” അന്ന് ഞാൻ ഇത് കണ്ടിട്ട് രാത്രി സ്വപ്‌നത്തിൽ അതെല്ലാം വീണ്ടും കണ്ടു…..ഞാൻ പോലും അറിയാതെ സ്വപ്‌നത്തിൽ അന്ന് എനിക്ക് ഓർഗാസം ഉണ്ടായി …..ജീവിതത്തിൽ ആദ്യമായിട്ടാണ് അങ്ങനൊരു സംഭവം ഉണ്ടായത്……നീ എത്രത്തോളം മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നു തിരിച്ചറിയുന്നതിനോടൊപ്പം നിന്നെ പിറ്റേന്ന് മുതൽ അഭിമുഖീകരിക്കാനും എനിക്ക് പറ്റാതായി അമ്മുട്ട്യേ …..തെറ്റാണോ ,നിന്നോടിത് പറയുമ്പോൾ നിനക്കെങ്ങനെ ഫീൽ ചെയ്യുമെന്നോ എനിക്കറിയില്ല ……പക്ഷെ നിന്നോട് പറയാത്ത രഹസ്യങ്ങൾ വേണ്ടെന്ന തോന്നലിലാണ് പറഞ്ഞത് ….വിഷമം ഉണ്ടാക്കിയെങ്കിൽ സോറി…!!
അവളുടെ മുഖം അമ്പരപ്പിൽ ആവുന്നത് കണ്ടുകൊണ്ടാണ് ഞാൻ പറഞ്ഞുനിർത്തിയത് …..വിവിധ ഭാവങ്ങൾ അതിൽ അധികവും അവജ്ഞ, നാണം തുടങ്ങിയവ അവളുടെ മുഖത്ത് മിന്നിമറഞ്ഞു……അതിനു മറുപടിയായി അവളൊന്നും പറഞ്ഞില്ല …..പകരം പോട്ടെ എന്ന് പതിയെ പറഞ്ഞു അമ്മയോടൊപ്പം നടന്നകന്നു ….അവളെ പോലെയൊരു അപ്പാവിക്ക് അത്രയും ഉൾകൊള്ളാൻ പ്രയാസമുണ്ടാകുമെന്നു എനിക്കും തോന്നലുണ്ടായിരുന്നതുകൊണ്ടു ഞെട്ടലൊന്നും അനുഭവപ്പെട്ടില്ല ……പക്ഷെ അതുവരെ ഉണ്ടായിരുന്ന അവളുടെ സന്തോഷം കെടുത്തിയതിന്റെ ഒരു നീറ്റൽ മാത്രം ബാക്കിയായി..
തിരിച്ചു വരുമ്പോൾ അമ്മമാരുടെ പരദൂഷണവും കുറ്റം പറയലും , ഉറക്കെയുള്ള സംസാരങ്ങളും കേട്ട് ഞങ്ങൾ നടന്നു…..നിത്യയും പെങ്ങന്മാരും വേറെന്തോ ചർച്ചയിലാണ്…ചിരിയും കളിയും എല്ലാം കേൾക്കാനുണ്ട്…ഞങ്ങൾ മാത്രം നിശബ്ദരായി ഇതെല്ലാം കേട്ട് നടന്നു……വീട്ടിലെത്തി ഭക്ഷണവും കഴിഞ്ഞു നേരെ ബെഡിൽ ചെന്നു കിടന്നു…….കൂടുതൽ ആലോചനയിലേക്ക് പോകാതെ ഉറങ്ങി…
രാവിലെ പത്രമിടാൻ തുടങ്ങിയപ്പോളാണ് അമ്മു ഇന്നലത്തെ മൂഡിൽ നിന്നു ശെരിയായിട്ടുണ്ടാവുമോ എന്ന ചിന്ത വന്നത്……അവളുടെ വീട്ടിൽ എത്തുന്നവരെ അതിനെക്കുറിച്ച് ഒരു കുഞ്ഞു ടെൻഷൻ ഇല്ലാതിരുന്നില്ല ….ചെന്നപ്പോൾ പതിവുപോലെ കാരണവർ ഉമ്മറത്തുണ്ട് , പത്രം വാങ്ങി കുശലം പറഞ്ഞപ്പോളേക്കും അമ്മു ഉമ്മറ ഭാഗത്തെത്തി……ഞാൻ സംസാരിച്ചു നിൽക്കുമ്പോൾ കണ്ണ് കാണിച്ചു , ഞാൻ തിരികെ പോകാനിറങ്ങി , അവൾ പടിക്കെട്ടിനടുത്തുള്ള മൾബറിചെടിയുടെ അടുത്തു ചെന്നു നിന്നപ്പോൾ എനിക്ക് കാര്യം മനസിലായി …കാരണവർ പേപ്പറിൽ തല താഴ്ത്തിയിട്ടുണ്ട് , ഞാൻ അവളുടെ അരികിലേക്ക് മിടിക്കുന്ന നെഞ്ചുമായി ചെന്നു …
” അയ്യേ ..!! ഇന്നലെ എന്തൊക്കെ വൃത്തിക്കേടാ ഏട്ടൻ പറഞ്ഞേ ……കേട്ടിട്ട് എനിക്ക് തൊലി ഉരിഞ്ഞ പോലെയായി , അതുകൊണ്ടാട്ടോ ഒന്നും പറയാൻ പറ്റാതെ പോന്നത്……കാര്യം ഞാനെന്നും ഏട്ടന്റെ തന്നെയാണ് , പക്ഷെ ഇത്രക്കും വേണ്ട……ഇത് എന്നെകൊണ്ട് താങ്ങില്ല ട്ടോ …ഇന്നലെ കെടക്കുമ്പോ ഞാനൊരുപാട് ആലോചിച്ചു ഇക്കാര്യത്തിന് ഏട്ടനോട് ദേഷ്യം കാണിച്ചത് ശെരിയാണോ തെറ്റാണോ എന്ന്…..എനിക്ക് ഒരു ഉത്തരമൊന്നും കിട്ടിയില്ല ഏട്ടാ……ഇങ്ങനെയൊന്നുമുള്ള കാര്യങ്ങൾ കേൾക്കാൻ എനിക്ക് പണ്ടുമുതൽക്കേ ഇഷ്ടമില്ല , ക്ലാസിലൊക്കെ ചില പെൺകുട്ടികൾ ഇതൊക്കെ വല്ല്യേ കാര്യം പോലെ ചർച്ച ചെയ്യുമ്പോളും ഞാൻ പോവാറില്ല , എനിക്ക് അതൊന്നും ദഹിക്കൂല്ല , അപ്പൊ ഏട്ടൻ അങ്ങനെ സംഭവിച്ചെന്നൊക്കെ പറഞ്ഞാൽ ഞാൻ വേറെ എന്ത് ചെയ്യാനാ……!!! ”
അവൾ എന്റെ കയ്യെടുത്ത് കൂട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു …..