ്പോൾ ഇത്തയാസിന്റെ ഉള്ളിൽ എന്തോ ഒരു വേദന.. അവൻ ഇതു വരെ അനുഭവിച്ചിട്ടിലാത്ത എന്തോ ഒന്ന്. എന്താണ് അതിന് കാരണം എന്ന് അവന് മനസ്സിലാവുന്നില്ല..
അവർ യാത്ര തുടങ്ങി..
കോഗോ വനത്തിലോട്ട് 2 ദിനം യാത്ര ഉണ്ട്‌..
ഏറ്റവും മുന്നിൽ ഒരു വെള്ള കുതിരയുടെ പുറത്ത് ഐവാൻ സഞ്ചരിക്കുന്നു, ഒരു അല്പം പുറകിൽ ആയി ഫുലാൻ, അതിന് പുറകിൽ കുമാരിമാർ പട്ടും ആഭരണങ്ങളും കൊണ്ട് അലങ്കരിച്ച കുതിരകളിൽ സഞ്ചരിക്കുന്നു, അവരെ ചുറ്റി പറ്റി പരിചാരക്കാരും കാവൽ ഭടന്മാരും..
ഏറ്റവും പുറകിൽ ഇത്തയാസും, നിജഗ്‌ എന്നൊരു വജ്ര സൈന്യ നായകനും..
നിജഗ്‌ അധികം ഉയരം ഇല്ലാത്ത ഒരു മധ്യ വയസ്കൻ ആയിരുന്നു..
വഴി അരികിൽ തിങ്ങി കൂടി ജനം നിൽക്കുന്നു.. അകിംനാധ കുമാരി അവർക്ക് നേരെ തന്റെ കുതിരയുടെ കഴുത്തിൽ തൂക്കി ഇട്ടിരിക്കുന്ന പട്ടു സഞ്ചിയിൽ നിന്ന് വെള്ളി നാണയങ്ങൾ വാരി എറിയുന്നു..
സൂര്യൻ എസ്സ്കിനുസ് കടലിൽ മുങ്ങി, പകൽ ഇരുട്ടിനു വഴി മാറി.
അവർ ഒരു കൊച്ചു പട്ടണമായ തൈറായിൽ വിശ്രമ സ്ഥലം തയാറാക്കി..
അവിടെ ഉണ്ടായിരുന്ന ഒരു ധനികൻ ആണ് സ്ഥലം ഒരുക്കിയത്.. കുമാരിമാരും, ഐവാനും, കുറച്ച് പരിചാരക്കരും ആ ധനികന്റെ വീട്ടിൽ പോയി..
ഫുലാൻ കുമാരനെ അലീവാൻ കുമാരി അടക്കം എല്ലാവരും നിർബന്ധിച്ചെങ്കിലും കുമാരൻ പോയില്ല…
രാത്രി ഒരു മരച്ചുവട്ടിൽ ഇരിക്കുക ആയിരുന്നു ഇത്തയാസ്..

Leave a Reply

Your email address will not be published. Required fields are marked *