വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

Posted by

കേള്‍ക്കാതിരിക്കാന്‍ സാധിച്ചില്ല…. ഒരു പക്ഷേ അന്ന് ഞാന്‍ ഈ കട്ടിലില്‍ അകപ്പെട്ടു പോയില്ലെങ്കില്‍ ഞാന്‍ അന്നേ പോയി ചോദിച്ചേനെ…. എന്‍റെ മകള്‍ക്ക് വേണ്ടി…. പക്ഷേ…. അന്ന് ദൈവം എനിക്ക് അതിനുള്ള അവസരം തന്നില്ല…. ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞു….

അമ്മ കരയല്ലേ… ഈ സമയത്ത് വേദനിക്കുന്ന ഒന്നും ചിന്തിക്കണ്ട…. അമ്മ കിടന്നോ… മരുന്നിന്‍റെ ക്ഷീണം കാണും… നിറ കണ്ണുകളോടെ ചിന്നു പറഞ്ഞൊപ്പിച്ചു….
ലക്ഷ്മിയെ കിടത്തി അവള്‍ എണിറ്റു പോകാന്‍ നോക്കിയപ്പോ ലക്ഷ്മി ചിന്നുവിന്‍റെ കൈയില്‍ പിടിച്ചു…. ചിന്നു തിരിഞ്ഞ് അമ്മയേ നോക്കി…

മോളെ…. ഇനി ഒരു അവസരം കിട്ടിയാണെങ്കില്‍ കണ്ണന് നിന്നെ ഇഷ്ടമാണെങ്കില്‍ ആരെതിര്‍ത്താലും മോള്‍ അവന്‍റെ കുടെ പോവണം…. കാരണം എന്‍റെ സ്ഥിതി വെച്ച് നോക്കുമ്പോള്‍ നിനക്ക് കിട്ടിയിരുന്നത് എത്രയോ നല്ല ഭര്‍ത്താവിനെ ആയിരുന്നു…. അത്രയേ അമ്മയിപ്പോ പറയുന്നുള്ളു….

ശരിയമ്മേ…. അമ്മയേ കുടുതല്‍ വിഷമിപ്പിക്കാതിരിക്കാന്‍ അവള്‍ അത് സമ്മതിച്ചു. അമ്മയെ കിടക്കാന്‍ അനുവദിച്ച് ചിന്നു പുറത്തേക്ക് നടന്നു. ഇന്നത്തെ സംഭവത്തിന്‍റെ ഫലത്തില്‍ ഇനി ഒരു അവസരം കിട്ടുമെന്നതില്‍ ചിന്നുവിന് ഒരുറപ്പുമുണ്ടായിരുന്നില്ല….

ചിന്നുവിന് അമ്മ പറഞ്ഞതെല്ലാം കുടുതല്‍ കാര്യമായി ചിന്തിച്ചു. തനിക്ക് അമ്മയെപോലെ അല്‍പനേരം കണ്ണേട്ടന് ചെവികൊടുത്തിരുന്നെങ്കില്‍ ഇന്ന് തന്നോടൊപ്പം കണ്ണേട്ടനുമുണ്ടാവുമായിരുന്നു. എന്നാലും അമ്മ പറഞ്ഞ ചതി എന്തായിരുന്നു ആവോ…. അത് കണ്ടുപിടിക്കണമെങ്കില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…..

എന്തൊക്കെ വന്നാലും കണ്ണേട്ടനെ ഇനിയും കാണാണം…. ആട്ടിപായിച്ചാലും ചോദിക്കണം…. ഇല്ലാതെ തനിക്ക് ഇനി ഒരു സമാധാനം കിട്ടില്ല. ഇനി തനിക്ക് ഇവിടെ കഷ്ടിച്ച് മൂന്ന് ആഴ്ച കുടെ ഉള്ളു. അതിന് മുന്‍പ് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ ചതിയുടെ കാര്യം അറിയാന്‍ നോക്കണം…. കണ്ണേട്ടന്‍റെ മനസില്‍ ഇനി ഒരിത്തിരി സ്നേഹം തന്നോടുണ്ടെങ്കില്‍ ഒരു അവസരം കിട്ടുമോ എന്ന് നോക്കണം…. ചിന്നു മനസില്‍ ഉറപ്പിച്ചു….

അന്ന് ചിന്നുവിന്‍റെ മനസില്‍ ഇത്തരം കാര്യങ്ങള്‍ മാത്രമായിരുന്നു. എങ്ങിനെയും കണ്ണേട്ടനെ കാണാണം പഴയതോക്കെ മനസിലാക്കണം… അവള്‍ അതിനുള്ള വഴികള്‍ ചിന്തിച്ചിരുന്നു. അവള്‍ക്ക് അതിന് ആദ്യം മുന്നില്‍ വന്നത് പിറ്റേന്ന് രാവിലെ പാര്‍ക്കില്‍ വെച്ച് കാണുന്നതായിരുന്നു. അവള്‍ അങ്ങനെ തന്നെ കാണാം എന്ന് തിരുമാനിച്ചു…..

പിറ്റേന്ന് അവള്‍ വളരെ സന്തോഷത്തോടെയാണ് ജോഗിങിന് പാര്‍ക്കിലേക്ക് പോയത്. ഇന്നെന്തായും കണ്ണേട്ടനെ കണ്ട് സംസാരിക്കാനാവും എന്ന ഉറപ്പില്‍ അവള്‍ പാര്‍ക്കിലെത്തി. കുറച്ച് ക്രിക്കറ്റ് പ്രാന്തന്‍മാര്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ അവളുടെ കണ്ണേട്ടന്‍ ഉണ്ടായിരുന്നില്ല…. അവള്‍ താന്‍ ഇന്നലെ ഇരുന്ന ഇരിപ്പിടത്തില്‍ നിന്ന് മാറി മാറ്റൊരു ഇരിപ്പിടത്തില്‍ ക്ഷമയോടെ കണ്ണേട്ടനെ കാത്തിരുന്നു. എന്നാല്‍ നിരാശയായിരുന്നു അന്ന് അവള്‍ക്കുണ്ടായത്. കഴിഞ്ഞ ദിവസം പറഞ്ഞ പോലെ അവളുടെ വഴിയില്‍ വിലങ്ങാവതിരിക്കാന്‍ കണ്ണന്‍ ക്രിക്കറ്റ് കളിക്കാന്‍ എത്തിയില്ല…. നിരാശയോടെ അവള്‍ തിരിച്ച് പോന്നു. പക്ഷേ അവള്‍ക്ക് കണ്ണനോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇനിയെന്തെന്ന് അവള്‍ ആലോചിച്ചു…. ഇനി അവള്‍ക്ക് കണ്ണേട്ടനെ കാണാന്‍ കഴിയുമെന്ന് വിശ്വാസമുള്ള അവള്‍ അറിയാവുന്ന രണ്ടു സ്ഥലങ്ങളിലാണ്. ഒന്ന് വൈഷ്ണവത്തിലും മറ്റൊന്ന് അച്ഛന്‍റെ കമ്പനിയിലും…. വൈഷ്ണവത്തിലേക്ക് പോകുന്നുള്ള ധൈര്യം അവള്‍ക്കുണ്ടായിരുന്നില്ല…. കാരണം ആ അമ്മയുടെ മുന്നില്‍ എന്തു പറഞ്ഞ് ചെല്ലുമെന്ന് ഒരു പിടിയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *