ഇരുന്നു.കൽപടവുകളിലൊക്കെ ദീപങ്ങൾ തെളിച്ചു വച്ചിരുന്നു. ആ ദീപപ്രഭയിൽ കുളത്തിലെ വെള്ളത്തിൽ ചെറുമീനുകൾ ഉയർന്നു ചാടുന്നത് സഞ്ജുവിനു കാണായിരുന്നു.അവൻ വെള്ളത്തിലേക്കു ചെറുകല്ലുകൾ പെറുക്കിയെറിഞ്ഞു ചിന്താധീനനായി ഇരുന്നു.
‘എന്താണു ഹീറോ, ചിന്തിച്ചു കൂട്ടുന്നത്’ പുറത്ത് ഒരു തട്ടു കിട്ടിയപ്പോളാണ് അവൻ തിരിഞ്ഞു നോക്കിയത്.
കണ്ണേട്ടനാണ്.
‘ഒന്നുമില്ല ചുമ്മാ, ‘അവൻ കണ്ണേട്ടനോടു പറഞ്ഞു.
‘ഊംഊം ചുമ്മാ ചുമ്മാ, മുറപ്പെണ്ണുങ്ങളെപ്പറ്റി സ്വപ്‌നം കാണുകയാകും അല്ലേ’ കണ്ണേട്ടൻ ചോദിച്ചു.
‘ഈ കണ്ണേട്ടൻ വെറുതെ മനുഷ്യനെ മെക്കാറാക്കാൻ’ അപ്പു നേരീയ ദേഷ്യം കാട്ടി.
‘എന്തെടാ സത്യമതല്ലേ,’ കണ്ണേട്ടൻ വിടാൻ ഭാവമില്ല.സഞ്ജു ഒന്നും പറയാൻ പോയില്ല.
‘എടാ സഞ്ജൂ,’ കണ്ണേട്ടൻ വിളിച്ചു.
അപ്പു അയാളെ നോക്കി.
‘കണ്ണേട്ടൻ നിന്നെ പിന്തിരിപ്പിക്കാണെന്നു തോന്നരുത്, നീയ് ഒരു ബ്രഹ്‌മചാരിക്കുട്ടിയാ. പണ്ട് കൂടെവളർന്ന മുറപ്പെണ്ണുങ്ങളെക്കുറിച്ചു ഫീലിങ്‌സ് ഒക്കെയുണ്ടാകുക സ്വാഭാവികം. എന്നാൽ, അവരുടെ കാര്യോ,വേദപുരത്തും പാലക്കാടുമൊന്നുമല്ല, ന്യൂയോർക്കിലും ബോംബെയിലുമൊക്കെ വളർന്നവരാ അവര്.
അവർ ഇപ്പോളും നിന്നെ ഓർത്തോണ്ടിരിക്കുവാന്നാ നിന്‌റെ വിചാരം.’
കണ്ണേട്ടന്‌റെ ആ ചോദ്യം സഞ്ജുവിനു ശരിക്കും കൊണ്ടു.വളരെ സാധ്യതയുള്ള ഒരു ചോദ്യമാണ് അത്.
‘ഇപ്പോ അവരൊക്കെ വലുതായി. അവർക്കും വേറെ ലൈനും ബോയ്ഫ്രണ്ട്‌സും ഒക്കെ ഉണ്ടായിക്കാണും.മുംബൈയിലും ന്യൂയോർക്കിലുമൊന്നും നമ്മുടെ ചിന്താഗതിയൊന്നുമല്ല. ഒരു പക്ഷേ അവർ മറ്റേതെങ്കിലും ആണുമായി മറ്റുതരം ബന്ധം പുലർത്തിയിട്ടുണ്ടാകും. അമേരിക്കയിലൊക്കെ ഹൈസ്‌കൂൾ കഴിയുമ്പോളേ ഒരു പെൺകുട്ടി കന്യകയല്ലാതാകും എന്നാണു സ്ഥിതി…’ കണ്ണേട്ടൻ തുടർന്നു.
അപ്പുവിനു തൊണ്ടയിൽ ഏതോ ഭാരം അനുഭവപ്പെട്ടു. വളരെ ലോജിക്കൽ ആയ കാര്യം തന്നെയാണ് കണ്ണേട്ടൻ പറയുന്നത്.
‘പക്ഷേ എന്തുതന്നെയായാലും ചന്ത്രോത്ത് തറവാട്ടിലേ കുട്ടികളല്ലേ കണ്ണേട്ടാ, അവരങ്ങനെയൊക്കെ പോകുമോ’ സഞ്ജു ചോദിച്ചു.
‘പിന്നേ…ചന്ത്രോത്തെ കുട്ടികൾ ആകാശത്തൂന്നു പൊട്ടി വീണതല്ലേ. ഒന്നു പോടാപ്പാ…ഡാ, ഈ തറവാടും ആചാരവുമൊക്കെ നാട്ടിൽ ജീവിക്കുന്നവർക്കാ.നാടുവിട്ടാൽ പിന്നെ വേറെ സംസ്‌കാരം. നീ കേട്ടിട്ടില്ലേ…വെൻ ഇൻ റോം, ബി എ റോമൻ…അത്രേയുള്ളൂ..എനിക്കു പണിയുണ്ട്.ഞാൻ പോണു. നീ അധികം സ്വപ്‌നം കണ്ടോണ്ടിരിക്കണ്ട,ചിലപ്പോ പിന്നെ വിഷമിക്കും, അതാ..’ കുട്ടേട്ടൻ ഇതു പറഞ്ഞ് എഴുന്നേറ്റു പോയി.
സഞ്ജു വിഷണ്ണനായി നിന്നു. കെട്ടിപ്പൊക്കിയ കിനാക്കളുടെ കൊട്ടാരമാണ് ആ ദുഷ്ടൻ ഒരു മയവുമില്ലാതെ തകർത്തു കളഞ്ഞത്.
അവൻ കുളത്തിലേക്കു നോക്കിയുള്ള ഇരിപ്പു തുടർന്നു.
………………………….