ഞങ്ങൾ തിരികെ പോരുമ്പോൾ അവൻ വീടും പറമ്പുമൊക്കെ എത്രയുണ്ടെന്നൊക്കെ നോക്കി വെച്ചിരുന്നു…….അവൻ ആദ്യമായിട്ടാണല്ലോ വരുന്നത് ….
” നല്ല വീടും അന്തരീക്ഷവും …..പഴമയും സൌകര്യവും , ചുറ്റുപാടും എല്ലാം അടിപൊളി ….ഇങ്ങനൊരു വീട്ടിൽ ജനിച്ചാൽ അതിന്റൊരു റിലാക്‌സേഷൻ ഉണ്ടാവും….അമ്മു ഇത്ര കൂൾ ആവാനുള്ള ഒരു കാരണം അതാണ്…..എനിക്ക് ഈ പടിക്കെട്ടും അതുകഴിഞ്ഞ് വീട്ടിലേക്കുള്ള മുറ്റവും വല്ലാണ്ട് ഇഷ്ടപ്പെട്ടു ചെങ്ങായ്….എന്നെങ്കിലും ഒരു വീട് വെക്കാൻ പറ്റിയാൽ ഇതിനടുത് എവിടെയെങ്കിലും വെക്കണം….”
അവൻ നല്ല എക്സൈറ്റഡ് ആയി എന്നോട് പറഞ്ഞുകൊണ്ടിരുന്നു…….ഞാനെല്ലാം മൂളികേട്ടു ….
” ഇന്നാള് നീ അവൾടെ ചേച്ചീന്റെ ഗ്ലാമറിനെ പറ്റി പറഞ്ഞപ്പോൾ മുതൽ കാണാൻ പറ്റണമെന്നു കരുതീതാ …ആ കോപ്പിനു ഒന്നും നേരത്തെ എണീറ്റുടെ …???
അവന്റെ അടുത്ത പ്രശ്നം അതാണ് …..കള്ള പന്നീ……ഞാൻ പിന്നെ അതിനൊന്നും പറയാൻ പോയില്ല …വെറുതെ വടി കൊടുത്തു അടി വാങ്ങണ്ടല്ലോ …..😃😃
” നീ വരില്ലെന്ന് അറുത്തുമുറിച്ചു പറഞ്ഞത് ശെരിയായില്ലട്ടോ …..നോക്കട്ടെ എന്നോ മറ്റോ പറഞ്ഞാൽ മതിയാരുന്നു ….”
ഞാനെന്റെ അഭിപ്രായം പറഞ്ഞപ്പോൾ അവൻ ഉറക്കെ ചിരിച്ചു …..
” എടാ പോത്തേ……നമുക്ക് പറ്റാത്ത കാര്യങ്ങൾ പറ്റില്ലെന്ന് പറയുന്നതാണ് അതിന്റെ ശെരി……ഒറ്റയടിക്ക് പറ്റില്ലെന്ന് കേൾക്കുമ്പോൾ വിഷമം ഉണ്ടാവും അതുപക്ഷെ നമ്മൾ പ്രതീക്ഷ കൊടുത്തിട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ അവർക്കുണ്ടാകുന്ന വിഷമത്തെക്കാൾ ചെറുതാണ്…….അതുകൊണ്ട് ഞാൻ പറഞ്ഞുവന്നത് അപ്പോഴത്തെ സമാധാനത്തിനു വേണ്ടി ആർക്കും പ്രതീക്ഷ കൊടുക്കരുത്….., ചെയ്യാൻ ചാൻസുണ്ടെങ്കിൽ മാത്രം പ്രതീക്ഷ കൊടുക്കുക ….മനസ്സിലായോ…???”
അവൻ പുച്ഛത്തോടെ എന്നോട് പറഞ്ഞപ്പോൾ അത് പറയണ്ടായിരുന്നു എന്ന് തോന്നിപോയി…..കുറച്ചു ആലോചിച്ചപ്പോൾ സംഗതി ശെരിയാണല്ലോ എന്ന് എനിക്കും തോന്നാതിരുന്നില്ല…….
അന്ന് ബാക്കിയുള്ള സമയം കുറച്ചു ഞങ്ങൾ പഠിക്കാനും , ബാക്കിയുള്ള സമയം കിടന്നുറങ്ങിയും സംസാരിച്ചും ചിലവഴിച്ചു…വൈകീട്ട് നിത്യയും ശാന്തിച്ചേച്ചിയും എനിക്ക് ഉളുക്കിയതറിഞ്ഞു കാണാൻ വന്നു……കുറച്ചു സമയം അമ്മയും ശാന്തിച്ചേച്ചിയും ഒന്നിച്ചു എന്നെ കുറേ തിന്നു ….അവർ പുറത്തുപോയപ്പോൾ നിത്യ അരികിൽ ഇരുന്നു…
” കാമുകി എന്ത് പറഞ്ഞു ഇത് കണ്ടിട്ട് …?? “”
അവൾ കാലിൽ കുത്തിക്കൊണ്ടു ചോദിച്ചു…
” ഓ….എന്ത് പറയാൻ ….അവളുടെ അച്ഛൻ ഉള്ളോണ്ട് വല്ലാണ്ടൊന്നും പറഞ്ഞില്ല…..,”
ഞാൻ മറുപടി കൊടുത്തു….അവൾ ചിരിച്ചു…..
” എന്നാലും മനുവേട്ടൻ എന്ത് മാജിക്കാണ് ചെയ്തതെന്നാ എനിക്ക് മനസിലാവാത്തെ….ആ പെണ്ണിനിപ്പോ എന്റെ ഏട്ടൻ , എന്റെ ഏട്ടൻ എന്ന് പറയാനേ നേരമുള്ളൂ…….”
അവൾ താടിക്ക് കൈകൊടുത്തുകൊണ്ടു എന്നെ നോക്കി പറഞ്ഞു…എനിക്ക് ചെറുതായൊരു അഭിമാനം തോന്നാതിരുന്നില്ല……ഞാൻ അവളുടെ മുഖം അരികിൽ കൊണ്ടുവരാൻ ആംഗ്യം കാണിച്ചു….അവൾ എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്നു