ഡിമെത്രിയോസിന്റെ ഇടം കൈയിൽ ഇരുന്ന വാൾ ഇത്തയാസിന്റെ വാളിൽ ഉരഞ്ഞു നടുവേ ഒടിഞ്ഞു..
ഡിമെത്രിയോസ് ആ വാൾ എറിഞ്ഞു കളഞ്ഞു വലം കൈയിൽ ഇരുന്ന വാളിൽ ഇടം കൈ കൂടെ അമർത്തി പിടിച്ചു വീണ്ടും ശക്തമായി വീശി..
കാറ്റിൽ സഞ്ചരിക്കുന്ന ഒരു തുമ്പിയെ പോലെ ഇത്തയാസ് അതിൽ നിന്നെലം ഒഴിഞ്ഞ് മാറി..
ഡിമെത്രിയോസിന്റെ നെഞ്ചിടിപ്പ് കൂടി, തന്റെ വേഗത കുറഞ്ഞു, ശരീരം ചൂടാവുന്നു.
ഇത്തയാസ് ഒരു ചിരിയോടെ തന്റെ വലം കൈയിൽ ഇരുന്ന വാൾ ഇടം കൈലേക്ക് ഇട്ടു ആഞ്ഞു വീശി, ഡിമെത്രിയോസ് തന്റെ വാൾ വെച്ച് അത് തടയാൻ ശ്രെമിച്ചു എങ്കിലും വാളിനെ രണ്ടായി മുറിച്ച് ഇത്തയാസിന്റെ വാൾ ഡിമെത്രിയോസിന്റെ തോളിൽ രക്തം പൊടിച്ചു..
കാണികൾ എല്ലാം വായും പൊളിച്ചു നോക്കി ഇരിക്കുകയാണ്..
ഡിമെത്രിയോസ് പുറകോട് മാറി തോളിൽ നിന്നും കുന്തവും പരിചയും എടുത്തു.
കുന്തം ഇത്തയാസിന് നേരെ വീശി, അതിൽ നിന്നും ഉരുണ്ട് മാറിയ ഇത്തയാസ് രണ്ട് കാലും ആ കുന്തത്തിൽ ഉടക്കി വലിച്ചു.
കാലുകൾ വഴുതി മുന്നോട്ട് ആഞ്ഞ ഡിമെത്രിയോസിന്റെ നെഞ്ചിൽ ഇത്തയാസിന്റെ വാൾ ഒഴുകി ഇറങ്ങി..
രക്തം ഒഴുകുന്ന ചുണ്ടിൽ കൂടി ഇത്തയാസിനെ നോക്കി ഒരു പുഞ്ചിരി തൂകിയിട്ടു അയാൾ പുറകിലേക്ക് മറിഞ്ഞു…
ഇത്തയാസ് തിരിച്ചു നടന്നു പോയപ്പോൾ ഡിമെത്രിയോസ് മുകളിൽ ഉള്ള അതീനാ ദേവതയുടെ മുഖത്ത് നോക്കി, അവൾ ചിരിക്കുക ആണെന്ന് ഡിമെത്രിയോസിനു തോന്നി…
ചക്രവർത്തി അടക്കം എല്ലാവരും കൈ അടിച്ചു..
തിരിച്ചു ചെന്ന ഇത്തയാസിന്റെ മുറിവുകളിൽ പരിചാരക്കർ ഉടൻ തന്നെ മരുന്ന് വെച്ച് കെട്ടി. അവൻ കണ്ണുകൾ അടച്ചു കിടന്നു, താൻ ചാമ്പ്യൻ ആയിരിക്കുന്നു അവന്റെ മനസ്സ് ശരീരത്തിന്റെ ഷീണം മറന്നു തുള്ളി ചാടുക ആയിരുന്നു.
മുറുവുകൾ നീറ്റൽ സമ്മാനികുമ്പോഴും അകിംനാധ കുമാരി താൻ നേടി കൊടുത്ത സമ്മാനം ചക്രവർത്തിയിൽ നിന്നും വാങ്ങുന്നത് കാണാൻ അവൻ പോയി, അത് വാങ്ങിയപ്പോൾ കുമാരി ഇത്തയാസിനെ നോക്കി ഒരു പുഞ്ചിരി നൽകി…
ഇത്തയാസ് എന്ന ബാലനെ ലോകം അറിഞ്ഞു തുടങ്ങി..
തുടരും…