വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

Posted by

മുന്‍പ് ഒരിക്കലും ചിന്നു കാണാത്ത രീതിയിലായിരുന്നു കണ്ണനപ്പോള്‍. മുഖത്ത് പഴയ ആ കാന്തിയില്ല…. ഒരുപക്ഷേ ആ ചലനത്തില്‍ നിന്നല്ലാതെ മുഖം കണ്ട് ചിന്നു കണ്ണനെ മനസിലാക്കുക പോലുചെയ്യുമായിരുന്നില്ല. വളരെ അടക്കുംചിട്ടയോടെ ജീവിച്ചിരുന്ന കണ്ണന്‍ ഇപ്പോള്‍ നൂലില്ല പട്ടം പോലെ…. വസ്ത്രങ്ങളും മുഖരൂപവും എല്ലാം ദാരിദ്രത്തില്‍ ജിവിക്കുന്ന ഒരാളെപോലെ…. ചിന്നു അങ്ങിനെ നോക്കി നിന്നു.

ഉയര്‍ന്ന് പൊങ്ങിയവന്ന ഒരു ബൗണ്‍സര്‍ തന്‍റെ സ്വരസിദ്ധമായ ശൈലിയില്‍ ഒറ്റകാലില്‍ നിന്ന ലെഗ്സൈഡിലേക്ക് പുള്‍ചെയ്ത് വിട്ടപ്പോഴാണ് ദൂരെ തന്നെ നോക്കി നില്‍ക്കുന്ന ഒരു രൂപത്തെ കണ്ണന്‍ കണ്ണുന്നത്…. ഒരിക്കാലും മറക്കാനാക്കത്ത ആ രൂപത്തെ അവന് മനസിലാക്കാന്‍ അധികം നേരമൊന്നും വേണ്ടി വന്നില്ല.

അവന്‍ കുറച്ച് നേരം അങ്ങോട്ട് തന്നെ നോക്കി നിന്നു. രണ്ടുവര്‍ഷത്തിനപ്പുറം ആ രൂപത്തിലേക്ക് കേശാദിപദം നോക്കി. അന്നത്തെക്കാള്‍ സുന്ദരിയായിരിക്കുന്നവള്‍. ശരീരവടിവിലും മുഖകാന്തിയിലുമെല്ലാം ഒരു പുതിയ രൂപം….

ഡാ… വൈഷ്ണവേ…. അവിടെ നോക്കി നില്‍ക്കാതെ ബാറ്റ് ചെയ്യടാ…. കിപ്പിര്‍ നിന്നവന്‍ വിളിച്ചു കൂവി…. എതോ ചിന്തയില്‍ നിന്നിരുന്ന കണ്ണന്‍ ശ്രദ്ധ മാറ്റി… അടുത്ത ബോളിനായി ബാറ്റിംഗ് പോസിഷനില്‍ നിന്നു.

തൊട്ട് മുന്‍പ് കണ്ട കാഴ്ച തന്‍റെ ഏകഗ്രത കളഞ്ഞിരുന്നു. ശ്രദ്ധ മാറ്റിയെങ്കിലും മനസും ശരീരവും അവളെ നോക്കാന്‍ പ്രേരിപ്പിക്കുന്നു.

ദൂരെ നിന്ന് ബോളര്‍ ഓടി വരുന്ന കാഴ്ച….. അവന്‍ ബൗളിംഗ് എന്‍ഡില്‍ ഒരു ചമ്പെടുത്ത് കൈ കറക്കി ബോള്‍ ചെയ്യുന്നു. എതോ ലോകത്തെന്ന പോലെ കണ്ണന്‍ അത് അറിയുന്നു. ബോള്‍ തന്‍റെ ബാറ്റിന്‍റെ ചുവാട്ടിലേക്കായി വരുന്നത് അവന്‍ അറിയുന്നുണ്ട്…. പക്ഷേ എന്തുചെയ്യണമെന്ന് തലചോര്‍ ഇപ്പോഴും പറയുന്നില്ല…. കണ്ട കാഴ്ചയുടെ വിസ്മൃതിയില്‍ അവന്‍ അങ്ങിനെ നിന്നു. പന്ത് അടുത്തെത്തറായപ്പോള്‍ തലചോറില്‍ നിന്ന് തിരുമാനം വന്നു…. ഡീഫെന്‍സ്…. അവന്‍ പന്തിന് നേരയായി ബാറ്റ് വെച്ച് മുട്ടിയിടാന്‍ നോക്കി. പക്ഷേ അപ്പോഴെക്കും അവന്‍റെ ടൈമിംഗ് തെറ്റിയിരുന്നു. അവന്‍ പ്രതിക്ഷിച്ചതിലും വേഗത്തില്‍ വന്ന പന്ത് അവന്‍റെ ബാറ്റിന്‍റെയും കാലിന്‍റെയും ഇടയില്‍ പിച്ച് ചെയ്ത് മിഡില്‍ സ്റ്റംമ്പ് തകര്‍ത്തിരുന്നു. അതിന്‍റെ മുകളില്‍ വെച്ച ബേയ്ല്‍സ് താഴെ ക്രിസില്‍ വന്ന് വീണു…. ഒറ്റ നോട്ടത്തില്‍ ക്ലീന്‍ ബൗള്‍ഡ്….

ദേണ്ടടാ ചെക്കന്‍റെ കുറ്റി പോയി…. ഇവിടെ കളിക്കാന്‍ വന്നിട്ട് ആദ്യമായാണ് ഇവന്‍റെല്‍ നിന്ന ഇങ്ങനെ ഒരു സംഭവം…. പിറകില്‍ നിന്ന് കീപ്പര്‍ വിളിച്ചുകൂവി…..

കണ്ണന്‍ ബാറ്റ് അടുത്ത ബാറ്റ്സ്മാന് കൈമാറി…. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…. അവന്‍ അവളെ നോക്കി…. അവള്‍ ഇപ്പോഴും ആ നില്‍പ്പ് തന്നെയാണ്…. തന്നെ നഷ്ടവാതിലില്‍ തള്ളിയിട്ട് കടന്നുപോയവളാണ്…. ദേഷ്യത്തോടെ നോക്കണമെന്ന് താന്‍ വിചാരിച്ച മുഖം പക്ഷേ അങ്ങോട്ട് നോക്കുമ്പോ ആ കണ്ണുകള്‍ കാണുമ്പോ…. അവന്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി….

ഇനി നിന്നാല്‍ താന്‍ തളര്‍ന്നു പോകും…. വയ്യ… അവന്‍ അവളില്‍ നിന്ന് ശ്രദ്ധ മാറ്റി തല കുനിച്ച് നടന്നു….

ചിന്നു ഇതുവരെ ഇപ്പോഴും അങ്ങോട്ട് തന്നെ നോക്കി നില്‍ക്കുകയായിരുന്നു. കണ്ണേട്ടന്‍ ബാറ്റചെയ്യുന്നതും ഔട്ടായി പോകുന്നതും അവള്‍ കണ്ടറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *