“വേണ്ട എനിക്ക് ഈ തമാശ അത്ര ഇഷ്ടപെടുന്നില്ല” അവൾ എന്നെ നോക്കി മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.
“നാദിയ കുട്ടിക്ക് വേണ്ടെങ്കിൽ വേണ്ട, ഞാൻ നിർത്തി” അവൾ നോക്കി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“ഹ്മ്മ്” അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
“അയ്യേ ഇപ്പോഴും പിണക്കം മാറിയില്ലേ” ഞാൻ അവളെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“എനിക്ക് പിണക്കം ഒന്നും ഇല്ല” അവൾ എന്നെ നോക്കാതെ പറഞ്ഞു.
“പിണക്കം ഇല്ലേ എന്നാൽ ഒന്ന് എന്നെ നോക്കി ചിരിച്ചേ” ഞാൻ ഒരു ചെറു ചിരിയോടെ അവളോട് ആവിശ്യപെട്ടു.
അവൾ എന്നെ നോക്കി ഒരു ചിരി ചിരിച്ചു ഞാനും തിരിച്ചൊരു ചിരി കൊടുത്തു.
“അതെ നേരത്തെ ലൈനൊന്നും ഇല്ലാന്ന് പറഞ്ഞത് സത്യം ആണോ?” അവൾ മടിച്ച് മടിച്ച് ചോദിച്ചു.
“അതിന് നേരത്തെ ഇല്ലാന്ന് അല്ലല്ലോ ഉണ്ടെന്ന് അല്ലേ ഞാൻ പറഞ്ഞത്”ഞാൻ അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു.
“അതല്ല” അവൾ പറഞ്ഞു.
“പിന്നെ” ഞാൻ ചോദിച്ചു.
“അതല്ലാണ്ട് വേറെ ഒന്നും ഇല്ല എന്ന്” അവൾ വിക്കി വിക്കി ചോദിച്ചു.
“അതല്ലാണ്ട് വേറൊന്നും ഇപ്പോൾ തൽക്കാലം ഇല്ല.” ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു. ഞാൻ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
“ഇത് വരെ ആരും അങ്ങനെ ഇല്ലായിരുന്നു?” വീണ്ടും പെണ്ണിന്റ ചോദ്യം വന്നു.
“അങ്ങനെ വലുതായിട്ട് ഒന്നും ഇല്ല ഒരു അഞ്ച് ആറ്”
“ആറോ” ഞാൻ പറയുന്നതിന് ഇടയിൽ കയറി അവൾ ചോദിച്ചു.
“ആറല്ല, അഞ്ച് ആറെണ്ണം നോക്കണം എന്നായിരുന്നു ആഗ്രഹം. പിന്നെ നാട്ടിൽ കൊള്ളാവുന്ന പെൺകുട്ടികളുടെ ക്ഷാമം ഉള്ളത് കാരണം രണ്ടിൽ നിർത്തി” ഞാൻ പറഞ്ഞു നിർത്തി.
“രണ്ട് പേരോ?” അവൾ അത്ഭുത്തോടെ ചോദിച്ചു.
“പിന്നെ നിന്റ ഈ ഇരുപത് വയസ്സിനുള്ളിൽ ഒരാളെ നോക്കാം എങ്കിൽ, എന്റെ ഇരുപത്തിനാല് വയസ്സിനുള്ളിൽ രണ്ടുപേരെ നോക്കിക്കൂടെ” ഞാൻ ഒരു ചെറിയ ദേഷ്യത്തിൽ ചോദിച്ചു.
“ഇല്ല, കുഴപ്പം ഇല്ല നോക്കാം. അല്ല എന്നിട്ട് മാഷിനെ അവര് കളഞ്ഞിട്ട് പോയതാണോ? അതോ മാഷ് അവരെ തേച്ചതാണോ?” അവൾ വീണ്ടും ചോദ്യവുമായി വന്നു.
“അങ്ങനെ കളഞ്ഞിട്ട് പോകാൻ മാത്രം ക്രൂരൻ ഒന്നും അല്ല ഞാൻ” ഞാൻ വെറുതെ ഒരു സെന്റ് ഡയലോഗ് അടിച്ച് ചെറിയ വിഷമം മുഖത്ത് വരുത്തി അവളെ ഒന്ന് നോക്കി.
“പിന്നെ” അവൾ എന്റെ കള്ള വിഷമം കണ്ടിട്ട് ആണെന്ന് തോന്നുന്നു അവളുടെ മുഖത്തും ചെറിയ വിഷാദ ഭാവം ഓടിയെത്തി.
“അങ്ങനെ വലിയ തേപ്പിന്റ കഥ ഒന്നും ഇല്ല, ഞാൻ ജീവിത്തിൽ രണ്ടെണ്ണത്തിനെ അപ്രോച്ച് ചെയ്തിട്ടുള്ളൂ. അവളുമാർക്ക് രണ്ടും എന്നെ വേണ്ട എന്ന് പറഞ്ഞത് രണ്ട് വാക്കുകളിൽ ആണെങ്കിലും പറഞ്ഞതിന്റ പൊരുൾ ഒന്നായിരുന്നു.
ലൈഫിൽ മിനിമം ഒരു മന്ത്ലി സാലറി എങ്കിലും വേണം എന്ന്.
എന്നെ പോലെ ലൈഫിൽ ഡ്രീം എന്നും പാഷൻ എന്നും പറഞ്ഞ് നടക്കുന്നവരെയോന്നും ആർക്കും വേണ്ടന്നെ” ഞാൻ എന്റെ ട്രാജടിയുടെ കഥ അവൾക്ക് മുന്നിൽ തുറന്ന് കാട്ടി.
“അഹ് ഭാഗ്യം” അവൾ ആശ്വാസത്തോടെ പറഞ്ഞു.