വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

എടാ.., ഗിരി… നീയെന്താ ഇവിടെ കിടന്നു ചുറ്റിത്തിരിയുന്നത്..?

കണ്ണ് മിഴിച്ച്, വയും തുറന്ന് രേഷ്മയുടെ തുള്ളിതുളുമ്പുന്ന കരിക്കിൻ കുടങ്ങളിൽ തന്നെ നോക്കി നിൽക്കുന്ന ഞാൻ പെട്ടന്നുള്ള അമ്മയുടെ വിളിയും ആ ചോദ്യവും ഒക്കെ കേട്ടപ്പോൾ ആകെ ഞെട്ടിപ്പോയി.

അ..അത്., അല്ല.. ഇനി എന്നെക്കൊണ്ട് വല്ല സഹായവും വേണമെങ്കിൽ..

ഞാൻ ഒരു വിധം പറഞ്ഞോപ്പിച്ചു., പക്ഷെ അതു വിശ്വാസമാകാത്ത പോലെ അമ്മ എന്നെ നോക്കി കാണുരുട്ടിക്കൊണ്ട് പറഞ്ഞു..

പെണ്ണുങ്ങളുടെ ഇടയിൽ കിടന്ന് തിരിഞ്ഞു കളിക്കാതെ അപ്പുറത്തേക്കെങ്ങാനും പോടാ.. ഇതുവരെയില്ലാത്ത ഓരോ പതിവ്..

അതുകേട്ടതും അടുക്കളയിൽ നിന്നും പോവാൻ എന്ന പോലെ ഞാൻ നടന്നു തുടങ്ങി.., ഞാൻ നടക്കുന്നത് കണ്ടതോടെ അമ്മയും തിരികെ പണിയിലേക്ക് തിരിഞ്ഞു., അമ്മ ഫ്രിഡ്ജിൽ നിന്നും എന്തോ എടുക്കാൻ വേണ്ടി ഫ്രിഡ്‌ജ്‌ തുറന്ന് അതിന്റെ ഉള്ളിലെ അടിഭാഗത്തേക്ക് കുനിഞ്ഞു. അതുകണ്ടതും നടന്നു തുടങ്ങിയ ഞാൻ വീണ്ടും രണ്ടടി പുറകോട്ട് വച്ച് രേഷ്മയുടെ അടുത്തേക്ക് നടന്നു. അവൾ എന്റെ നേരെ പിന്തിരിഞ്ഞ് നിൽക്കുകയാണ്. അതുകൊണ്ട് തന്നെ എന്റെ വരവ് അവൾ കണ്ടിട്ടില്ല എന്ന് തോന്നുന്നു.

അവൾ ഇപ്പോഴും തേങ്ങ ചിരകി കൊണ്ട് നിൽക്കുവാണ്., ഞാൻ അവളുടെ അടുത്തേക്ക് ചേർന്നു നിന്ന് നേരെ പിന്നിലൂടെ ചെന്ന് അവളുടെ ഇടം കഴുത്തിലേക്ക് എന്റെ മുഖം പൂഴ്ത്തി അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു. നാവുകൊണ്ട് അവളുടെ കഴുത്തിലെ വിയർപ്പുകണങ്ങൾ ഞാൻ നക്കിയെടുത്തു. അവൾ ഒന്നു പുളഞ്ഞു കൊണ്ട് തല ഇടതുവശത്തേക്കു വെട്ടിച്ചു., അവളുടെ ഇടം കവിൾ എന്റെ വലതു കവിളിൽ വന്നു ചേർന്നു നിന്നു. അവളുടെ പ്രവർത്തി എന്റെ മുഖത്തെ അവളുടെ കഴുത്തിലേക്ക് കൂടുതൽ അമർത്തി. അമ്മ തൊട്ടടുത്തുണ്ടെന്ന ബോധം എന്നെ പെട്ടെന്ന് തന്നെ അവളിൽ നിന്നും അകന്ന് മാറാൻ പ്രേരിപ്പിച്ചു. ഞാൻ അവളുടെ കവിളിൽ നിന്നും മുഖം ഉയർത്തി നേരെ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. മൃദുലമായ ചുംബനമാണെങ്കിലും അൽപ്പം ദൃതിയിൽ ചുംബിച്ച് ഞാൻ അവളിൽ നിന്നും അകന്ന് മാറി.

ഉമ്മ കിട്ടിയതും അവൾ കവിളിൽ ഉമ്മ കിട്ടിയ സ്ഥലത്ത് ഇടം കൈ കൊണ്ട് പൊത്തിപ്പിടിച്ചു. ഞാൻ നേരെ അടുക്കള വാതിലിനടുത്തേക്ക് മിന്നലുപോലെ പാഞ്ഞു. അടുക്കള വതിലിനടുത്തു നിന്നും അവളെയൊന്ന് തിരിഞ്ഞു നോക്കി. അവളപ്പോഴും കവിൾത്തടം പൊത്തിപ്പിടിച്ചൊരു നാണത്തോടെ എന്നെയും നോക്കി നിൽക്കുവാണ്. ഞാൻ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു. അവളുടെ ആ നോട്ടം എന്നെ അവളിലേക്ക് വല്ലാതെ ആകർഷിച്ചു., അവളെ ഇപ്പോൾ തന്നെ പൊക്കിയെടുത്ത് എന്റെ റൂമിലേക്ക് കൊണ്ടുപോണം എന്നു തോന്നിപ്പോയെനിക്ക്.

നീ പോയില്ലെടാ…

അമ്മ ഫ്രിഡ്ജിനുള്ളിൽ നിന്നും തലയെടുത്ത് നിവർന്ന് നിന്ന്., ഫ്രിഡ്ജിന്റെ ഡോറടച്ച് കൊണ്ട് ചോദിച്ചു., അതു കേട്ടപ്പോഴാണ് ഞങ്ങൾക്ക് സ്ഥലകാല ബോധം വന്നത്.

ഞാനിദേ.., പോയി..,

അതും പറഞ്ഞ്., ഞാൻ പതിയെ അമ്മയുടെ മുന്നിൽ നിന്നും രക്ഷപ്പെട്ടു. അപ്പോഴേക്കും രേഷ്മ പഴയതു പോലെ തേങ്ങ ചിരകിത്തുടങ്ങിയിരുന്നു. ഞാൻ നേരെ ഹാളിലെ സോഫയിൽ വന്നിരുന്നു.

എന്റെ ദൈവമേ., കഷ്ടിച്ച് രക്ഷപ്പെട്ടു. ഭാഗ്യം.., അമ്മക്ക് സംശയം ഒന്നും തോന്നിയിട്ടില്ല., ഇനിയെപ്പോഴാണാവോ അവളെയൊന്ന് ഒറ്റക്ക് കിട്ടുന്നത് ആർക്കറിയാം..

Leave a Reply

Your email address will not be published. Required fields are marked *