ഞാൻ ഇവിടെ ഒറ്റക്ക് നിൽക്കുന്നത് കണ്ടിട്ടും അവള് അവന്മാരുമായി സംസാരിക്കാൻ പോയേക്കുവാ…..
എവിടെ…?
ആ പുറത്തുണ്ട് പോയി നോക്ക്…
ഇനിയും ചേച്ചിയെ ദേഷ്യപെടുത്തണ്ടാ എന്നുകരുതി ഞാൻ പിന്നെ ഒന്നും പറയാൻ നിൽക്കാതെ നേരെ പുറത്തോട്ട് നടന്നു…
അവിടെ ചെന്നപ്പോൾ ഭയങ്കര ചിരിയും കളിയുമാണ് ഞാൻ കണ്ടത്.. ചേച്ചിയെ പറഞ്ഞിട്ടും കാര്യമില്ല അവിടെ ഒരുത്തി ഒറ്റക്ക് ബോറടിച്ചു നിൽക്കുമ്പോൾ ഇവളിവിടെ ഇവന്മാരുമായി ചിരിച്ചും കളിച്ചും നിന്നാൽ പിന്നെ എനിക്കാണെങ്കിലും ദേഷ്യം വരത്തില്ലേ…
ഐടി പുല്ലേ ഞാൻ ഒരുകണക്കിന് ചേച്ചിയെ നീയുമായി അടുപ്പിക്കാൻ നോക്കുമ്പോൾ നീ എന്ത് തെങ്ങേടെ മൂടാ ഈ കാണിക്കുന്നേ….
മുണ്ടും മടക്കിക്കുത്തി അവരുടെ അടുത്തേക്ക് ചെന്ന് ലച്ചുവിന്റെ ചെവിയിൽ നുള്ളികൊണ്ട് ഞാൻ പറഞ്ഞു…
ഞാൻ അത്രക്ക് സീരിയസ് ആയി ചെയ്തതല്ലെങ്കിലും എന്തിനാടാ അവളെ ഉപദ്രവിക്കുന്നെ എന്നും പറഞ്ഞ് പെട്ടന്ന് അഖിലിന്റെ കയ്യിൽ കയറി പിടിച്ചു..
എന്റെ അളിയാ നിനക്ക് വല്ലതും അറിയോ.. ഈ രണ്ടു സാധനങ്ങളും തമ്മിൽ ചേരത്തില്ലന്നെ…. എങ്ങനേലും ഇവറ്റകളെ ഒന്നിപ്പിച്ചിട്ട് വേണം ഞങ്ങടെ കാര്യം ചേച്ചിയോട് പറയാൻ എന്നും പറഞ്ഞു നിൽക്കുമ്പോഴാണ് ചേച്ചിയെ അവിടെ ഒറ്റക്ക് നിർത്തിട്ടു ഇവളിങ്ങോട്ട് വന്നേക്കുന്നത്…
അതിനു ഞാനവിടെ ആരെയും കണ്ടില്ലല്ലോ…
ഞാൻ പിടിച്ചു തിരുമ്മിയ ചെവിയിൽ ഉഴിഞ്ഞു കൊണ്ട് സങ്കടഭാവത്തോടെ ലച്ചു എന്നോട് പറഞ്ഞു..
എടി പോത്തേ.. നിങ്ങൾ എല്ലാരും ഇവിടെ നിൽക്കുമ്പോൾ അവൾക്ക് അവിടെ കൂട്ട് ഉണ്ടാവില്ലെന്ന് നിനക്ക് ഊഹിച്ചൂടെ…
എല്ലാരുടെയും മുമ്പിൽ വെച്ച് പറഞ്ഞത് കൊണ്ട് അവൾ എന്നോട് ഒന്നും മിണ്ടാതെ ദയനീയ ഭാവത്തോടെ എന്നെ നോക്കി…
ശരി നിയങ്ങോട്ട് ചെല്ല് വേഗം.. അവിടെ ചേച്ചിയുടെ മുഖം കടന്നൽ കുത്തിയപോലെ ആയിട്ടുണ്ട്…
അവളുടെ താടിയിൽ പിടിച്ചുകൊണ്ട് ചെറുചിരിയോടെ ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തു ചെറിയൊരു തിളക്കം വന്നത് ഞാൻ കണ്ടു…
അതേ ലച്ചുവേ പിന്നെ അവിടെ പോയി അവളുമായി ഉടക്കാനൊന്നും നിക്കല്ലേട്ടോ…
ഞാൻ ഉടക്കാനൊന്നും പോണില്ല നിന്റെ ചേച്ചീടെ നാവ് ചുമ്മാതിരിക്കില്ല അതോണ്ടാ എനിക്ക് ദേഷ്യം വരുന്നത്..
നീയൊന്ന് കൂളാവ് എന്നിട്ട് എന്റെ മോളു ചെന്ന് അവളെ നൈസായി സോപ്പിട്ടു നിക്ക്..
അതിനു തലയും ആട്ടികൊണ്ട് പെട്ടന്ന് തന്നെ അവൾ നേരെ ഉള്ളിലോട്ടു പോയി…
ഇതിനിടയിൽ ഇതെല്ലാം കണ്ടു കൊണ്ട് നിന്ന എന്റെ ഫ്രണ്ട്‌സിനെ ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്..
ടാ അളിയന്മാരെ എങ്ങനുണ്ട് എന്റെ “വരും കാല മനൈവി ”
ഒരു രക്ഷയും ഇല്ല മോനെ…. അവള് പൊളിയാ എന്നാ കമ്പനിയാടാ…
ഇടയിൽ കയറികൊണ്ട് ലിജോ എന്നോട് പറഞ്ഞു..