വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

Posted by

സോറിയോ !!! എന്തിന്….. അതും എന്നോട്…..

എനിക്ക് കണ്ണേട്ടന്‍റെ അച്ഛന്‍റെയും അമ്മയുടെയും കാര്യം അറിയില്ലായിരുന്നു. അന്ന് ഞാന്‍ അവരെ പറ്റി ചോദിച്ചപ്പോ കണ്ണേട്ടന്‍ വിഷമമായില്ലേ….. ഞാന്‍ കാരണം വീണ്ടും കണ്ണേട്ടന്‍ വിഷമിക്കുന്നത് എനിക്ക് സഹിക്കുന്നില്ല….. പറഞ്ഞു തീരും മുമ്പ് ചിന്നു കരഞ്ഞു തുടങ്ങിയിരുന്നു. കണ്ണുകള്‍ നിറയുന്നതിനൊപ്പം ശബ്ദം മുറിഞ്ഞ് പോവുകയും എങ്ങലുകള്‍ ഉയരുകയും ചെയ്തു….

കണ്ണന്‍ ഒരു നിമിഷം പകച്ച് പോയി…. എന്ത് ചെയ്യണമെന്നറിയാതെ അവന്‍ അവളെ നോക്കി.

ഹേയ്…. ഗ്രിഷ്മ…. ഇങ്ങനെ കരയല്ലേ…… കണ്ണന്‍ അവളോടായി പറഞ്ഞു. അറിയാതെ കൈ അവളെ സമാധാനിപ്പിക്കാനായി തോളില്‍ വെച്ചു. പെട്ടെന്ന് ഒരു സ്പര്‍ശനം അറിഞ്ഞ ചിന്നു ഒന്നു ഞെട്ടി…. പിന്നെ തിരിഞ്ഞ് നോക്കി… അപ്പോഴാണ് കൈ അവളുടെ തോളിലുള്ള കാര്യം കണ്ണന്‍ അറിഞ്ഞത്.

സോറി…. കണ്ണന്‍ കൈ പിന്‍വലിച്ചു. ചിന്നു ഇരു കണ്ണുകള്‍ തുടച്ചു.

കണ്ണേട്ടന്‍ ഇപ്പോ എന്താ ചെയ്യുന്നേ…. ചിന്നു കണ്ണന്‍റെ ജോലിയെ പറ്റി ചോദിച്ചു….. ഒന്ന് ചിന്തിച്ച ശേഷം കണ്ണന്‍ പറഞ്ഞ് തുടങ്ങി.

അച്ഛനും അമ്മയും പോയതോടെ ഞാന്‍ വൈഷ്ണവത്തില്‍ ഒറ്റയ്ക്കായി. ആ വീട്ടില്‍ താന്‍ സ്നേഹിച്ച പലരുടെയും ഓര്‍മകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. അതോടെ അത് തനിക്കൊരു നരകമായി മാറി. കുടെ അച്ഛന്‍റെ ബിസിനസ് നോക്കന്‍ കഴിയാതെയായി. അതുകൊണ്ട് ഞാന്‍ ജി.കെ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. അവിടത്തെ ബാധ്യതകളെല്ലാം തീര്‍ത്തപ്പോള്‍ എന്‍റെ കൈയില്‍ ബാക്കി വൈഷ്ണവവും കുറച്ച് പണവും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്ത് ചെയ്യണമെന്നറിയാതെ രണ്ടു ദിവസമെ ഞാന്‍ വൈഷ്ണവത്തില്‍ നിന്നുള്ളു. പല ഓര്‍മ്മകള്‍ എന്നെ വലിഞ്ഞു മുറുക്കി വേദനിപ്പിച്ചുകൊണ്ടിരുന്നു. അതോടെ ഞാന്‍ അവിടെ നിന്നിറങ്ങി. ഒരു ലോഡ്ജ് റൂം എടുത്ത് അങ്ങോട്ട് താമസം മാറ്റി. പിന്നെയും ജീവിക്കണമെന്ന മോഹമൊന്നുമുണ്ടായിരുന്നില്ല…. പക്ഷേ മരിക്കാന്‍ മനസ് അനുവദിച്ചില്ല…. ജീവിക്കാനായി ജോലി തേടി ഇറങ്ങി…. പല ജോലികള്‍ ചെയ്തു, പക്ഷേ ഒന്നിലും വിജയിക്കനായില്ല…. ഇപ്പോഴും ജോലി തേടി നടക്കുന്നു. എങ്ങിനെലും ജീവിക്കണ്ടേ…. കണ്ണന്‍ പറഞ്ഞു നിര്‍ത്തി.

ചിന്നു എന്തു പറയണമെന്നറിയാതെ കണ്ണനെ നോക്കിയിരുന്നു….. കണ്ണന്‍ തുടര്‍ന്നു…

വിഷമം ഒരുപാട് വന്നപ്പോ അത് മറിക്കടക്കാന്‍ ഞാന്‍ ശ്രമിച്ചു. ഇനി കരയുകയില്ലേന്ന് പ്രതിജ്ഞയെടുത്തു. എല്ലാം നഷ്ടമായവന് പിന്നെ നേടാന്‍ മാത്രമല്ലേ ഉള്ളു. അതിനുള്ള വഴിയും തേടിയാണ് ഇപ്പോ അലയുന്നത്…. പുതിയ ഏത് ഫീല്‍ഡില്‍ ജോലി അന്വേഷിച്ചു പോയാലും എക്സ്പീരിയന്‍സ് ചോദിക്കും….. ജോലി കിട്ടിയല്ലലേ എക്സ്പീരിയന്‍സ് കിട്ടു. പിന്നെ വേണ്ടത് റെക്കമെന്‍റഷനാണ്…. അനാഥനെ ആര് റെക്കമെന്‍റ് ചെയ്യനാണ്…..

കണ്ണേട്ടാ…. ഞാനൊരു കാര്യം പറയട്ടെ….. ചിന്നു ചോദിച്ചു….

ഉം….. എന്താ…..

കണ്ണേട്ടന് വിരോധമില്ലേങ്കില്‍ ഞാന്‍ എന്‍റെ സി.ഇ.ഒ യോട് ചോദിച്ചു നോക്കട്ടെ കണ്ണേട്ടന് വേണ്ടി….. ചിലപ്പോള്‍ ഒരു ജോലി കിട്ടിയാലോ….. ചിന്നു ആവേശത്തോടെ പറഞ്ഞു കണ്ണനെ നോക്കി. മറുപടിക്കായ് അവളുടെ കാതുകള്‍ കാത്തിരുന്നു.

അത്…. അത് വേണ്ട ഗ്രിഷ്മ….. ഞാന്‍ ഇനിയും തന്നെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല….. കണ്ണന്‍ പറഞ്ഞു….

കണ്ണേട്ടന്‍ വേണ്ടി ബുദ്ധിമുട്ടന്‍ എനിക്ക് വിരോധമൊന്നുമില്ല…. കണ്ണേട്ടന്‍ കുഴപ്പമൊന്നുമില്ലലോ…..

എന്നാലും…. അത്….. കണ്ണന്‍ മറുപടി പറയാന്‍ കഴിയാതെ കുഴങ്ങി…..

Leave a Reply

Your email address will not be published. Required fields are marked *