വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

Posted by

 

    അടുക്കുന്നു തീരം ഇനിയില്ല ദൂരം

    കണ്ണീര്‍ക്കായലിലേതോ

    കടലാസിന്‍റെ തോണി

   അലയും കാറ്റിലുലയും

   രണ്ടു കരയും ദൂരെ ദൂരെ

   മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും

   കൂടെയില്ലൊരാളും കുട്ടിന്നു വേറെ

ആ പാട്ട് അവസാനിച്ചതും പാട്ടിന് കണ്ണേട്ടന്‍റെ ഇന്നത്തെ ജീവിതവുമായി ബന്ധമുള്ളത് പോലെ ചിന്നുവിന് തോന്നി. ചിന്നു കണ്ണനെ നോക്കി പറയത്തക്ക മാറ്റങ്ങാളൊന്നുമില്ല ആ മുഖത്ത്…. അപ്പോഴെക്കും എഫ്. എമ്മില്‍ നിന്ന് അടുത്ത പാട്ട് പാടി തുടങ്ങി….

അഴലിന്‍റെ ആഴങ്ങളില്‍

    അവള്‍ മാഞ്ഞുപോയ്…

    നോവിന്‍റെ തീരങ്ങളില്‍

നാശം…. ഇത്രയും പറഞ്ഞ് കണ്ണന്‍ എഫ്.എം ഓഫാക്കി…. സിഗ്നല്‍ കിട്ടിയപ്പോ കാര്‍ മുന്നോട്ടെടുത്തു. ചിന്നുവിന് കണ്ണന്‍റെ ആ പ്രവൃത്തിയില്‍ ചിരി വന്നെങ്കിലും ആ മുഖത്തേ രൗദ്രഭാവത്തില്‍ അവള്‍ സ്വയം നിയന്ത്രിച്ചു.

തൃശ്ശുരെത്തിയപ്പോ ഒരു ഹോട്ടലില്‍ കയറി രാവിലത്തെ ഭക്ഷണം കഴിച്ചു. ആര മണിക്കുര്‍ അവിടെ ചിലവഴിച്ചിരുന്നു. പ്രാതല്‍ കഴിഞ്ഞപ്പോഴേക്കും സമയം ഒമ്പതു മണിയായിരുന്നു. പിന്നെയും രണ്ടു മണിക്കുറിന്‍റെ യാത്രയുണ്ടായിരുന്നു അവരുടെ ലക്ഷ്യ സ്ഥാനത്തേക്ക്…..

അവര്‍ കാറില്‍ കയറി യാത്ര തുടര്‍ന്നു. അതിരാവിലത്തെ യാത്ര ചിന്നുവില്‍ തലവേദനയുണ്ടാക്കിയിരുന്നു…. അതിനാല്‍ അവള്‍ സീറ്റില്‍ ഇരുന്ന് കണ്ണടച്ചിരുന്നു. എപ്പോഴോ മയങ്ങിപോയി…..

ഗ്രിഷ്മ….. ഗ്രിഷ്മ….. കണ്ണന്‍റെ വിളിയിലാണ് ചിന്നു പിന്നെ ഉണര്‍ന്നത്….. മുഖത്ത് പഴയഭാവം തന്നെയായിരുന്നു. ചിന്നു മുഖവും കണ്ണും തുടച്ച് നേരെയിരുന്നു.

കൊച്ചിയെത്തി…. ഇവിടെ നിന്ന് എങ്ങിനെയാ…. കണ്ണന്‍ ചോദിച്ചു….

ചിന്നു വാച്ചില്‍ നോക്കി…. സമയം പത്തര…. ഇത്രപെട്ടെന്ന് ഇവിടെയെത്തിയോ…. ചിന്നു അത്ഭുതത്തോടെ കണ്ണനെ നോക്കി. കണ്ണന്‍ വഴി ചോദിച്ചതിന്‍റെ മറുപടിയ്ക്ക് കാത്തിരിക്കുകയായിരുന്നു. ആ നോട്ടത്തില്‍ നിന്ന് ചിന്നുവിനത് മനസിലായി. ചിന്നു ചുറ്റും നോക്കി സ്ഥലം മനസിലാക്കി വഴി പറഞ്ഞുകൊടുത്തു. അധികം വൈകാതെ അവര്‍ ലക്ഷ്യസ്ഥാനത്തെത്തി.

ഗേറ്റിന് പുറത്ത് കാര്‍ നിര്‍ത്തി അവിടെ പുറത്തുള്ള വി.ജി ഗ്രുപ്പിന്‍റെ വലിയ ബോര്‍ഡ് കണ്ടതും കണ്ണന്‍റെ മുഖം വിഷമത്തിലായി… അത് കണ്ട ചിന്നു കണ്ണനോട് ചോദിച്ചു….

കണ്ണേട്ടാ…. എന്തു പറ്റീ…..

ഇതാണോ…. ഗ്രിഷ്മയുടെ ഓഫീസ്….. കണ്ണന്‍ ചോദിച്ചു….

അതെ…. എന്താ…..

ഇത് അവിടെന്നെ പറഞ്ഞിരുന്നേല്‍ ഞാന്‍ വരുമായിരുന്നില്ല….. കണ്ണന്‍ പറഞ്ഞു…
അതെന്താ…..

ഇവിടെ ഞാന്‍ മുന്‍പ് ഇന്‍റര്‍വ്യൂ ന് വന്നിട്ടുണ്ട്…. അന്ന് അവര്‍ എന്നെ പറഞ്ഞയച്ചു…. കണ്ണന്‍ വിഷമഭാവത്തില്‍ തന്നെ പറഞ്ഞു…..

അത് അന്നല്ലെ…. ഇന്ന് എന്‍റെ ഫ്രെണ്ടായി ആണ് വന്നത്…. അപ്പോ നമ്മുക്ക് നോക്കാം….. ചിന്നു കണ്ണന് ധൈര്യം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *