അലീവാൻ രാജകുമാരി [അണലി]

Posted by

ബേഹ

ഇത്തയാസും സുരയൻ കൂട്ട് വിട്ട പരിചാരകരനും ബേഹ ലക്ഷ്യം ആക്കി തിരിച്ചു, അവിടെയാണ് അലീവാൻ കുമാരിയും അനിജത്തി അകിംനാധയും താമസിക്കുന്ന ക്യൂജോ കൊട്ടാരം.

7 ദിവസം നീണ്ട യാത്രക്ക് ഒടുവിൽ അവർ ബേഹ എത്തി..
നല്ല ഭംഗിയുള്ള നഗരം ആയിരുന്നു ബേഹ.
സമ്പന്നർ അതി വശിക്കുന്ന നഗരം ആയതു കൊണ്ട് തന്നെ ജനതിരക്കും കുറവായിരുന്നു ബേഹയിൽ.
അവിടെ അവർ എത്തിയപ്പോൾ ഇത്തയാസിന് മനസിലാവാത്ത ഭാഷയിൽ ആളുകൾ എന്തെക്കെയോ പറഞ്ഞു..
അവർ സംസാരിക്കുന്നത് ഗ്രീക്ക് ആണെന്ന് മാത്രം ഇത്തയാസിന് മനസ്സിലായി..
ബേഹയുടെ കവാടം ആനയിക്കുന്ന വഴി ചെന്ന് അവസാനിക്കുന്നത് ഒരു മലയുടെ തുടക്കത്തിൽ ആണ്, ആ മലയുടെ മുകളിൽ അവന് ക്യൂജോ കൊട്ടാരം ആകാശത്തെ മുട്ടി നില്കുന്നത് കാണാം..
അവർ അവിടെ എത്തിയപ്പോൾ കൊട്ടാരത്തിന്റെ കവാടത്തിൽ നിന്ന ഭടൻ വന്ന് ഇത്തയാസിന്റെ കൂടെ വന്ന ആളുടെ അടുത്ത് എന്തോ പറഞ്ഞു കാവടത്തിൽ നോക്കി കൈ ഉയർത്തി കാട്ടി..
കവാടം അവരുടെ മുൻപിൽ മെല്ലെ തുറന്നു..
അവർ ഉള്ളിൽ കേറിയ ഉടൻ കവാട വാതിൽ അടഞ്ഞു.
കൊട്ടാരത്തിൽ ജോലിയിൽ മുഴുകി ഇരുന്നവർ എല്ലാം ആ പതിനാല് കാരനെ അത്ഭുതം നിറഞ്ഞ കണ്ണോടെ നോക്കി നില്കുന്നത് അവനെ ആസ്വാസ്ഥൻ ആക്കി..
അവർ ഐവാൻ എന്നൊരു വെക്തിയുടെ അടുത്ത് എത്തി, പരിചാരകരൻ കൈയിൽ ഇരുന്ന ഓല ഐവാനു നൽകി,
ഐവാൻ അതിൽ കണ്ണ് ഓടിച്ചിട്ട് ഇത്തയാസിനെ നോക്കി മൊഴിഞ്ഞു..
ഐവാൻ : ആദ്യം ആണ് ഇത്ര പ്രായം കുറഞ്ഞ ഒരു ബാലനെ വീര സുരയൻ ഇവിടെ പറഞ്ഞ് അയക്കുന്നെ, അതും വജ്ര സേനയിലോട്ടു അത് നീ ശരിയായിരുന്നു എന്ന് തെളിയിക്കണം.
ഇത്തയാസ് : തീർച്ചയായും പ്രഭോ..
ഐവാൻ : എങ്കിൽ നിന്റെ വസ്ത്രവും സാധനങ്ങളും എല്ലാം സേന കാവടത്തിൽ കൊണ്ടുപോയി വെച്ചിട്ട്, വജ്ര സേനയുടെ കുപ്പായം അനിഞ്ഞു വാ..
ഇത്തയാസിന്റെ ഉള്ളിൽ സന്തോഷം കവിഞ്ഞു ഒഴുകുന്നതു അവർക്ക് മനസ്സിലായി, അവൻ ഓടി പോയി സേന കവാടത്തിൽ തന്റെ സാധനങ്ങൾ എല്ലാം വെച്ച് അടുത്തുള്ള മുറിയിൽ ചെന്നു.. ഒരു പരിചാരകൻ അവന് വജ്ര സേനയുടെ കുപ്പായം എടുത്ത് നൽകി.
വജ്ര സേനയുടെ നിറമായ വെളുത്ത കുപ്പായം, അതിന്റെ മുകളിലൂടെ ഇരുമ്പ് കവചം. തലയിൽ ഇരുമ്പിന്റെ വെളുത്ത പരിരക്ഷ ഉള്ള തലപ്പാവ് , അതിന് മുകളിൽ ഇളം നീല ചായം മുക്കിയ ഒരു കെട്ടു കുതിര വാൽ, ഇളം നീല നിറം അലീവാൻ രാജകുമാരിയെ സൂചിപ്പിക്കാൻ ആണെന്ന് അവന്നു മനസ്സിലായി.. രാജാവിന്റെ വജ്ര സേനയിൽ ഉള്ളവരുടെ തലപാവിൽ കറുത്ത കുതിര വാൽ മുടിയാണ്.
അവൻ തിരിച്ചു നടക്കുമ്പോൾ അവിടെ ജോലി ചെയ്യുന്നവർ എല്ലാം അവനെ വണങ്ങുന്നുണ്ട്..
ഐവാന്റെ അടുത്ത് അവൻ ചെന്നു..
ഐവാൻ : നിന്റെ ആദ്യ നാളുകൾ നീ കോട്ട വാതിൽക്കൽ കാവൽ നില്ക്കു, അതാണ് പതിവ്..
അവൻ അത് സമ്മതിച്ചു അങ്ങോട്ട്‌ നടന്നു..
അവൻ അവിടെ എത്തിയപ്പോൾ ഒരു 20 വയസ്സ് തോനിക്കുന്ന യുവാവ് അവിടെ നിൽപ്പുണ്ട്.. അതിന്റെ എതിർ വിശത്തായി തന്റെ സ്ഥാനം ആണെന്ന് മനസ്സിലായി അവൻ അവിടെ പോയി നിന്നു ആ യുവാവ് അവനെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു..
ട്രയാസ് : ഇത്തയാസ് അല്ലെ?

Leave a Reply

Your email address will not be published. Required fields are marked *