വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

Posted by

ചിന്നു: നമ്മുടെ കമ്പനിയില്‍ ഒരു ജോബ് കിട്ടുമോ എന്നറിയാനായിരുന്നു….

സി.ഇ.ഒ: അത്…. ഇപ്പോ…..

ചിന്നു: എനിക്ക് വേണ്ടപ്പെട്ട ഒരാളാണ് സാര്‍…..ഒരു ജോലി കിട്ടിയ വലിയ ഉപകാരമായിരുന്നു.

സി.ഇ.ഒ: ഒക്കെ….. ഇപ്പോ നമ്മുടെ കമ്പനിയില്‍ ആകെ ഒരു വാക്കന്‍സിയെ ഉളളു. അത് ഹെഡ് ഓഫിസില്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ്…. അതിനുള്ള ക്വോളിഫിക്കേഷന്‍ തന്‍റെ ആള്‍ക്ക് ഉണ്ടോ….

ചിന്നു: ഉണ്ട് സാര്‍…. ആള്‍ പി.ജി പാസ്സാണ്…..

സി.ഇ.ഒ: ഒക്കെ…. സാധാരണ ബോര്‍ഡ് തിരുമാനം കഴിഞ്ഞാണ് പബ്ലിക്ക് ഇന്‍ര്‍വ്യൂ…. ഇതിപ്പോ ഗ്രിഷ്മ പറഞ്ഞത് കൊണ്ട് നമ്മുക്ക് ആദ്യം താന്‍ പറഞ്ഞ ആളെ ഇന്‍റര്‍വ്യൂ

ചെയ്യാം…. പറ്റിയില്ലെങ്കില്‍ പിന്നെ പബ്ലിക്ക് ഇന്‍റര്‍വ്യൂ നോക്കാം…..

ചിന്നു: മതി സാര്‍…. നോക്കിയിട്ട് മതി…..

സി.ഇ.ഒ: ഒക്കെ എന്നാല്‍ ആയാളോട് ഇന്‍റര്‍വ്യൂവിന് വരാന്‍ പറഞ്ഞോളു….

ചിന്നു: എന്നു വരണം സാര്‍….

സി.ഇ.ഒ: ഹോ…. അടുത്ത രണ്ടു ദിവസം ഞാന്‍ ലീവാണ്…. പറ്റുമെങ്കില്‍ ഫ്രൈഡേ വരാന്‍ പറയു….

ചിന്നു: ഒക്കെ സാര്‍…. ഞാന്‍ പറയാം….

സി.ഇ.ഒ: അല്ലാ….. ഗ്രിഷ്മയും വരുന്നുണ്ടോ അന്ന്…..

ചിന്നു: ഉറപ്പിച്ചിട്ടില്ല സാര്‍…. നോക്കട്ടെ…. പറ്റുമെങ്കില്‍ ഞാനും വരാം….

സി.ഇ.ഒ: ഒക്കെ….. വേറെയൊന്നുമില്ലലോ….

ചിന്നു: ഇല്ല സാര്‍…..

സി.ഇ.ഒ: അപ്പോ ഫ്രൈഡേ കാണാം…. ബൈ….

ചിന്നു: ബൈ സാര്‍….

ഫോണ്‍ കട്ടാക്കി…. ചിന്നുവിന് സന്തോഷം കൊണ്ട് തുള്ളിചാടാന്‍ തോന്നി. ഈ സന്തോഷ വാര്‍ത്ത കണ്ണേട്ടനെ അറിയിക്കാന്‍ അവള്‍ക്ക് അതിയായ അഗ്രഹം തോന്നി…. പക്ഷേ വിളിക്കാന്‍ നമ്പറോ, ചെന്നുകാണാന്‍ താമസിക്കുന്ന സ്ഥലമോ അറിയില്ല എന്നത് അവളെ പിടിച്ചു നിര്‍ത്തി…. നമ്പര്‍ വാങ്ങാത്തതിന്‍റെ അബദ്ധം അവള്‍ക്ക് ബോധ്യമായി…. ഇനി നാളെ രാവിലെ വരെ കാത്തിരിക്കണം….. ചിലപ്പോള്‍ ഒന്നിച്ചൊരു ട്രിപ്പിന് വഴിയൊത്തു വന്നിട്ടുണ്ട്….

ഈശ്വരാ…. തന്‍റെ സ്വപ്നങ്ങള്‍ ഈ യാത്രയില്‍ സഫലമാവണേ….. ചിന്നു പ്രാര്‍ത്ഥിച്ചു…..

പിറ്റേന്ന് പതിവുപോലെ ചിന്നു വാക്കിംഗിന് ഇറങ്ങി…. സന്തോഷം നിറഞ്ഞ മനസ് മുഖത്തിന് ഭംഗിയേകി. അവള്‍ സന്തോഷത്തോടെ പാര്‍ക്കില്‍ എത്തി. ആദ്യമേ കണ്ണേട്ടനെ നോക്കി…. ഇല്ല… വന്നിട്ടില്ല…. കാത്തിരിക്കുക തന്നെ…. കാത്തിരിപ്പിനും ഒരു സുഖമുണ്ട്….

അധികം വൈകാതെ കണ്ണേട്ടന്‍ പാര്‍ക്കിന്‍റെ ഗേറ്റ് കടന്ന് വരുന്നത് കണ്ടു. ചിന്നു ഇരുപ്പിടത്തിലിരുന്ന കൈ പൊക്കി അങ്ങോട്ടും ഇങ്ങോട്ടും ആട്ടി. ആദ്യ തവണ കണ്ടില്ലേലും രണ്ടാമത് ചെയ്തപ്പോ കണ്ണന്‍ തിരിഞ്ഞ് അങ്ങോട്ട് നോക്കി. കണ്ണനും കൈ പൊക്കി കണ്ട കാര്യം അറിയിച്ചു…

കണ്ണന്‍ ചിന്നുവിനടുത്തേക്ക് നടന്നടുത്തു. മുഖത്ത് വലിയ സന്തോഷമൊന്നുമില്ല. അവന്‍ അവളുടെ അരികില്‍ വന്ന് നിന്നു.

എന്തായി….. വന്നപാടെ കണ്ണന്‍ ചോദിച്ചു….

ഇരിക്ക് കണ്ണേട്ടാ…. എന്നിട്ട് പറയാം…. ചിന്നു ഇരിപിടത്തില്‍ കൈ കൊണ്ട് തട്ടി കാണിച്ചുകൊണ്ട് പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *