അലീവാൻ രാജകുമാരി [അണലി]

Posted by

അല്പം മാറി കൂട്ടമായി ഒരു തീ കൂട്ടി അതിനു ചുറ്റും ഇരുന്ന കാവൽക്കാർ പാട്ടും നൃത്തവും എക്കെ ആണ്.
‘ഏറെ നാൾ കട്ടു തിന്നൊരു ഉബ്ബയ രാജനെ..
ഒറ്റ വീശിൽ കൊന്നു അന്ന് അകിനോവ് തമ്പുരാൻ….
നേട്ടം അത്രേ ഏറ്റു ചൊൽവാൻ അവുതില്ല തെ…..
കാലം ഇന്നും കാത്തിരുപ്പു കുഞ്ഞോരാണിനെ… ‘
ആരോ നടന്ന് വരുന്ന ശബ്ദം കേട്ടു… തിരിഞ്ഞു നോക്കിയ ഇത്തയാസ് കണ്ടത് ഫുലാൻ കുമാരനെ ആണ്.
ഫുലാൻ : എന്ത് പെറ്റി മാറി ഇരിക്കുന്നെ..
ഇത്തയാസ് : ഒന്നും ഇല്ല..
ഫുലാൻ : ആദ്യം ആയിട്ടാണോ നായാട്ടിനു പോകുന്നത്..
ഇത്തയാസ് : അതെ, കുമാരനോ?..
ഫുലാൻ : അല്ലാ..
അതും പറഞ്ഞ് ഫുലാൻ ഇത്തയാസിന്റെ അടുത്ത് ഇരുന്ന് തന്റെ കൈയിലെ വീഞ്ഞ് പാത്രം അവന് നീട്ടി..
ഇത്തയാസ് അത് വാങ്ങി കുടിച്ചു..
ഫുലാൻ : നീ കണ്ടിത്തുള്ളതിൽ ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഏതാ..
ഇത്തയാസ് : അത് പറയാം, പക്ഷെ ലോകം മുഴുവൻ കണ്ടിട്ടുള്ള കുമാരൻ ആദ്യം പറയണം..
ഫുലാൻ : റോമൻ സാമ്രാജ്യം… തീ തുപ്പുന്ന ഇരുമ്പ് യന്ത്രങ്ങൾ ഉണ്ട്‌ കവാടത്തിൽ, ആകാശം വരെ മുട്ടി നിൽക്കുന്ന കോട്ടകൾ, പല തരം കുപ്പായങ്ങൾ, പേര് പോലും അറിയാത്ത ആയുധങ്ങൾ.
ഇത്തയാസ് ഇതെല്ലാം അതിശയത്തോടെ കേട്ട് ഇരിക്കുക ആയിരുന്നു..
ഫുലാൻ : നീ പറ നിനക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം ഏതാണ്?..
ഇത്തയാസ് : ധൃവാ
ഫുലാൻ : ആയേ.. ഒരു പുല്ല് പോലും മുളക്കാത്ത ആ യുദ്ധ ഭൂമിയോ.. അതെന്താ?
ഇത്തയാസ് : അറിയില്ലാ..
ഫുലാൻ കുമാരൻ ചിരിച്ച് കൊണ്ട് പുറകോട്ട് മലർന്നു.. ഇത്തയാസും അത് തന്നെ ചെയ്തു..
ഫുലാൻ : കുമാരിമാർക്ക് നിന്നെ കുറിച്ച് നല്ല മതിപാണ്..
ഇത്തയാസ് : കുമാരനു അലീവാൻ കുമാരിയെ ഇഷ്ടം ആണല്ലേ..
ഫുലാൻ : അതെന്താ അങ്ങനെ ചോദിച്ചേ..
ഇത്തയാസ് : എനിക്ക് തോന്നി
ഫുലാൻ : ചെറുപ്പം മുതൽ.. നീ ആരോടും പറയണ്ട കേട്ടോ..
ഇത്തയാസ് : മ്മ്മ്.
അവർ പതിയെ ഉറക്കത്തിലേക്കു വീണു .
രാവിലെ പരിചാരക്കർ വിളിച്ചപ്പോൾ ആണ് ഉണർത്തത്.
ഇത്തയാസും ഫുലാനും അവുരുടെ കുതിരയുടെ അടുത്ത് എത്തിയപ്പോൾ ഫുലാൻ ഒരു ചെറിയ കത്തി എടുത്ത് ഇത്തയാസിന് കൊടുത്തു അതിന്റെ സ്വർണ്ണ പിടിയുടെ തലപ്പത്തായി ഒരു സിംഹത്തിന്റെ മുഖം, അതിന്റെ കണ്ണിന്റെ അവിടെ രണ്ടും ചെറിയ കറുപ്പ് രക്ന കല്ല് പതിപ്പിച്ചിരിക്കുന്നു..
ഫുലാൻ : ഇത് ഞാൻ പേർസിയയിൽ അച്ഛനൊപ്പം പോയപ്പോൾ വാങ്ങിയതാണ്, എൻറെ ഓർമ്മക്ക് ഇത് ഇരിക്കട്ടെ..
ഇത്തയാസ് നന്ദി പറഞ്ഞപ്പോൾ ഫുലാൻ കുതിര പുറത്ത് കേറി കാൽ ആട്ടിയപ്പോൾ കുതിര മുന്നോട്ട് നീങ്ങി..
അവർ യാത്ര തുടർന്നു. പതുക്കെ ആളുകളും ബെഹളവും എല്ലാം ഒഴിഞ്ഞ് അവർ മാത്രമായി, കാട്ടിലെ ഏകാന്തത ഇത്തയാസിൽ ഒരു അത്ഭുതം ഉളവാക്കി.
രാത്രിയോടെ അവർ കോഗോ വനത്തിൽ എത്തി, ‘ മരണം വിശ്രമിക്കുന്ന കൊടും വനം ‘ എന്നാണ് ട്രയാസ് കോഗോ വനത്തെ കുറിച്ച് പറഞ്ഞത്.
അവർ വന്നതിന്റെ നടുകൂടെ ഒഴുകുന്ന സിലിയാൻ നദി തീരത്ത് താവളം ഉറപ്പിച്ചു. ഐവാൻ പറഞ്ഞത് അനുസരിച്ചു ഭടന്മാർ പോയി ഒരു മാൻ കുഞ്ഞിനെ പിടിച്ചു കൊണ്ട് വന്നു. വയറ്റിൽ അമ്പ് കുത്തി നിൽക്കുന്നു, അടിലൂടെ രക്തം പതഞ്ഞു ഒഴുകുന്നു പക്ഷെ മാൻ ചത്തിട്ടില്ല. ഐവാൻ ആ മാനിന്റെ അടുത്ത് ചെന്ന് തന്റെ അരയിൽ നിന്നും വളഞ്ഞു നീണ്ട ഒരു കത്തി ഊരി, ഉയരത്തിൽ കണ്ണ് നട്ട് ഡിയോൺയ്‌സ് ദേവന് നന്ദി പറഞ്ഞു. ആ കത്തി പിടയുന്ന ആ

Leave a Reply

Your email address will not be published. Required fields are marked *