വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

Posted by

വിഷമത്തിന് ചെറിയ ഒരാശ്വസം കിട്ടിയ പോലെയായിരുന്നു ചിന്നു അപ്പോള്‍… തന്‍റെ ജീവിതം ചതിച്ചവരെ പറ്റി അവള്‍ ചിന്തിച്ചു. അതിനുള്ള കാരണം ആലോചിച്ചപ്പോ അവള്‍ക്ക് അവരോട് ദേഷ്യവും പകയും നുരഞ്ഞ് പൊങ്ങി. പക്ഷേ അവളുടെ ആദ്യ മുന്‍ഗണന കണ്ണേട്ടനായിരുന്നു. അതിനാല്‍ അവള്‍ ക്ഷമിച്ചിരുന്നു. നല്ലൊരു അവസരത്തിനായി….

അന്ന് പതിനൊന്നു മണിയോടെ ചിന്നുവിന്‍റെ ഫോണ്‍ ശബ്ദിച്ചു… ചിന്നു എടുത്തു നോക്കി. രമ്യയാണ്….

ചിന്നു: ഹലോ, പറയടി….

രമ്യ : ഹാ…. ചിന്നു….. നീ പറഞ്ഞ കാര്യം ഞാന്‍ നോക്കി….

ചിന്നു: എന്നിട്ട്…..

രമ്യ : നിന്‍റെ സംശയം ഒക്കെ ശരിയാണ്.

ചിന്നു: നീ അതിന്‍റെ ഡീറ്റേല്‍സോന്ന് മെയില്‍ ചെയ്യുമോ….

രമ്യ : ഹാ ഞാന്‍ ചെയ്യാം….

ചിന്നു: വേഗം ആയിക്കോട്ടെ

രമ്യ : ഞാന്‍ ഇത്തിരി തിരക്കിലാ…. മെയില്‍ ഞാന്‍ അയക്കാം…. പിന്നെ ഇത് പുറത്ത് ആരും അറിയണ്ടട്ടോ….

ചിന്നു: ഒക്കെ…. നമ്മള് മാത്രമേ ഇത് അറിയു….

രമ്യ : എന്നാ ശരിയെടി… ബൈ…..

ഫോണ്‍ രമ്യ കട്ടാക്കി. ചിന്നു കുറച്ച് കഴിഞ്ഞ് മെയില്‍ തുറന്ന് പുതുതായി വന്ന മെയില്‍ തുറന്ന് അതിലെ അറ്റാച്ച്മെന്‍റ്സ് നോക്കി. തന്‍റെ സംശയങ്ങളെ സാധൂകരിക്കാന്‍ പോന്ന തെളിവുകാളിരുന്നു അതില്‍…. മുന്‍പേ പ്രതിക്ഷിച്ചതിനാല്‍ അവളില്‍ ഭാവമാറ്റങ്ങളൊന്നുമുണ്ടായില്ല… ശത്രുവിനെ തിരിച്ചറിഞ്ഞതിന്‍റെ ആനന്ദം മാത്രം…..
മൂന്ന് ദിവസം കുടെ കടന്നുപോയി. അങ്ങിനെ ആ വെള്ളിയാഴ്ച വന്നെത്തി. ചിന്നു നേരത്തെ എണിറ്റ് റെഡിയായി. തലേന്ന് അമ്മയോട് പറഞ്ഞിരുന്നു. നേരത്തെ എണിറ്റ് പോകുന്നതിന്‍റെ കാര്യം…. അതിനാല്‍ ആരേയും പുലര്‍ച്ചേ ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല…. അഞ്ചുമണിയായപ്പോള്‍ അവള്‍ റോഡിലേക്കിറങ്ങി.

കുരാകുരിരുട്ടാണ്…. കയ്യിലെ മോബൈല്‍ ഫോണിന്‍റെ ഫ്ളാഷ് ലൈറ്റിന്‍റെയും ഇടയ്ക്കിടെ വരുന്ന സ്ട്രീറ്റ് ലൈറ്റിന്‍റെയും ധൈര്യത്തില്‍ ചിന്നു മുന്നോട്ട് നടന്നു. അധികം വൈകാതെ ബസ് സ്റ്റോപ്പിലെത്തി. എങ്ങും ശൂന്യത മാത്രം…. അഞ്ചുമണി കഴിഞ്ഞിരുന്നു. എന്നിട്ടും കണ്ണനെ കണ്ടില്ല…. ചിന്നുവിന് ചെറിയ ടെന്‍ഷനും പേടിയും ഉടലെടുത്തു. വിളിച്ച് ചോദിക്കാന്‍ നമ്പര്‍ പോലും അറിയില്ല… കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ലാതെയായി. അവള്‍ ബസ് സ്റ്റോപ്പിന്‍റെ തണുത്തുറഞ്ഞ തിണ്ണമേല്‍ അക്ഷമയായി കാത്തിരുന്നു.

അധികം വൈകാതെ റോഡിന്‍റെ വളവില്‍ ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. ചിന്നുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു. അവള്‍ ആ പ്രകാശം വന്ന ഭാഗത്തേക്ക് നോക്കി നിന്നു. പ്രകാശം കുടി കുടി ആ വളവ് കടന്ന് ഒരു കാര്‍ വന്നടുത്തു. കാറില്‍ നിന്ന് ഒരു ഹോണ്‍ കേട്ടതോടെ ചിന്നു തിണ്ണയില്‍ നിന്ന് എണിറ്റ് റോഡിനടുത്തേക്ക് വന്നു. അവളുടെ പ്രതിക്ഷ പോലെ അത് കണ്ണനായിരുന്നു. അവളുടെ അടുത്തെത്തിയതും കാര്‍ ചാവിട്ടി നിര്‍ത്തി. ഡ്രൈവറുടെ ഡോറിന് മുകളിലുടെ പുറത്തേക്ക് തലയിട്ട് കണ്ണന്‍ ചിന്നുവിനെ നോക്കി….

Leave a Reply

Your email address will not be published. Required fields are marked *