– ഞാൻ നിന്നു പരുങ്ങിയതു കണ്ടതും അവൻ എന്നെ ഉള്ളിലേക്ക് വിളിച്ചു. വീടിന്റെ പൂമുഖത്ത് അരമതിലിൽ ഞാൻ തൂണും ചാരിയിരുന്നു. എന്റെ നേരെ മുന്നിലായി അക്ഷമനായി അവനും ഇരുന്നു.,
അമ്മേ., ഗിരി വന്നിട്ടുണ്ട്., ചായ എടുത്തോ..,
– അമ്മയോട് ചായ കൊണ്ടുവരാൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞ ശേഷം അവനെന്നെ നോക്കി പറഞ്ഞു.
പറ.., എന്തുണ്ടായി..?
അത്…,
നിന്ന് ചിണുങ്ങാതെ കാര്യം പറയെടാ..
– അവൻ തിടുക്കം കൂട്ടി. ഞാൻ അൽപ്പം മടിച്ചാണെങ്കിലും പറഞ്ഞു തുടങ്ങി…
എടാ.. അവൾ….
ഏതവൾ..?
രേഷ്മ……………..!!!!
ഹോ….., നിന്റെ വിരുന്നുകാരി…., അങ്ങനെ പറ….
– അവന്റെ വർത്തമാനം കേട്ടതും എനിക്ക് ആകെ ചൊറിഞ്ഞു വരാൻ തുടങ്ങി.
ആ നായിന്റെ മോളാടാ എന്നെ ഈ പരുവത്തിലാക്കിയത്…
ഹേ.. അവളോ……..?!?!?!?!!?
ആ…… അവള് തന്നെ
– പിന്നെ അങ്ങോട്ട് ഒരു സിനിമാ കഥ വിവരിക്കും പോലെ ഞാൻ നടന്ന സംഭവങ്ങളെല്ലാം അവനോട് വിവരിച്ചു. അവനെ കണ്ട്.,അവന്റെ കയ്യിൽ നിന്നും ക്യാമറ വാങ്ങി പോയതിനു ശേഷം സംഭവിച്ച എല്ലാം ഞാൻ വിശദമായി പറഞ്ഞു.
പറഞ്ഞു പാതിയായപ്പോഴേക്കും അവന്റെ അമ്മ ചായയും കൊണ്ട് വന്നു. വർത്തമാനം നിർത്തി ചായ എടുത്ത് ചുണ്ടിൽ ചേർത്തതും എനിക്ക് വീണ്ടും ഓക്കാനം വന്നു.. ഞാൻ മുറ്റത്തേക്കിറങ്ങി മുറ്റത്തിന്റെ ഒരു മൂലയിലായി നിൽക്കുന്ന തെങ്ങിൻ ചുവട്ടിലേക്ക്
ചർധിച്ചു.
ബ്വാ………………………..ബ്വാ
അപ്പഴേക്കും അവൻ ഓടിവന്നെന്റെ പുറം തടവാൻ തുടങ്ങി.
ഇതിനു മാത്രം ഒക്കെ എന്തു പറ്റിയെടാ..?
ഛർദി ഒരു വിധം അടങ്ങിയപ്പോഴേക്കും ഞങ്ങൾ ഉമ്മറത്തേക്കു കയറി പഴയപടി ഇരുന്നു., പക്ഷെ ഒരിക്കൽ കൂടി ചായ കുടിക്കാനുള്ള ശ്രമം ഞാൻ നടത്തിയില്ല. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ അതിന്റെ തീവ്രത ഒട്ടും ചോർന്നു പോവാതെ സംഭവം എല്ലാം ഞാൻ പറഞ്ഞു കൊടുത്തു. പറഞ്ഞു തീർന്നപ്പോഴേക്കും ഞാൻ രണ്ടുവട്ടം കൂടി ഛർദിച്ചു. ആകെ അവശത എന്നെ പൊതിഞ്ഞിരിക്കുന്നു.
ഇനി ആ നശിച്ച വീട്ടിലേക്ക് ഞാൻ പോണില്ല… മൈര്..
– അവശത നിറഞ്ഞ സ്വരത്തിൽ ഞാൻ കഷ്ടപ്പെട്ടു പറഞ്ഞു നിർത്തി.
എടാ… കൊപ്പേ……. നിനക്ക് നാണമില്ലേ…., ആണാണെന്നും പറഞ്ഞു നടക്കാൻ അതും ഒരു പീറ പെണ്ണിനോട് അടിയറവു പറഞ്ഞ്.. ശ്ശെ………. കഷ്ടം.
അതിനു നീ കരുതും പോലെയല്ലവൾ.. പിന്നെയെല്ലാം അറിഞ്ഞോണ്ട് ഒരു മാതിരി പൂറ്റിലെ വർത്തമാനം പറയരുത്..