വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

അവന്റെ വാക്കുകൾ എന്നിൽ ഒരു പ്രത്യേക ആവേശം തന്നെ നിറച്ചു. പോരാത്തതിന് കള്ള് എന്നിലെ ധൈര്യശാലിയെ ഉണർത്തുകയും ചെയ്തിരിക്കുന്നു. അവളെന്നോട് ചെയ്തതിനൊക്കെ അവളോട് പ്രതികാരം ചെയ്യുന്ന നിമിഷം ഞാൻ മനസ്സിൽ കണ്ടു..

ഹാ…….. അതൊരു സുഖമുള്ള അനുഭവം തന്നെയാവും…

ഞാൻ സ്വയം പറഞ്ഞു. അവനും ഞാനും അവസാന പെഗ്ഗിനും ചിയേർസ് അടിച്ചു., വെള്ളമടിച്ചാൽ സാധാരണ ഞങ്ങൾ അവിടെ കിടക്കുകയാണ് പതിവ്.., അതുകൊണ്ട് അവിടെ തന്നെ ഞങ്ങൾ രണ്ടുപേരും ചുരുണ്ടുകൂടി.

ടാ……, എഴുന്നേൽക്കേടാ… എടാ.., എഴുന്നേൽക്കാൻ…..

കിഷോറിന്റെ ശബ്ദം കേട്ടാണ് കാലത്തു ഞാൻ കണ്ണു തുറക്കുന്നത്. കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടതും അവനെ തന്നെ..

നിന്നെയാണല്ലോ കണി.., ഇന്നത്തെ പരിപാടിയെല്ലാം കുളമാവുമോ..?

ആദ്യം നിന്റെയാ കരിനാക്ക് എടുത്തു വളക്കാതിരിക്ക്…

ഹോ.., ആയിക്കോട്ടെ.,

– അതും പറഞ്ഞു എഴുന്നേൽക്കാൻ നോക്കിയതും., ദേഹത്തിലൂടെ ഒരു വേദന മിന്നിമറഞ്ഞു.,

എടാ.., പ്രതികാരം ഇന്ന് തന്നെ വേണോ…? അതോ രണ്ടു ദിവസം കഴിഞ്ഞു ചെയ്താൽ മതിയോ..?

എന്തേ ഇപ്പൊ അങ്ങനെ തോന്നാൻ..?

അല്ല.., മേലാകെ വേദനയാണ്… അതാ…….

ഹോ…, അത്രേ ഉള്ളോ..? നമുക്ക് രണ്ട് പെഗ്ഗ് കൂടി അടിച്ചിട്ട് പോകാം അപ്പോൾ ആ വേദനയും കൂടി അങ്ങു മാറും. അതു പോരെ…

ആ അതായാലും മതി..

– പെഗ്ഗ് എന്ന് കേട്ടപ്പോൾ ഏതൊരു മലയാളിയെയും പോലെ എന്റെ മുഖവും പ്രസന്നമായി…. പിന്നെ നേരെ ബാറിലേക്ക് വിട്ടു., പല്ലു തേക്കുക പോലും ചെയ്യാതെ അങ്ങനെ കാലത്ത് തന്നെ ഞങ്ങൾ നേരെ രണ്ടെണ്ണം അകത്താക്കി., കിഷോറിന്റെ വീട്ടിൽ ചെന്ന് ഞങ്ങൾ കുളീം നനയും മറ്റു പരുപടികളുമെല്ലാം കഴുഞ്ഞു ഭക്ഷണവും കഴിച്ചു നേരെ എന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു. ഞങ്ങൾ എത്തിയപ്പോഴേക്കും നേരം 11 മണി ആയിരുന്നു. നോക്കുമ്പോൾ പതിവ് പോലെ അച്ഛനും അമ്മയും ആരുമില്ല എന്ന് മനസ്സിലായി.,

എടാ.., നീ വീടിന്റെ പുറകെ വശത്ത് പോയി വൈറ്റ് ചെയ്യ് ഞാൻ വന്ന് കതക് തുറന്ന് തരാം.., നമ്മളെ രണ്ടാളേയും കണ്ടാൽ ചിലപ്പോൾ അവൾ കതക് തുറക്കാതിരുന്നാലോ.?

എന്റെ ചിന്ത ശരിവെച്ച് അവൻ വീടിന്റെ പിന്നിലേക്ക് പോയി., ഞാൻ കോളിംഗ് ബെൽ അടിച്ചു അവൾ വാതിൽ തുറക്കുന്നതും നോക്കി നിന്നു. അവൾ വാതിൽ തുറക്കാത്തത് കണ്ടപ്പോൾ ഞാൻ ഒന്നു കൂടി ബെല്ലടിച്ചു. അവൾ വാതിൽ തുറക്കുന്നില്ല., ഇനി ഞാൻ ആണെന്ന് അറിഞ്ഞു മനപ്പൂർവം തുറക്കാത്തതാണോ..? ഞാൻ ഒന്നും നോക്കാതെ നിർത്താതെ കോളിങ് ബെല്ലടിച്ചു കൊണ്ടിരുന്നു.

പെട്ടന്ന് വാതിൽ തുറന്നു., അൽപ്പം ഗൗരവത്തോടെ റേഷ്മ എന്നെ നോക്കി പറഞ്ഞു.,

എന്തിനാ ഇങ്ങനെ ബെല്ലടിക്കുന്നത് ഞാൻ വന്നു തുറക്കില്ലേ…

അയ്യടാ.., ഇവളെ സമ്മതിക്കണം., ഇന്നലെ ഒന്നും സംഭവിക്കാത്ത പോലെയല്ലേ അവൾ പെരുമാറുന്നത്…, പടിച്ച കള്ളി തന്നെ…, ഞാൻ നോക്കി നിൽക്കെ അവൾ അതും പറഞ്ഞു നേരെ അകത്തേക്ക് തന്നെ തിരിഞ്ഞു നടന്നു. ഞാൻ സമയം പാഴാക്കാതെ അകത്തേക്ക് കയറി അവളുടെ പിന്നാലെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *