വിരുന്നുകാരി 3 [ക്ഷത്രീയൻ]

Posted by

– ഞാൻ അവനെയൊന്ന് പിരികേറ്റും പോലെ പറഞ്ഞു.

വണ്ടി ഞാൻ എടുക്കുവാ…, നാളെ ഇങ്ങ് എത്തിക്കാം….

– അൽപ്പം കനത്തിൽ തന്നെ അതും പറഞ്ഞവൻ വണ്ടിയും കൊണ്ടു പോയി.., നൻപൻ ഒന്നു പറഞ്ഞാൽ ഇതാണ്… എന്റെ വണ്ടിയുമായി ഗേറ്റും കടന്നു പോവുന്ന കിഷോറിനെ നോക്കി ഞാൻ സ്വയം പറഞ്ഞു. പിന്നെ എല്ലാത്തിന്റെയും ടെൻഷൻ കുറക്കാൻ ഒന്ന് കത്തിക്കണം എന്നു തോന്നി ഞാൻ നേരെ ടെറസിന് മുകളിലേക്ക് വിട്ടു. ഒരു സിഗരറ്റ് കത്തിച്ചപ്പോഴേക്കും ഒരാശ്വാസം കിട്ടി.. ഞാൻ അവിടെ നിന്നും നേരെ ബാൽക്കണിയിലേക്ക് നടന്നു. അവിടെയാണ് എനിക്ക് ഈ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം. അവിടെ നിന്നും നോക്കിയാൽ കാണുന്നത് റോഡും വീടുകളും ഒന്നുമല്ല., നെൽവയലുകളാണ്. ഈ വീടിന്റെ രണ്ടാമത്തെ ബൽക്കാണിയാണ് ഇത്. ആയതിനാൽ തന്നെ ഇവിടെ അമ്മയും അച്ഛനും ഒന്നും അധികം വന്നിരിക്കാറില്ല. രേഷ്മ ഈ വീട്ടിൽ വന്നു കയറുന്നത് വരെ ഞാൻ ഈ ബാൽക്കണിയിൽ തന്നെയായിരുന്നു ഏറെ നേരവും.. അവൾ വന്നതിൽ പിന്നെ അവളെ ശ്രദ്ധിക്കാനല്ലാതെ ഒന്നിനും സമയം കിട്ടിയിട്ടില്ല. ഞാൻ സ്ഥിരം ഇരിക്കാറുള്ളത് പോലെ തന്നെ തൂണും ചാരി ഇരുന്നു. എന്റെ മനസ്സിൽ നിറയെ അവൾ ആയിരുന്നു., എന്നോട് ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ എന്തിനാണ് അവളെ ഇന്ന് വെറുതെ വിട്ടത്… ശ്ശെ…. വേണ്ടായിരുന്നു., പക്ഷെ എന്തോ എന്റെ മനസ്സ് അവളെ വേദനിപ്പിക്കാൻ സമ്മതിക്കാത്ത പോലെ…

ഗിരി…. നീ ഇവിടെ ഉണ്ടായിരുന്നോ..?ഞാൻ നിന്നെ വീടുമുഴുവനും നോക്കിയിട്ടും കണ്ടില്ല.

ഞാൻ ഇവിടെയിരിക്കുവല്ലേ…. പിന്നെ എങ്ങനെ കാണാനാ..

നിനക്ക് എപ്പോഴും എന്നോട് ദേഷ്യമാണോ..?

ഞാൻ ഒന്നും മിണ്ടാതെ ദൂരേക്കും നോക്കിയിരുന്നു.

ഇന്ന് നീ എല്ലാത്തിനും എന്നോട് പകരം വീട്ടിയില്ലേ..?

ഇന്ന് നീ അനുഭവിച്ചതൊക്കെ എന്നെ ഇന്നലെ വേദനിപ്പിച്ചതിനുള്ള ചെറിയൊരു ശിക്ഷയായി കണ്ടാൽ മതി. എന്നോട് ഇന്നലെ നീ ചെയ്ത പോലെ അത്രക്കും മോശമായി എന്തെങ്കിലും ഞാൻ നിന്നോട് ചെയ്തോ..?

അതില്ല…, എടാ… നിനക്ക് വേണമെങ്കിൽ നിന്റെ ദേഷ്യം തീരും വരെ ഇനിയും എന്നെ എന്തു വേണമെങ്കിലും ചെയ്തോ….

അതു കേട്ടതും എന്റെ മനസ്സലിഞ്ഞു… അവളുടെ സ്വരത്തിൽ കുറ്റബോധം നിറഞ്ഞു നിൽക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ എനിക്കായില്ല. ഞാൻ അവളെ ഒന്നു നോക്കി., ദുഃഖഭാരത്താൽ അവളുടെ മുഖം ആകെ ഇരുണ്ടപോലെ തോന്നി.,

അതിനു നീയല്ല ഞാൻ., നിന്നോട് ഞാനൊന്ന് ദേഷ്യപ്പെട്ടതിന് നീയിന്നലെ എന്നെ എന്തൊക്കെയാ ചെയ്തത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ..?

സോറി ടാ……. നീ ക്ഷമിക്ക്‌..

– അവളുടെ കണ്ണിൽ നിന്നും കണ്ണനീർ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു. അതു കണ്ടതും എനിക്ക് പിടിച്ചു നിൽക്കാൻ സാധിക്കാതെയായി.,

ഞാൻ ഒരു ചീത്ത പെണ്ണാ.., നിനക്ക് ചേരില്ല..

ആരു പറഞ്ഞു..?

എനിക്കറിയാം…

നിനക്കൊന്നും അറിയില്ല…

ഗിരി…, ഇനി ഞാൻ നിന്നെ ഉപദ്രവിക്കാൻ വരില്ല,

Leave a Reply

Your email address will not be published. Required fields are marked *