അലീവാൻ രാജകുമാരി [അണലി]

Posted by

മാനിന്റെ കഴുത്തിൽ വെച്ച് ഉറച്ചു, അതിൽ നിന്ന് രക്തം തുള്ളിയായി തെറിച്ച് അയാളുടെ കൈയിൽ വീണു. മാൻ ഒന്ന് കുതിച്ചു ചാടി പക്ഷേ അതിന്റെ കാലുകൾ വഴുതി നിലം പതിച്ചു…
പരിചാരകർ അതിനെ എടുത്ത് കൊണ്ട് പോയി അതിന്റെ തോൽ പൊളിച്ചു തീയിൽ ചുട്ടു.
അതിന്റെ തോൽ ആര് കൊണ്ടുപോകും എന്ന് അവിടെ ആരോ ചോദിച്ചപ്പോൾ അകിംനാധ കുമാരി ഒരു മരത്തിനു മുകളിൽ അവർ കത്തിച്ച തീ കൂനയുടെ പ്രീകാശത്തിൽ തെളിഞ്ഞു നിൽക്കുന്ന ഒരു ഇല കാട്ടി പറഞ്ഞു.
അകിംനാധ : ആ ഇലയിൽ അമ്പ് ഏയ്തു കൊള്ളിക്കുന്നവർക്ക് എടുക്കാം.
പലരും ശ്രേമിച്ചു എങ്കിലും ആരും വിജയം കണ്ടില്ല..
ഫുലാൻ : ഇത്തയാസ് നീയും ശ്രേമിച്ചു നോക്ക്..
ഒരു കാവൽ ഭടൻ ഇത്തയാസിന് വില്ലും അവന്റെ ഉറയിൽ നിന്ന് ഒരു അമ്പും നൽകി.
ഇത്തയാസ് അത് ഉയർത്തി ഇലക്ക് നേരെ ഏയ്തു, ഇലയുടെ അടുത്ത് പോലും ചെല്ലാതെ അത് അന്തരീക്ഷം ലക്ഷ്യം ആക്കി ഉയർന്നു..
അവിടെ നിന്നവർ ചിരിക്കാൻ തുടങ്ങി, പക്ഷെ ആ ചിരിക്കു അല്പ ആയുസ്സേ ഉണ്ടാരുന്നോള്ളൂ..
അവൻ എയ്ത അമ്പ് തിരിച്ചു വന്നപ്പോൾ ആ ഇലയെ രണ്ടായി പിളർന്നു.
പരിചാരകർ ആ മാൻ തോൽ ഇത്തയാസിന്റെ കുതിരയുടെ പുറത്ത് വെച്ച് കെട്ടി..
രാത്രി അതിക്രമിച്ചു, തണുപ്പ് പടരുന്നു, അവന്റെ മൂക്കിൽ എന്തോ ഒരു മണം ഇരച്ചു കയറുന്നു, എന്താണത് ധൃവാ യുദ്ധ ഭൂമിയിൽ ചെന്നപ്പോൾ അവൻ ഇത് അറിഞ്ഞതാണ്.. രക്തത്തിന്റെ മണം ആണോ? അല്ലാ… പിന്നെ? മരണത്തിന്റെ മണം?… അറിയില്ല.
കുതിരകൾ ബഹളം ഉണ്ടാക്കി അലമുറ ഇടുന്നു..
ഇത്തയാസ് തന്റെ വാൾ തപ്പി… പക്ഷെ അത് കുതിര പുറത്ത് ഉള്ള ഉറയിൽ ആണ് എന്നവൻ ഓർത്തു..
ഫുലാൻ കൊടുത്ത കത്തി അവൻ അരയിൽ നിന്നും ഊരി മുന്നോട്ട് നടന്നു.
കുതിരക്കളെ കെട്ടിയം സ്ഥലം എത്തിയപ്പോൾ ഇത്തയാസ് ഇലകൾ അനങ്ങുന്ന ഒരു ശബ്ദം കേട്ടു. അവൻ അവിടേക്കു കണ്ണുകൾ പായിച്ചപ്പോൾ അവനെ നോക്കി രണ്ട് കണ്ണുകൾ തിളങ്ങുന്നു…
പുറകിൽ ആരോ ചൂട്ട് കത്തിച്ചു വരുന്നു..
ആ വെളിച്ചതിൽ അവൻ മുന്നിൽ നിന്ന തിളങ്ങുന്ന കണ്ണിന് ഉടമയെ കണ്ടു..
ഒരു പടു കൂറ്റൻ ചെന്നായ..
അവർ കളഞ്ഞ മാനിന്റെ അവശിഷ്ട്ടം തിന്നുകയാണ്..
ഇത്തയാസിന് കണ്ടപ്പോൾ തല ഉയർത്തി ആ ചെന്നായ ഒന്ന് ഗർജിച്ചു..
ഐവാൻ : അനങ്ങരുത്…
ഒരു ചൂട്ട് പിടിച്ചു ഇത്തയാസിന് പുറകിൽ നിന്ന ഐവാൻ പറഞ്ഞു..
ഐവാൻ കണ്ണ് കൊണ്ട് എന്തോ കാണിച്ചപ്പോൾ അടുത്ത് നിന്ന ഭടൻ വില്ലിൽ അമ്പ് കോർത്ത്‌ ഏയ്തു..
ഉന്നം പിഴച്ചപ്പോൾ ചെന്നായ ഓടി ഇരുട്ടിൽ മറഞ്ഞു..
ഐവാൻ : ഇവിടെ നിന്ന് പെട്ടന്ന് പുറപെടണം, ഇനി ഇവിടെ നില്കുന്നത് ഉചിതം അല്ലാ… മവരോസ് തിരിയോ എന്ന ചെന്നായയുടെ കൂടെ ഉള്ള ഒരു ചെന്നായ ആണ് അത്.. അത് തിരിച്ചു ചെല്ലുമ്പോൾ അവൻ നമ്മളെ തേടി വരും..
അലീവാൻ : അവൻ വരട്ടെ, കൊറേ നാളായി തപ്പുന്നു ഈ കറുത്ത ചെകുത്താനെ.. നാളെ തിരിച്ചു ചെല്ലുമ്പോൾ അവന്റെ തല വേണം നമ്മുടെ കൂടെ..
കൂടാരത്തിൽ നിന്ന് അതും പറഞ്ഞു അലീവാൻ കുമാരി നടന്നു വന്നു.
ആരും എതിർത്തു ഒന്നും പറയാതെ നടന്നു അവരവരുടെ കൂരയിൽ കേറി ..
ഫുലാൻ : ഇത്തയാസ്, മവരോസ് തിരിയോ എന്ന ഗ്രീക്ക് വാക്കിനു അർത്ഥം കറുത്ത ഭീകരൻ എന്നാണ്.കാടിന്റെ ഉള്ളിൽ ആടിനെ മെയ്ക്കാനും, വിറക് പെറുക്കാനും വന്ന പലരും അവന്റെ പല്ലിനു ഇര ആയിട്ടുണ്ട്‌..
അത് പറയുമ്പോൾ ഫുലാന്റെ കണ്ണുകൾ ഇത്തയാസിന്റെ മുഖത്തു ഭയം എന്ന വികാരം തേടി, പക്ഷെ അത് മരുഭൂമിയിൽ നദി തേടുന്ന പോലെ ആയിരുന്നു..
ഇത്തയാസ് ഉറക്കത്തിലേക്കു വീഴാൻ തുടങ്ങിയപ്പോൾ ആണ് ഫുലാൻ ആ തുണി കൂരയിൽ വന്നത്..
അകലെ നിന്ന് ഒരു ചെന്നായ ഓരി ഇടുന്ന ശബ്ദം അവർ കേട്ടു..
പരസ്പരം നോക്കിയെങ്കിലും അവർ തമ്മിൽ ഒന്നും മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *