ഇത് എന്റെ ഫ്രണ്ടിന്റെയാ.. ഇനി കുറച്ചു ദിവസം എന്റെ കയ്യിൽ ഉണ്ടാവും..(അമ്മയുടെ കാർ ആണ് എന്നത് ഞാൻ മനഃപൂർവം മറച്ചു വെച്ചു)… ആന്റിക് കാറിന് എവിടെയെങ്കിലും പോകണം എന്ന് ഉണ്ടെങ്കിൽ വിളിച്ചാൽ മതി ഞാൻ വരാം…
ആന്റി യോട് യാത്രയും പറഞ്ഞു ഞാൻ അമ്മാമയുടെ അടുത്തേക്ക് പോയി….
എന്നെ കണ്ടതും… അമ്മാമക് സന്തോഷമായി.. പിന്നെ പാസായത് കൂടി പറഞ്ഞപ്പോൾ ആഘോഷമായി എനിക്ക് നല്ല സദ്യ എല്ലാം ഒരുക്കി പായസമൊക്കെ വെച്ചു തന്നു…. എന്നിട്ട് ഇന്ന് രാത്രി ഇവിടെ നിൽക്കാനും ആവശ്യപ്പെട്ടു… ഞാൻ നിൽക്കാം എന്ന് അമ്മാമയ്ക്ക് വാക്കും കൊടുത്തു… സദ്യ എല്ലാം കഴിഞ്ഞു ഞാനൊന്നു മയങ്ങി..
പിന്നെ ഒരു ആറുമണിയായപ്പോൾ ഉഷ ആന്റിയുടെ ഫോൺ വിളി കേട്ടാണ് ഞാൻ എഴുന്നേറ്റത്….
എന്താ ആന്റി…
സഞ്ജു ഇന്ന് ഡിന്നർ ആന്റി ഉണ്ടാക്കാം.. കഴിക്കാൻ വരണേ…
അയ്യോ ആന്റി.. ഇന്ന് ഞാൻ വീട്ടിൽ ഉണ്ടാവില്ല…
എന്നാൽ ശരി വേറൊരു ദിവസം ആവാം ആന്റി വെച്ചു…
വൈകുന്നേരം കുളിച്ച് ഞാനും അമ്മാമയും കാവിൽ വിളക്ക് വെക്കാൻ പോയി…
പോയി വരുന്ന വഴിക്ക് അമ്മാമ എന്നോട് കുറെ കാര്യങ്ങൾ എല്ലാം സംസാരിച്ചു… അതിനിടയ്ക്കാണ് അമ്മയും അച്ഛനും പിരിയാൻ ഉണ്ടായി കാരണത്തെപ്പറ്റി അമ്മാമ സൂചിപ്പിച്ചത്…
മോനുന് അറിയോ നിന്റെ അച്ഛനും അമമ്മയും പിരിയാൻ ഉണ്ടായ കാരണം എന്താന്ന്…
ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി..
അമ്മാമ പറഞ്ഞു… സത്യം പറഞ്ഞാൽ അത് നിന്റെ അമ്മയുടെ ഭാഗത്തുനിന്നുണ്ടായി ചെറിയ തെറ്റാണ്.. ചെറുതല്ല ഒരല്പം വലിയ തെറ്റ്… പക്ഷേ നിന്റെ അച്ഛൻ ഒരു പ്രവിശ്യത്തെ അവസരം പോലും കൊടുക്കാൻ തയ്യാറായിരുന്നില്ല… പിന്നീട് ആവർത്തിക്കില്ല എന്ന് പറഞ്ഞിട്ടുപോലും നിൻറെ അച്ഛൻ അമ്മയെ ചെവിക്കൊണ്ടില്ല…
അമ്മാമ യുടെ കൈ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു… അമ്മാമ അതൊന്നും ഇപ്പൊ പറയേണ്ട എനിക്ക് അത് എന്റെ അമ്മയുടെ നാവിൽ നിന്ന് തന്നെ കേൾക്കണം.. ..
അമ്മാമ്മ തലയാട്ടിക്കൊണ്ട് പറഞ്ഞു അതിന്റെ സമയം ആവുമ്പോൾ അവൾ തന്നെ നിന്നോട് എല്ലാം പറയും…..
പിന്നെ ഒരു കാര്യം മോനെ… അമ്മാമ വീണ്ടും തുടർന്നു… ഞങ്ങൾ ഇതുവരെ നിന്നെ കാണാൻ വരാതിരുന്നത്… നിന്നോട് ഇഷ്ടം ഇല്ലാത്തതുകൊണ്ടൊന്നുമെല്ലാ. … പിരിയുമ്പോൾ നിന്റെ അച്ഛൻ ആവശ്യപ്പെട്ട ഒരു കാര്യം അതായിരുന്നു …. മോനുനെ കാണാൻ ആരും വരരുത്…