” എന്താ മോനെ കാലിനു പറ്റിയത് ….??
പുള്ളി കാലിലേക്ക് നോക്കികൊണ്ട് ചോദിച്ചു ….അത് കേട്ടിട്ടാണോ ബൈക്കിന്റെ ശബ്ദം കേട്ടിട്ടാണോ അമ്മു വന്നു നോക്കി….ഞാൻ കെട്ടു കാണിച്ചുകൊടുത്തപ്പോൾ അവൾക്കും ആവലാതി ആയി….
” ഇന്നലെ പ്രാക്ടിസിനിടക്ക് ഒന്ന് ഉളുക്കി …..ചതവുണ്ടെന്ന വൈദ്യൻ പറഞ്ഞത്…..കൂടുതലൊന്നുമില്ല , ഇളകാതിരിക്കാൻ വേണ്ടി കെട്ടിയതാണ് ….”
ഞാൻ അവസാന വാചകം അമ്മുവിനോടായിട്ടാണ് പറഞ്ഞത് …അവൾക് ഇത്തിരി ആശ്വാസമായെന്നു മുഖത്തിൽ നിന്നു തോന്നി….
” ശ്രദ്ധിച്ചു കളിച്ചൂടെ മനുവേട്ടാ ….?? ”
അതേ ചോദിച്ചുള്ളുവെങ്കിലും അവളുടെ വിഷമവും കരുതലും ആ വാക്കുകളിൽ ഉണ്ടായിരുന്നു…..ശബരി അവളുടെ അച്ഛൻ കാണാതെ ഞങ്ങളെ കണ്ണുകാട്ടി ചിരിച്ചു……
” നാളെ പിറന്നാളിന് വരുമല്ലോ അല്ലേ…? ഇതും പറഞ്ഞു മുങ്ങാൻ നോക്കുമോ…??”
അതും അവളുടെ ചോദ്യമായിരുന്നു …..ശബരി മെല്ലെ തിരിഞ്ഞു നിന്നു ……ചിരിക്കുകയാവും തെണ്ടി …!!!!
” ഞാൻ വരാൻ നോക്കാം അമ്മു ….കാല് വല്ലാണ്ട് വേദനയില്ലെങ്കിൽ എന്തായാലും വരും ….ചേച്ചിമാരും മാമനും ഒക്കെ വന്നിട്ട് കണ്ടില്ലല്ലോ …എവിടെപോയി ..??”
ഞാൻ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു…
” ഓ ….അവരൊന്നും എണീട്ടിട്ടില്ല …..ഇവിടെ വരുമ്പോളല്ലേ ഇങ്ങനെ കെടക്കാൻ പറ്റൂ , അല്ലെങ്കിൽ എപ്പളും തിരക്കല്ലേ ……!! ”
അത് പറഞ്ഞത് കാരണവരായിരുന്നു…..ശബരി ഒന്നും സംസാരിക്കാതെ ബൈക്കിനരികിലേക്ക് ഇറങ്ങി ….
” ശബരിയെട്ടനെന്താ ഒന്നും പറയാത്തത് ….?? അങ്ങാടിയിൽ കണ്ട ഭാവം പോലും ഇല്ലല്ലോ….!! ”
അമ്മു ശബരിയോട് ചോദിച്ചു …..
” നിങ്ങൾ സംസാരിക്കുവല്ലേ ….അതിനിടക്ക് ഞാനെന്തു പറയാനാ ….!! ”
അവൻ മറുപടി കൊടുത്തു….പിന്നെ എന്നെ നോക്കി ഇറങ്ങാൻ കണ്ണ് കാണിച്ചു ….
” നാളെ അച്ഛന്റെ പിറന്നാളാണ് , ശബരിയെട്ടനും കൂടി വരുമോ …?? ”
അവൾ അവനോടായി ചോദിച്ചു……
” അയ്യോ , നാളെ എനിക്ക് വേറെ കുറച്ചു പണിയുണ്ട് അമ്മു …..അത് മുന്നേ തീരുമാനിച്ചതാണ് …..”
അവൻ വരില്ലെന്ന് എനിക്കും ഉറപ്പായിരുന്നു …..അമ്മു വീണ്ടും നിർബന്ധിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല ….