വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

Posted by

ചിന്നു കേട്ടിരുന്നത് മാത്രമേ ഉള്ളു…. പക്ഷേ കണ്ണു അവളറിയാതെ നിറഞ്ഞിരുന്നു. കണ്ണന്‍ അത് നോക്കാതെ തുടര്‍ന്നു…..

താനിപ്പോ ജോംഗിങ്ങിന് ഇറങ്ങിയതാണല്ലേ…. എന്നും ഇതിലെയാണ് ജോഗിംങ്ങേങ്കില്‍ ഞാന്‍ ഇന്നത്തോടെ ഇവിടെ കളി നിര്‍ത്തിക്കോളാം…. കാരണം ഇനിന്‍റെ വഴികളിലോ ജീവിതത്തിലോ ഞാനെന്ന ശല്യം ഉണ്ടാവുകയില്ല…. അതാണ് തന്‍റെ ഭാവിയ്ക്ക് നല്ലത്….. കണ്ണന്‍ പറഞ്ഞു.

ചിന്നു പറ്റില്ല എന്നര്‍ത്ഥത്തില്‍ തല ഇരുവശത്തേക്കും ആട്ടി…. കണ്ണില്‍ നുരങ്ങ് പൊങ്ങി നിന്നിരുന്ന കണ്ണുനീര്‍ ആ അനക്കത്തില്‍ ഇരുവശത്തിലുടെ ഭൂമിയിലേക്ക് പതിച്ചു…. കണ്ണന്‍ പക്ഷേ അത് ശ്രദ്ധിച്ചില്ല….

ഡാ…. ബാറ്റ് ചെയ്ത് മുങ്ങാന്‍ നോക്കാതെ വന്ന് ഫീല്‍ഡ് ചെയ്യടാ…. പിറകില്‍ ഗൗണ്ടില്‍ നിന്നാരോ വിളിച്ചു പറഞ്ഞു…. കണ്ണന്‍ തിരിഞ്ഞ് നിന്ന് കൈ പൊക്കി കാണിച്ചു….. പിന്നെ ചിന്നുവിനോടായി പറഞ്ഞു….

ജീവിതം എനിക്ക് തന്നെ അല്ലെങ്കില്‍ തന്നുകൊണ്ടിരിക്കുന്ന കൈപേറിയ അനുഭവത്തില്‍ നിന്ന് എനിക്ക് ഇത്തിരി ആശ്വാസം തരുന്നത് ഈ കളിയാണ്…. പക്ഷേ ഇതും തന്‍റെ ജീവിതത്തിന് ഒരു ശല്യമാണെങ്കില്‍ ഇതും ഞാന്‍ അവസാനിപ്പിക്കും…. അപ്പോള്‍ അവസാനമായി ഒരു ബായ്…. എന്നെന്നക്കുമായി…. ഇനി നിന്‍റെ വഴികളില്‍ ഈ വൈഷ്ണവുണ്ടാവില്ല….. ആ കണ്ണുകള്‍ നിറഞ്ഞ് വന്നു പക്ഷേ അവന്‍ അത് തുടച്ച് മാറ്റി അവളില്‍ നിന്ന് തിരിഞ്ഞ് ഗൗണ്ടിലേക്ക് ഓടി….. ചിന്നു അങ്ങനെ കുറച്ച് നേരം അവിടെ നിന്നു….

ആ വാക്കുകള്‍ ഇപ്പോഴും അവളെ വേട്ടയാടുകയായിരുന്നു. താന്‍ അടുക്കാന്‍ ശ്രമിച്ചപ്പോഴും കണ്ണേട്ടന്‍ അകലുന്നതായി അവള്‍ക്ക് തോന്നി….

കണ്ണില്‍ കണ്ണില്‍ പ്രവാഹം…. എന്തിനെന്നറിയില്ല…. മനസ് നീറുന്നു എന്തിനെന്നറിയില്ല…. എല്ലാം താന്‍ ചെയ്ത പ്രവര്‍ത്തിയുടെ ഫലം തന്നെയാണ്. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മറ്റയാള്‍ നിന്നുതരാത്തതിന്‍റെ വിഷമം താന്‍ ഇപ്പോ അറിയുന്നു. അപ്പോ അന്ന് കണ്ണേട്ടന്‍ എത്ര മാത്രം വിഷമിച്ചു കാണും…. ആ മനസ് കേള്‍ക്കാതെ പോയ ആ നിമിഷത്തെ അവള്‍ ശപിച്ചു….. തനിക്ക് തന്‍റെ കണ്ണേട്ടനെ നഷ്ടമാക്കുന്ന വിധിയെയും….

അവള്‍ നിറഞ്ഞ കണ്ണുകളോടെ വീട്ടിലേക്ക് നടന്നു. പോകും വഴിയെല്ലാം അവളുടെ കണ്ണുകള്‍ കണ്ണിര്‍ ഒഴുക്കി നനച്ചിരുന്നു. ഇന്നത്തെ ഓരോ വാക്കും അവളുടെ മനസില്‍ എക്കോ പോലെ അലയടിച്ചു….

അവള്‍ നിറഞ്ഞ കണ്ണുകളോടെ വീട്ടിലെത്തി. ആദ്യം കണ്ണിലെ കണ്ണുനീര്‍ തുടച്ച് നേരേ അമ്മയുടെ മുറിയിലേക്ക് പോയി…. അന്‍ജിയോഗ്രം കഴിഞ്ഞ് ഒരാഴ്ചത്തെ പൂര്‍ണ്ണ ബെഡ്റെസ്റ്റിലാണ് വിശ്രമത്തിലാണ് ലക്ഷ്മി…..

ജോഗിങ് കഴിഞ്ഞ് വരുന്ന ചിന്നുവിന്‍റെ മുഖം വാടിയിരിക്കുന്നത് ലക്ഷ്മി ശ്രദ്ധിച്ചു. പക്ഷേ അപ്പോള്‍ ചോദിക്കാന്‍ തോന്നിയില്ല. ചിന്നു കുറച്ച് നേരം അമ്മയോടൊപ്പം ചിലവഴിച്ച് അടുക്കളയിലേക്ക് പോയി. അതു വരെ ആ മുറി നിശബ്ദമായിരുന്നു.

പിന്നെയവള്‍ ആ മുറിയിലേക്ക് വരുന്നത് രാവിലത്തെ ഭക്ഷണസമയത്തായിരുന്നു. ഡോക്ടര്‍ നല്‍കിയ ലിസ്റ്റ് പ്രകാരമാണ് ഭക്ഷണമെല്ലാം. അതില്‍ ചിന്നു നന്നായി ശ്രദ്ധിച്ചു. ലക്ഷ്മി ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴും ചിന്നുവിന്‍റെ മുഖം ശോകമായി ഇരിക്കുകയായിരുന്നു. ആ മുഖം തന്നെയും ടെന്‍ഷനടിപ്പിക്കും എന്ന് മനസിലാക്കി ലക്ഷ്മി കാര്യം ചോദിച്ചു….

ചിന്നു…. എന്തുപറ്റി…. മുഖത്ത് ഒരു സന്തോഷം കാണുന്നില്ലലോ….
അത്, ഒന്നുമില്ല അമ്മേ…. അമ്മയ്ക്ക് തോന്നുന്നതാവും…. ചിന്നു മറുപടി നല്‍കി….
ന്‍റെ കുട്ടിയെ ഞാന്‍ ഇന്നും ഇന്നലെയും കണ്ടു തുടങ്ങിയതല്ലലോ…. ആ മുഖം ഒന്ന് മാറിയാല്‍ അമ്മയ്ക്കറിയാന്‍ പറ്റും…. ലക്ഷ്മി പറഞ്ഞു….

ചിന്നു അപ്പോഴെക്കും രാവിലെ ആഹാരത്തിന് ശേഷമുള്ള മരുന്നുകളും ഒരു ഗ്ലാസ് വെള്ളവും കൊണ്ട് ലക്ഷ്മിയുടെ അടുത്തെത്തി…. അവിടെയുള്ള സ്റ്റൂളില്‍ ഇരുന്ന്ു. മരുന്നും വെള്ളവും ലക്ഷ്മിയ്ക്ക് നല്‍കി….

അമ്മ ആദ്യം മരുന്ന് കഴിക്കു…. ചിന്നു പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *