വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

പിന്നെ ഇത്രയും ദിവസം നീ എന്തിനാ ഇതൊക്കെ കാണിച്ചു കൂട്ടിയത്..?

അത്………….. അത്..ഗിരി….,ഞാൻ..

– എന്റെ ചോദ്യം കേട്ടതും അവൾ എന്നിൽ നിന്നും കുറച്ചു അകന്നുമാറി. അവൾ നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ അവൾക്ക് പറയാൻ എന്തോ ബുദ്ധിമുട്ടുള്ള പോലെ എനിക്ക് തോന്നി.., അതു മനസ്സിലാക്കി ഞാൻ തന്നെ തുടർന്നു.

അതെന്തോ ആവട്ടെ കഴിഞ്ഞത് കഴിഞ്ഞു. ഇനി നിന്നെ മാറ്റിയെടുക്കാൻ പറ്റുമെന്നെനിക്കുറപ്പുണ്ട്. അതുകൊണ്ട് നീയും സത്യം ചെയ്യണം.

എന്ത്..?

ഇനി കള്ളുകുടിക്കില്ലെന്ന്..

ഉം… സത്യം., ഇത് ഞാൻ എന്റെ ഗിരിക്ക് തരുന്ന വക്കാ… എനിക്കിനി ഒരു കല്ലിന്റെയും ലഹരി വേണ്ട.. പകരം നിന്റെ ഈ സ്നേഹം മാത്രം മതി…

ഇത് നീ കള്ളിന്റെ പുറത്തു പറയുന്നതല്ലല്ലോ അല്ലേ….??

– അവൾ പറയുന്നത് അത്ര വിശ്വാസം ആവാത്ത പോലെ ഞാൻ ചോദിച്ചു.

അല്ലെടാ…

– അതും പറഞ്ഞവൾ എന്റെ കൈത്തണ്ടക്ക് പിടിച്ചു പിച്ചി.

ഹാവൂ….

– അവളുടെ നഖം കൊണ്ട് പോറിയപ്പോൾ ഞാൻ അറിയാതെ ഒച്ചവെച്ചു പോയി..

എന്റെ കയ്യിൽ വച്ച അവളുടെ കൈക്ക് പിടിച്ചു ഞാൻ അവളെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. ഞാൻ അവളുടെ ചുണ്ടുകളിൽ ഉമ്മ വെക്കാനായി എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് അടുപ്പിച്ചതും കോളിങ് ബെല്ലടിച്ചു.

ക്ലിങ്……… ക്ലിങ്…………

പെട്ടന്നാ ശബ്ദം കേട്ടതും ഞങ്ങൾ രണ്ടുപേരും ഞെട്ടി., പരസ്പരം വിട്ടകന്നുമാറി. അവൾ ബാൽക്കണിയിൽ നിന്നും അവളുടെ റൂമിലേക്ക് ഓടി., ഞാനും അവളുടെ പുറകെ ഓടി., ഞാൻ അവളുടെ ഊരക്ക് ചുറ്റിപിടിച്ച് വട്ടം കറക്കി…

അയ്യടാ…., എങ്ങോട്ടാ..? അതു ചിലപ്പോൾ അയൽവാസി തെണ്ടികളോ., വല്ല പിരിവുകരോ ആവും… അതോണ്ട് നീ ഇങ്ങ് വാ…

ഞാൻ അവളുടെ കൈക്ക് പിടിച്ചു കോണിപ്പടികൾ ഇറങ്ങി നേരെ വാതിലിനടുത്തേക്ക് നടന്നു. ഞാൻ വാതിൽ തുറക്കാൻ തുടങ്ങിയതും അവൾ ഹാളിലെ സോഫയിൽ ഇരുന്നു. ഞാൻ അവളെ നോക്കി വാതിൽ തുറന്നു. അവളുടെ മുഖവും മാറുന്നത് കണ്ടാണ് ഞാൻ പുറത്തേക്ക് നോക്കിയത്.. പുറത്തു നിൽക്കുന്ന ആളെ കണ്ടതും എന്റെ കിളി പോയി..

അമ്മ………..

– ഞാൻ അന്തം വിട്ടുകൊണ്ട് പറഞ്ഞതും അമ്മ എന്നെ നോക്കി സംശയത്തോടെ ചോദിച്ചു.,

നീ എന്താ എന്നെ ആദ്യമായാണോ കാണുന്നത്..?

അ.. അതല്ല., അമ്മ എന്താ ഈ നേരത്ത്..??

– ഞാൻ ഉള്ളിലെ പതർച്ച മറച്ചു വച്ചുകൊണ്ട് അമ്മയോട് ചോദിച്ചു.

ഹാ.. ഒന്നുമില്ല… ചെറിയൊരു തലവേദന അതുകൊണ്ട് ഞാൻ നേരത്തെ ഇങ്ങു പോന്നു..

ഹാ.. അത് ഏതായാലും നന്നായി…

എന്തേയ്..?

അല്ല… ഒന്നുമില്ല….

ഞാനൊന്ന് കിടക്കട്ടെ.. വയ്യ…. രേഷ്മേ… ഇന്ന് ചിലപ്പോൾ എനിക്ക് അടുക്കളയിലേക്ക് കയറാൻ പറ്റുമെന്ന് തോന്നുന്നില്ല.

അതു സാരമില്ല… ആന്റി…, ഞാൻ നോക്കിക്കോളാം..

Leave a Reply

Your email address will not be published. Required fields are marked *