ഇറങ്ങാൻ തുടങ്ങിയ ഇത്തയാസിന്റെ കൈയിൽ ആരോ കേറി പിടിച്ചു..
അലീവാൻ : ഡിമെത്രിയോസ് എതുരാളിയുടെ രക്തം ഒലിച്ചു തീർത്താണ് തോല്പിക്കുന്നത്.. അതുകൊണ്ട് സമയം ഒട്ടും പാഴാക്കാതെ ഡിമെത്രിയോസ് വീണാൽ മാത്രമേ നീ വിജയികത്തൊള്ളൂ…
അലീവാൻ കുമാരി കൈ വിട്ടപ്പോൾ നടക്കാൻ തുടങ്ങിയ ഇത്തയാസിനെ പിടിച്ചു നിർത്തി കുമാരി തന്റെ കഴുത്തിൽ കിടന്ന ഒരു നൂൽ മാല ഊഴി ഇത്തയാസിന്റെ കഴുത്തിൽ ഇട്ടു കൊടുത്തു. അതിന്റെ അറ്റത്തു വെള്ളിയിൽ കൊത്തിയ ഒരു മൂങ്ങയുടെ തല ഉണ്ടായിരുന്നു..
കവാടത്തിലൂടെ വാളും നിലത്ത് ഉരച്ചു വരുന്ന ആ ബാലനെ കണ്ടപ്പോൾ ഹെഡ്രിയൻ ചക്രവർത്തിയുടെ മുഖത്ത് ചെറിയ പുച്ഛവും സഹതാപവും ഓടി വന്നു..
കാഹളം മുഴങ്ങിയപ്പോൾ ഡിമെത്രിയോസിന്റെ വാളുകൾ രണ്ടും അയാളുടെ കൈകളെ ചുറ്റി കറങ്ങി..
അതിന്റെ വേഗതയിലും അത് പുറപ്പെടുവിക്കുന്ന ശബ്ദത്തിലും മതി മറഞ്ഞു നിന്ന ഇത്തയാസിന്റെ അടുത്ത് ഒരു നിമിഷ നേരം കൊണ്ട് ഡിമെത്രിയോസ് എത്തി..
അതി വേഗം തന്നെ ഓരോ പ്രെഹരത്തിൽ നിന്നും ഇത്തയാസ് ഒഴിഞ്ഞ് മാറാൻ ശ്രെമിച്ചു…
പോരാളികളുടെ വേഗതയും അവിടെ നിന്നും ഉയർന്ന പൊടി പതലവും കാണിക്കളുടെ കണ്ണിൽ നിന്ന് കാഴ്‌ച്ചകൾ മറച്ചു ..
ഇത്തയാസിന്റെ വലം തുടയിൽ ഡിമെത്രിയോസിന്റെ ഒരു വാൾ ഉരഞ്ഞു..
അതിൽ ഒന്ന് പകച്ച ഇത്തയാസിന്റെ ഇരു തോളുകളിലും ഡിമെത്രിയോസിന്റെ വാളുകൾ വീണ്ടും മുത്തം ഇട്ടു..
ഇത്തയാസിന്റെ കാലുകൾ തളരാൻ തുടങ്ങി, കണ്ണിൽ മൂടൽ കേറുന്നു..
അവന്റെ വയറിലെ ഇറച്ചി രുചിച്ചു കൊണ്ട് വീണ്ടും വാൾ ഉരഞ്ഞു..
ഇത്തയാസ് പതുക്കെ പിഴവുകൾ വരുത്താൻ തുടങ്ങി, ഡിമെത്രിയോസിന്റെ വാളുകൾ വീണ്ടും വീണ്ടും അവന്റെ ദേഹത്തു ഉരഞ്ഞു..
കണ്ണിൽ ഇരുട്ട് കേറിയ ഇത്തയാസിന്റെ കൈയിൽ നിന്നും അവന്റെ ഉട വാൾ നിലത്ത് വീണു..
ഡിമെത്രിയോസ് ശക്തമായ ഒരു ചവിട്ടു കൊടുത്തപ്പോൾ ആ ബാലൻ നിലത്തേക്ക് വീണു..
കാണിക്കളുടെ കണ്ണിൽ നിന്നും ചെറുതായി തുള്ളികൾ പൊടിഞ്ഞു..
എല്ലാവർക്കും അറിയാവുന്ന ഒരു അവസാനം ആണ് ഉണ്ടായതെങ്കിലും അവർ ഒരു അത്ഭുതം കാത്തിരുന്നു എന്ന് വേണം പറയാൻ..
ഇത്തയാസ് തനിക്കു മുകളിലായി ഉള്ള അതീന ദേവതയുടെ പ്രതിമയിൽ നോക്കി…
അവൾ കരയുകയാണോ.. കണ്ണിൽ നിന്നും മായാത്ത ഇരുട്ടിൽ ഇത്തയാസിന് വ്യക്തമല്ലാ…
ഇത്തയാസ് കുമാരിമാരെ നോക്കി.. അവരുടെ കണ്ണുകളിൽ നിരാശയും, ദുഃഖവും അവൻ കണ്ടു..
തിരിച്ചു മടങ്ങാൻ നടന്ന് തുടങ്ങിയ ഡിമെത്രിയോസ് കാണിക്കളുടെ ആരവം കേട്ടു നിന്നു.
ഇത്തയാസ് വീണ്ടും ഉയരാൻ നോക്കുന്നു..
അവന്റെ കാലുകൾ വഴുതി, കൈകൾ വിറച്ചു, നാടി നരമ്പുകൾ വലിഞ്ഞു മുറുകി..
പക്ഷെ അവൻ നിലത്ത് കിടന്ന തന്റെ വാളും പിടിച്ചു എഴുനേറ്റു..
കാണികളിൽ എന്ന പോലെ ഡിമെത്രിയോസിന്റെ മുഖത്തും ആവേശം തെളിഞ്ഞു.
ഡിമെത്രിയോസ് വീണ്ടും അവനു നേരെ വാളുകൾ വീശി പക്ഷെ ഈ തവണ ഇത്തയാസ് നിസാരമായി ഒഴിഞ്ഞു മാറി..
അവന്റെ ശരീരം അവൻ പോലും അറിയാതെ ചലിക്കുന്നതായി അവനു തോന്നി..