‘ഹേയ് ഗേൾസാണു കൂടുതൽ കംപ്യൂട്ടർ സയൻസ് അല്ലേ’ അവൻ ഉത്തരം പറഞ്ഞു.
‘സഞ്ജുവിന് അവിടെ ഫ്രണ്ട്‌സ് ഒക്കെയായോ’ അവൾ വിടാൻ ഭാവമില്ല.
‘ആയല്ലോ ഒരുപാടു ഫ്രണ്ട്‌സ് ഉണ്ട്’ അവൻ പറഞ്ഞു.
‘ഗേൾസ് ഒക്കെ നല്ല ഫ്രണ്ട്‌ലിയായിരിക്കും അല്ലേ’ അവൾ എന്തോ ഉദ്ദേശ്യം വച്ചു ചോദിക്കുന്നതു പോലെ അവനു തോന്നി.
‘ആവോ, ഞാൻ ഗേൾസുമായൊന്നും കമ്പനിയില്ല, ബോയ്‌സാണു ഫ്രണ്ട്‌സായിട്ടുള്ളത് ‘അവൻ ഉത്തരം പറഞ്ഞപ്പോൾ അവളുടെ മുഖം കൂടുതൽ തെളിഞ്ഞെന്ന് സഞ്ജുവിനു തോന്നി. നുണക്കുഴി വിടർത്തി അവളൊന്നു ചിരിച്ചു. ആ ചിരി കണ്ട് സഞ്ജുവിന്‌റെ ഫ്യൂസ് പോയി.
‘അല്ല നന്ദു അവിടെ ഇക്കണോമിക്‌സിനു ചേർന്നു അല്ലേ.ഏതാ കോളജ് ‘ ഞ്ജു അവളോടു ചോദിച്ചു. അവൾ ഇക്കണോമിക്‌സിനു ചേർന്നെന്നു തറവാട്ടിൽ രേവതി ചെറിയമ്മ പറഞ്ഞ് സഞ്ജുവിന് അറിയാമായിരുന്നു.കോളജും അറിയാം എന്നാലും ഭംഗിവാക്കു ചോദ്ിച്ചു.
‘ഞാൻ വസൈയിൽ ഉള്ള ഒരു കോളജിലാണ്.’അവൾ പറഞ്ഞു.
‘ഊം അപ്പോ ഹോസ്റ്റലിലാണോ’ അവൻ വീണ്ടും ചോദിച്ചു.
‘ഹേയ് വീട്ടിൽ നിന്നു പോയി വരാണ്, ഹോസ്റ്റലിൽ നിൽക്കാൻ ഒന്നും അച്ഛനുമമ്മയും സമ്മതിക്കില്ല.’ അവൾ പറഞ്ഞു.
സഞ്ജു മെല്ലെ ഒന്നു തിരിഞ്ഞു മീരയെ നോക്കി.അവൾ മിണ്ടാതെ എന്നാൽ അവരുടെ സംഭാഷണം ശ്രദ്ധിച്ച് ഇരിക്കയാണ്. എന്നാൽ മുഖത്തെ മുറുക്കം തെല്ലും അയഞ്ഞിട്ടില്ല.
‘മീര എവിടെയാ അഡ്മിഷൻ? ഏതാ കോഴ്‌സ്? ‘ സംഭാഷണത്തിനു തുടക്കമിടാമെന്ന രീതിയിൽ സഞ്ജു ചോദിച്ചു.
‘ന്യൂയോർക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ’ താൽപര്യമില്ലാത്ത രീതിയിൽ അവൾ പറഞ്ഞു. കടുത്തതാണെങ്കിലും മാധുര്യമുള്ളതായിരുന്നു അവളുടെ സ്വരം. കൂടുതൽ സംസാരിക്കാൻ താൽപര്യമില്ലാത്ത മട്ടിൽ അവൾ ഫോണിലേക്കു ശ്രദ്ധ തിരിച്ചു.
സഞ്ജുവിന് വിഷമമായി. മീരയ്ക്കു ഇങ്ങോട്ടു വന്നതു പോലും അത്ര താൽപര്യമില്ലായെന്ന് അവനു തോന്നി.
‘സഞ്ജൂ, നാളെ എത്രമണിക്കാണ് വേദപുരം ക്ഷേത്രം തുറക്കുന്നത്.’നന്ദിത അവനോടു ചോദിച്ചു.
‘രാവിലെ തുറക്കുമല്ലോ, എന്താ? ‘ അവൻ തിരിച്ചു ചോദിച്ചു.
‘അല്ല, എനിക്കു ക്ഷേത്രത്തിൽ ഒന്നു പോണം….ഞാൻ മുംബൈയിലായിരിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ഈ ക്ഷേത്രത്തിൽ പോകുന്നതാണ്…പിന്നെ വേറെ ചിലതും.’ അവൾ പറഞ്ഞു.
‘ഓഹോ, അതിനെന്താ പോകാമല്ലോ..രാവിലെ ചെറ്യമ്മയുടെ കൂടെ പൊക്കോളൂ.’
‘സഞ്ജു എന്നെ കൊണ്ടുപോകുമോ,’ വിടർന്ന കണ്ണുകൾ അവനു നേർക്കു നീട്ടി അവൾ ചോദിച്ചു.
‘ഞാനോ, കൊണ്ടുപോകാം…രാവിലെ പോകാം.കാറിൽ പോകാം.’
‘കാറിലോ, കാറൊന്നും വേണ്ടാന്നേ..നമുക്ക് ബൈക്കിൽ പോകാം.സഞ്ജൂന്‌റെ കൈയിൽ ബൈക്കില്ലേ’ അവൾ ചോദിച്ചു.
‘തറവാട്ടിൽ മൂന്നു ബൈക്ക് ഉണ്ട്, ഏതാ ഇഷ്ടംന്നു നന്ദു പറഞ്ഞാൽ മതി.’
‘ഏതേലും മതീന്നെ,ഞാൻ ഒരു സാരി വാങ്ങി വച്ചിട്ടുണ്ട്.നാളെ ധരിക്കാൻ.’നന്ദിത പറഞ്ഞു.
‘ഭേഷായിരിക്കുന്നു.സാരിയിൽ നന്ദൂനെ കാണാൻ നല്ല ഭംഗിയായിരിക്കും.’
‘ഓഹോ അപ്പോ സാൽവറിൽ എന്നെ കാണാൻ ഭംഗിയില്ലെന്നാണോ സഞ്ജു പറേന്നേ.’ മുഖത്തു കൃത്രിമ ദേഷ്യം കാട്ടി നന്ദിത പറഞ്ഞു.
‘ഹേയ് അല്ലാന്നെ കൂടുതൽ ഭംഗിയുണ്ടാകും എന്നാണു പറഞ്ഞത്. നന്ദൂനെ കാണുമ്പോ എനിക്കു കാജൽ അഗർവാളിനെയാ ഓർമ വരണേ..നല്ല സുന്ദരിയായിട്ടുണ്ട്‌ട്ടോ ഇപ്പോൾ’.സഞ്ജുവിന്‌റെ ആത്മാർഥമായ ആ പുകഴ്ത്തൽ നന്ദിതയ്ക്കു നന്നേ രസിച്ചു. അവളുടെ സ്വർഗീയമായ മുഖത്തു വലിയ പുഞ്ചിരി പരന്നു.നിറനിലാവുദിച്ച പോലെ..