ഞാൻ: ശെരി എന്നാൽ വരുമ്പോൾ അവനോടു ഒരു ബിയോഡേറ്റ കൂടി കൊണ്ട് വരാൻ പറ….
ഉച്ച കഴിഞ്ഞിട്ടും ലീല ചേച്ചിയുടെ മകനെ കണ്ടില്ല വൈകിട്ട് ഞാൻ കുടുംബശ്രീ യോഗത്തിൽ പോയി അവിടെ ലീല ചേച്ചി ഉണ്ടായിരുന്നു എന്റെ അടുത്ത് വന്നു എന്നെ മാറ്റി നിർത്തി എന്നോട് അവന്റെ ജോലി കാര്യം സംസാരിച്ചു..
ലീല: മോളെ..
ഞാൻ: അവൻ എന്തിയെ ചേച്ചി കണ്ടില്ലലോ
ലീല: മോളെ അവൻ നാളെ രാവിലെ വരും ഇപ്പൊ അവൻ സ്ഥലത്തു ഇല്ല അതാ…
ഞാൻ: നാളെ രാവിലെ ഞാൻ ജോലിക്കു പോകുന്നതിനു മുൻപ് വരാൻ പറ ഞാൻ 8.30 ആകുമ്പോൾ ഇറങ്ങും
ലീല: അതിനു മുൻപേ അവൻ വരും..
ഞാൻ: അവൻ എന്ത് പഠിത്തം ഉണ്ട് പഠിച്ചു കഴിഞ്ഞതേ ഉള്ളോ..
ലീല: അയ്യോ അല്ല അവൻ ഡിഗ്രിക്കു പോയതാ പക്ഷെ പാസ് ആയില്ല അവൻ പഠിച്ചു ഇറങ്ങിട്ടു കുറെ വർഷം ആയി പല പല ജോലികൾ ഓക്കേ ചെയ്തു ഇങ്ങനെ കറങ്ങി നടക്കുവാ ഒരു സ്ഥിരവാരിമാണ ജോലി വേണം അതാ മോൾടെ അടുത്ത് വന്നേ…
ഞാൻ: അവനു എത്ര വയസുണ്ട് ?
ലീല: 29
ഞാൻ: അത്രെയും പ്രായം ഉണ്ടോ ഞാൻ കരുതി ഇപ്പൊ പഠിച്ചു ഇറങ്ങിയതേ ഉള്ളു എന്ന്…
ലീല: മ്മ പിന്നെ മോള് ഞാൻ ഈ പറഞ്ഞ കാര്യം തൽകാലം ആരോടും പറയണ്ട എല്ലാരും അസൂയക്കാരാ…
ഞാൻ: മ്മ ശെരി…
ലീല: അപ്പോ മോളെ ജോലിയുടെ കാര്യം…
ഞാൻ: ഞാൻ ഉറപ്പു പറയുന്നില്ല കാരണം സ്ഥാപനത്തിലേക്കു 25 വയസിൽ താഴെ ഉള്ളവരെ ആണ് ആവശ്യം എന്നാലും ഞാൻ നോക്കാം….
ലീല: മതി മോള് ശ്രേമിച്ചാൽ മതി…
കുടുംബശ്രീ യോഗം കഴിഞ്ഞു ഞാൻ വീട്ടിലേക്കു നടക്കുക ആയിരുന്നു കൂടെ എന്റെ അടുത്ത കൂട്ടുകാരി ഫസീല ഉണ്ടായിരുന്നു .. അവൾ എന്നോട് ചോദിച്ചു…
ഫസീല: എടി പെണ്ണെ ഞാൻ നേർതെ നീയും ലീല ചേച്ചിയും തമ്മിൽ എന്തോ സ്വകാര്യം പറയുന്ന കേട്ടല്ലോ ഓള് എന്താ പറഞ്ഞെ..
ഞാൻ: ഓ അതോ അതൊന്നും ഇല്ലടി അവരുടെ മോനു ഒരു ജോലി വാങ്ങിച്ചു കൊടുക്കാമോ എന്ന്….
ഫസീല: പടച്ചോനെ അവനോ ഓൻ ഒരു പന്ന ചെറുക്കൻ ആണ് അവനു നീ ജോലി ഒന്നും വാങ്ങിച്ചു കൊടുക്കണ്ട പിന്നീട് നിനക്കു തലവേദന ആകും…
ഞാൻ: അതെന്താ നീ അങ്ങനെ പറഞ്ഞെ…
ഫസീല: ഓൻ കഞ്ചാവ് ആണ്.. പോരാത്തതിന് പെണ്ണുപിടിയനും …
ഞാൻ: നീ ചുമ്മാ വേണ്ടാത്തത് പറയരുത്…
ഫസീല: വേണ്ടാത്തതോ നീ ഇത് കേൾക്കു നമ്മുടെ വടക്കുള്ള തെങ്ങിൻത്തോപ്പിലേ ഗ്രൗണ്ടിൽ വച്ച് എത്ര തവണ അവനെ പോലീസ് പിടിച്ചിട്ടുണ്ടെന്നു നിനക്കു അറിയാമോ എന്റെ ഇക്ക പോലീസിൽ ആണെന് നിനക്ക് അറിയാമ്മല്ലോ പോരാത്തതിന് വേറെ പെണ്ണ് കേസുകളും..
ഞാൻ: അതെന്താ സംഭവം ?