വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

ഇന്ന് എന്റെ മുറിയിലേക്ക് വരാൻ പറഞ്ഞിട്ട് നീ എന്താ വരാതിരുന്നത്…?

അതു ഞാൻ.. വരാൻ..

എന്തു പറ്റിയെന്ന് പറ പെണ്ണേ…

അത്.. അതൊന്നുമില്ല…

അതു പറഞ്ഞതും അവളുടെ മുഖം എന്റെ മുഖത്തിന് നേരേ നിന്നും താഴ്ത്തിത്തുടങ്ങി. അതോടെ എന്റെയുള്ളിൽ ചെറിയ ചോദ്യങ്ങൾ ഉയരാൻ തുടങ്ങി.

എന്തെയ്…, ഇപ്പൊ പെട്ടന്ന് നിനക്ക് എന്നെ ഇഷ്ടമല്ലാതെയായോ..? അതോ നിനക്ക് ഇപ്പോഴേന്നെ വേണ്ടെന്ന് തോന്നുന്നുണ്ടോ..?

ഞാൻ പറഞ്ഞു തീർത്തതും അവൾ ഒരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് എന്റെ വായ പൊത്തിപ്പിടിച്ചു.

വേണ്ട.., അങ്ങാനൊന്നും പറയണ്ട.., മനസ്സിൽ വേണ്ടാത്ത ചിന്തകളൊന്നും വേണ്ട… എനിക്ക് വേണം നിന്നെ.. എന്റെ സ്വന്തമായി…

അവളുടെ ചുണ്ടിൽ നിന്നും ആ വാക്കുകൾ വന്ന നിമിഷം തന്നെ ഞാൻ അവളുടെ കൈ തട്ടി മാറ്റി അവളുടെയാ ചുവന്ന ചുണ്ടുകളിലേക്ക് എന്റെ ചുണ്ടു ചേർത്തു. അവളുടെ മുഖം കയ്യിൽ കോരിയെടുത്തു തല ഒരു ഭാഗത്തേക്ക് ചെരിച്ചുകൊണ്ട്., അവളുടെ അധരങ്ങൾ ഞാൻ എന്റെ ചുണ്ടുകൾക്കിടയിലാക്കി നുണഞ്ഞു., പല്ലുകൾ കൊണ്ടു പോറാതെ ചുണ്ടുകൾകൊണ്ട് ഞെരിച്ചുടച്ചു. അവൾ വേദനിച്ചിട്ടെന്ന പോലെ എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു. ഞാൻ അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചുകൊണ്ട് അൽപ്പം മുന്നോട്ട് നടന്നു., അതിനനുസരിച്ച് കണ്ണുകളടച്ചു അവൾ പിന്നോട്ടും ചുവട് വച്ചു., വാതിൽ പടി കടന്ന് ഞാൻ മുറിയുടെ അകത്ത് എത്തി., എന്റെ വലതു ഭാഗത്തുള്ള ചുമരിലേക്ക് ഞാൻ അവളെ ചാരി നിർത്തി അവളുടെ ചുണ്ടിനുള്ളിലെ തേൻകണങ്ങൾ ഞാൻ വലിച്ചെടുത്തു. എന്തിനെക്കാളും ആ തേൻ തുള്ളികൾക്കാണ് മധുരമെന്നെനിക്കു തോന്നി. അധരപാനം മതിയായില്ലെങ്കിലും., ഞാൻ അവളുടെ ചുണ്ടുകളിൽ നിന്നും എന്റെ ചുണ്ടുകൾ വിടുവിച്ചെടുത്തു., അവളുടെ കീഴ്ചുണ്ടിൽ നിന്നും ചുണ്ടുകൾ മാറ്റുവാൻ മടിച്ചെന്നപോലെ ഞാനെന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ കീഴ്ചുണ്ടിൽ അമർത്തി പിടിച്ചിരുന്നു., എന്റെ മുഖം അവളുടെ മുഖത്തു നിന്നും എടുത്തപ്പോൾ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ നിന്നും വേർപിരിയാതെ എന്റെ ചുണ്ടുകളോടൊപ്പം വലിഞ്ഞു., പിന്നെ എന്റെ മുഖം അവളുടെ മുഖത്തു നിന്നും അകന്നപ്പോൾ അവളുടെ കീഴ്ചുണ്ട് എന്റെ ചുണ്ടുകൾക്കിടയിൽ നിന്നും പുറത്തു ചാടി., വലിച്ചുവിട്ട റബ്ബർ കണക്കെ തിരിച്ചു പോയി. ഞാൻ അവളുടെ ചുണ്ടിൽ ചുംബിക്കുന്നത് നിർത്തിയതും അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി., എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി… അവളുടെ കണ്ണുകളിൽ ഏതോ അസ്വസ്ഥത നിഴലിക്കും പോലെ എനിക്ക് തോന്നി…., അതു ശരിവെക്കുന്ന പോലെ തന്നെ അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

ഗിരി….. എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..

എന്താ…?

– പ്രണയാർദ്രനായി തന്നെ ഞാൻ അവളോട് ചോദിച്ചു. അപ്പോഴും ഞാനവളുടെ മുഖം എന്റെ കൈക്കുമ്പിളിൽ കേരിപ്പിടിച്ചിരിക്കുക തന്നെയാണ്.

അത്…, നീ ഏതു സെൻസിൽ എടുക്കും എന്നെനിക്കറിയില്ല.

ഉം….

Leave a Reply

Your email address will not be published. Required fields are marked *