💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 12 🤩💥[EMPURAAN]

Posted by

ഏയ്‌ ഒന്നുല്ല ചേച്ചി… നീ അവിടെ നിനക്കാഞ്ഞത് നന്നായി എന്ന് പറയാൻ വന്നതായിരുന്നു..

ഡാ ഡാ… മതിട്ടോ നിന്റെ ഈ അഭിനയം….

അഭിനയോ… നീ എന്തൊക്കെയാടി പുല്ലേ ഈ പറയുന്നേ…

അതേ ഞാൻ പൊട്ടിയൊന്നും അല്ല… എനിക്കറിയാം നിന്റെ ചുറ്റി കളിയൊക്കെ… ദേ ഇവളില്ലേ… ഇവളെല്ലാം എന്നോട് പറഞ്ഞു…

എന്ത് പറഞ്ഞൂന്ന്… ഞാൻ സംശയത്തോടെ രണ്ടുപേരെയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു..

എടാ വിനു… നീ ഓവർ അഭിനയിച്ചു കുളമാക്കൊന്നും വേണ്ടാ… ഞാൻ നിന്നോട് രാവിലെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞില്ലേ അതെന്താന്നറിയോ നിനക്ക്….?

ഞാൻ വീണ്ടും ഉരുളുന്നത് കണ്ട് ചേച്ചി എന്നെ നോക്കി ലേശം ഗൗരവത്തോടെ പറഞ്ഞു….

എന്താ ചേച്ചി… നീ എന്നോട് പിന്നെ പറയാന്നല്ലേ പറഞ്ഞേ..

ആഹ്.. അത് വേറൊന്നും അല്ല നിങ്ങൾ തമ്മിൽ ഇഷ്ടാന്നുള്ള കാര്യം രാവിലെ നിന്റെ കൂട്ടുകാരന്മാർ പറയുന്നത് ഞാൻ കെട്ടായിരുന്നു…

എന്താന്ന്..?

ഡാ ഞാനും ഇവളും തമ്മിൽ ഇതേക്കുറിച്ചു ഡിസ്കസ് ചെയ്തുകഴിഞ്ഞു…. ഇനി നിനക്കെന്തെലും പറയാനുണ്ടോ…?

എന്റെ വായടപ്പിച്ചുകൊണ്ട് ചേച്ചി അത് പറഞ്ഞവസാനിപ്പിച്ചു…

ചേച്ചി അത്….

പറയാൻ വന്ന വാക്കുകൾ മുഴുവിക്കാൻ പറ്റാതെ ഞാൻ അതിൽ ഒതുക്കി…

എടാ നീ പേടിക്കൊന്നും വേണ്ട എനിക്ക് ഇത് ആദ്യം കേട്ടപ്പോൾ നല്ല ദേഷ്യമൊക്കെ തോന്നിയെങ്കിലും ഇവളായി സംസാരിച്ചതോടെ ഞാൻ ഒക്കെയായി…

എന്റെ സ്വരം ഇടറിയത് കണ്ടിട്ടാവണം ചേച്ചി എന്റെ അടുത്ത് വന്നിരുന്നു തലയിൽ തലോടികൊണ്ട് പറഞ്ഞു…

എന്നാലും ഒരു ക്ലൂ പോലും തരാതെ നി ഇത്രയും കാലം ഇത് കൊണ്ടു നടന്നല്ലോടാ പട്ടി .. അതിലാ എനിക്കു ദേഷ്യം… അതും പറഞ്ഞു ചേച്ചി എന്റെ പുറത്തൊരു അടി തന്നു…

സോറി ചേച്ചി ഞാൻ നിന്നോട് ഇത് പല പ്രാവശ്യം പറയണം എന്ന് വിചാരിച്ചതായിരുന്നു… പിന്നെ നിന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്നറിയാത്തത് കൊണ്ട് പറയാതിരുന്നതാ…

മം.. അതൊന്നും കൊഴപ്പില്ല… നിയല്ലെങ്കിൽ ഇവളെങ്കിലും ഇപ്പോഴിത് എന്നോട് പറഞ്ഞല്ലോ അത് മതി…

അതും പറഞ്ഞു ചേച്ചി കയ്യിലുണ്ടായിരുന്ന പാത്രം അടുക്കളയിൽ വെക്കാനായി അങ്ങോട്ട്‌ നടന്നു…

സത്യത്തിൽ എനിക്ക് ഒരു സ്വപ്നം കണ്ടെണീറ്റ ഫീലായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്…

ഇത്ര പെട്ടന്ന് സമ്മതിക്കാൻ മാത്രം ചേച്ചിക്കിത് എന്ത് പറ്റി… ഇതിനാണോ ഞാൻ ഇത്രയും നാള് മടിച്ചിരുന്നെ… അങ്ങനെ ഓരോന്നോരോന്നായി എന്റെ മനസ്സിൽ ഞാൻ ചിന്തിച്ചു കൂട്ടാൻ തുടങ്ങി…

പെട്ടന്ന് എന്റെ നോട്ടം പോയത് ലച്ചുവിന്റെ അടുത്തോട്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *