വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

അങ്ങനെ പറഞ്ഞാൽ പറ്റില്ല, നീ അതെടുത്ത് കഴിച്ചേ..

എനിക്ക് വേണ്ട..

നീ കളിക്കാതെ ചോറ് കഴിക്കെടി…

ഗിരി.. എനിക്ക് വേണ്ടാത്തോണ്ടാ…

ആണോ….

ഉം….

അവളുടെ മറുപടിയിലെന്തോ എനിക്ക് അത്ര തൃപ്തിയായില്ല. ഞാൻ എന്റെ പ്ലേറ്റിൽ നിന്നും ഒരുരുള ചോറുരുട്ടി അവൾക്ക് നേരെ നീട്ടി… അതു കണ്ടതും കണ്ണുമിഴിച്ചവൾ എന്നെയും നോക്കി നിന്നു.

നോക്കി നിൽക്കാതെ വായതുറക്ക് പെണ്ണേ… ആ…

അ.

അവൾ വയതുറന്നതും എന്റെ കയ്യിലെ ചോറുരുള ഞാൻ അവളുടെ വായിലേക്ക് വച്ചു കൊടുത്തു. അപ്പോൾ അവളുടെ കണ്ണുകളിൽ കണ്ണുനീര് നിറയുന്നുണ്ടെന്ന് എനിക്ക് തോന്നി.. അവൾ ആ ചോറുരുള വായിലിട്ട് പതിയെ ചവച്ചു തുടങ്ങി. ഞാൻ അടുത്ത ഉരുള ചോറുരുട്ടി അവൾക്ക് നേരെ നീട്ടി., ഇത്തവണ അവൾ ഞാൻ പറയാതെ തന്നെ വായ തുറന്നു. ഞാൻ അവളുടെ വായിലേക്ക് എന്റെ കയ്യിലെ ചോറുരുള വച്ചുകൊടുത്തു. അതെന്റെ വെറും തോന്നലല്ല., ഇത്തവണ ഞാൻ ശരിക്കും കണ്ടു, അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ കവിൽതടങ്ങളിലൂടെ ഒലിച്ചിറങ്ങുകയാണ്. ഞാൻ എന്റെ ഇടം കയ്യിലെ പ്ലേറ്റ് അടുക്കളപ്പുറത്തെ തിണ്ടിന് മുകളിൽ വച്ചു. അവളുടെ കവിൾത്തടത്തിലൂടെ ഒലിച്ചിറങ്ങുന്ന ഇരുകണ്ണുകളിലെയും കണ്ണുനീർ ഞാൻ എന്റെ ഇടം കൈ കൊണ്ട് തുടച്ചു.,

എന്തിനാ എന്റെ രേഷ്മക്കുട്ടി കരയുന്നെ..?

നിന്നെ എത്രയും ദിവസവും വേദനിപ്പിക്കുക മാത്രം ചെയ്ത എന്നെ എങ്ങനെയാ നിനക്കിങ്ങനെ സ്നേഹിക്കാൻ കഴിയുന്നത്.?

അവൾ കരഞ്ഞു കൊണ്ടുതന്നെയാണ് അത് പറഞ്ഞത്., എന്നോട് ഇതുവരെ ചെയ്തതൊക്കെ ഓർത്ത് അവളുടെ ഉള്ളിൽ കുറ്റബോധമുണ്ടെന്ന്, അതു കേട്ടപ്പോഴേ എനിക്ക് മനസ്സിലായി. അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കൈകൊണ്ട് തുടച്ചുകൊണ്ട് അവളെ ആശ്വസിപ്പിക്കും പോലെ ഞാൻ പറഞ്ഞു.

ഹാ.. അതാണോ..? ഈ പ്രണയത്തിനൊരു കുഴപ്പമുണ്ട്.., നമ്മൾ ഇഷ്ടപ്പെടുന്നവർ നമ്മളെ എത്ര വേദനിപ്പിച്ചാലും നമുക്ക് അവരോട് ഒരു ദേഷ്യവും തോന്നില്ല. നീ എന്റെ പെണ്ണാണെന്ന് നീ തന്നെ പറഞ്ഞ ആ നിമിഷം മുതൽ നീ എന്റേതാ…. എന്റേത് മാത്രം..

ഞാൻ അതു പറഞ്ഞു തീർന്നതും അവൾ കരഞ്ഞു കൊണ്ടെന്നെ കെട്ടിപ്പിടിച്ചു., അവളുടെ ഉള്ളിൽ എന്നോട് തോന്നുന്ന ഇഷ്ടം എത്രയാണെന്ന് എനിക്ക് അവളുടെ ആലിംഗനത്തിന്റെ ബലത്തിൽ നിന്നും മനസ്സിലായി., അത്രയും മുറുക്കിയാണ് അവളെന്നെ കെട്ടിപ്പിടിച്ചു നിൽക്കുന്നത്.

ദേ…, അമ്മ വരും… എഴുന്നേക്ക്…

വന്നോട്ടെ., ആരുവേണേലും വന്നോട്ടെ…

– അതും പറഞ്ഞ്., എന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നിരുന്ന അവൾ എന്നിൽ നിന്നും വിട്ടകന്നു നേരെ എന്റെ പ്ലേറ്റെടുത്ത് അതിൽ നിന്നും ഒരുരുള ചോറുരുട്ടി എന്റെ നേരെ നീട്ടി.. ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് വായ തുറന്നു., അവൾ ആ ഉരുള എന്റെ വായിലേക് വച്ചു തന്നു.. അവൾ വായിലേക്ക് വച്ചു തന്ന ചോറുരുള ചവച്ചു കൊണ്ട് ഞാൻ അവളെ തന്നെ നോക്കി നിന്നു., അവളും എന്നെ തന്നെ നോക്കി നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *