അലീവാൻ രാജകുമാരി [അണലി]

Posted by

തോൽ കുടങ്ങളിലും, വല്യ മണ്ണ് പാത്രങ്ങളിലും നിരത്തി വെച്ചിരിക്കുന്ന പല നിറത്തിലും, മണത്തിലും ഉള്ള വീഞ്ഞ്..
ഗാര : നമ്മക്ക് അല്പം വീഞ്ഞ് വാങ്ങി കുടിച്ചു നോക്കിയാലോ?
ചെറിയ ചിരിയോടെ അവൻ ചോദിച്ചപ്പോൾ ഇത്തയാസിനും ഒരു ആകാംഷ തോന്നി…
കുതിരയെ കടയുടെ അരികിൽ ഉള്ള ഒരു കമ്പിൽ കെട്ടി അവർ ഒരു കടയിൽ കേറി…
അവർ ഒരു തോൽ കുടം വീഞ്ഞ് വാങ്ങി കുടിച്ചു, അത് അവരെ ഒരു ഉന്മാത അവസ്ഥയിൽ എത്തിച്ചു.
തിരിച്ചു കുതിര പുറത്തു കേറിയതും, എവിടെയോ ഒരു താമസ സ്ഥലം എടുത്തതോ ഒന്നും അവർക്കു ഓർമയില്ല…
അടുത്ത ദിനം അവർ സൈന്യ കോട്ടയിൽ എത്തി, അവർ മാത്രമല്ല അവിടെ വന്നിരിക്കുന്നത് പല ദേശത്തു നിന്നും വളരെ അധികം കൗമാരക്കാർ വന്നിട്ടുണ്ട്….
മെലിഞ്ഞു ഉയരമുള്ള ഒരു ആൾ വന്നു, അയാൾ കൈ കാണിച്ചപ്പോൾ ഒരു കാവൽ കാരൻ അവിടെ വന്നു പറഞ്ഞു
റാസി : എല്ലാവർക്കും സ്വാഗതം, നിങ്ങൾ കാണുന്ന മനുഷ്യൻ ആണ് ഹൈവ്യ, പുതിയ ആളുകളെ രാജ സേനയില്ലോട്ടു നിയമിക്കുന്നത് അദ്ദേഹം ആണ്.
ഒരു ചെറിയ പുഞ്ചിരിയോടെ ഹൈവ്യ നടന്നു വന്നു…
ഹൈവ്യ : എല്ലാ കുഞ്ഞു വീരന്മാർക്കും സ്വാഗതം, രാജാവിന്റെ ബലവും, രാജ്യത്തിന്റെ കവചവും ആണ് രാജ സേന, അതിലെ ഒരു അങ്കമായി വല്ഹാലയിൽ ചെല്ലാൻ വന്നവർക്ക്‌ അകത്തോട്ടു വരാം.
അവർ അകത്തോട്ടു ചെന്നു.
ഹൈവ്യ : പരീക്ഷണം 3 കട്ടമായി ആണ്, ആദ്യ കട്ടത്തിൽ പഞ്ച ഗുസ്‌തി ആണ്, രണ്ടാം കട്ടം ചതുരെങ്ക കളി ആണ്. മൂന്നാമത്തെ കട്ടം വാൾ പയറ്റാണ്.
ഹൈവ്യ തന്റെ കൈയിൽ ഇരുന്ന ചെത്തി മിനുക്കിയ മര തണ്ടിൽ ഓരോരുത്തരുടെ പേരും എഴുതി….
ആദ്യ പരീക്ഷണം തുടങ്ങി, തനിക്കു എതുരെ വന്ന 7 വീരന്മാരെയും പഞ്ച ഗുസ്തിയിൽ ഇത്തയാസ് നിസ്സാരമായി തോൽപിച്ചു…
2ആം കട്ട പരീക്ഷണവും ഇത്തയാസ് എല്ലാരേം അത്ഭുത പെടുത്തി..
ഹൈവ്യ : ഇനി ആണ് പരീക്ഷണത്തിന്റെ മൂന്നാമത്തെ കട്ടം, എല്ലാവർക്കും ഒരോ തടി കൊണ്ട് നിർമിച്ച ഉട വാൾ തരും…
ഓരോരുത്തർക്കും മൂന്ന് അവസരം ഉണ്ട്‌.
എതിരാളിയുടെ കൈലെ ഉട വാൾ നിലത്തു വീണാൽ നിങ്ങൾ ജയിച്ചു..
ഹൈവ്യ പറഞ്ഞു നിർത്തിയപ്പോൾ എല്ലാർക്കും ആകാംഷ ആയി…
വീരന്മാർ അവരുടെ കൈലെ ഇരുമ്പ് വാളുകൾ മാറ്റി വെച്ച് തടി വാളുകൾ എടുത്തു.
എല്ലാവരും ഇത്തയാസിനെ കാളും പ്രായം കൂടിയവർ ആയിരുന്നു, മണി മുഴങ്ങി.
ഒരു 18 വയസ്സ് തോനിക്കുന്ന യുവാവ് ആണ് ആദ്യ ഏതുരാളി..
ഹൈവ്യ തുടങ്ങാൻ പറഞ്ഞപ്പോൾ ആ യുവാവ് ഇത്തയാസിന് നേരെ തടി വാൾ ആഞ്ഞു വീശി, കണ്ണ് മഞ്ഞളിപ്പിക്കുന്ന വേഗതയിൽ ഇത്തയാസ് ഒഴിഞ്ഞു മാറി വലം കൈയിൽ ഇരുന്ന തന്റെ തടി വാൾ ഇടം കൈലോട്ടു എറിഞ്ഞു..
ആ യുവാവിന്റെ വലം കൈകുടെ പുറകിലൂടെ വാൾ ഇടക്കൊട്ട് ഇട്ട് ഇത്തയാസ് വാൾ ഉയർത്തി, ആ യുവാവിന്റെ കൈയിലെ വാൾ തെറിച്ചു പോയി..ഹൈവ്യ റാസിയോട് ബാക്കി നോക്കാൻ പറഞ്ഞു കൊണ്ട് ഇത്തയാസിനെ വിളിച്ചു കൂടെ ചെല്ലാൻ ആംഗ്യം കാണിച്ചു. ഹൈവ്യ തന്റെ കുതിര പുറത്തു കേറി ആ കോട്ടക്ക് വെളിയിലേക്ക് പോയി, ഇത്തയാസും അത് തന്നെ ചെയ്തു..
മൂന്ന് നാഴിക യാത്ര ചെയ്തപ്പോൾ
അവർ എത്തിയത് രാജാവിന്റെ പട നായകൻ സുരയന്റെ കൊട്ടാരത്തിൽ ആണ്.
ഇത്തയാസ് കണ്ടതിൽ വെച്ച് ഏറ്റവും വല്യ മാളിക ആണ് അത്.

Leave a Reply

Your email address will not be published. Required fields are marked *