” മോനെ …..ഞാനൊരു നല്ല മകനായിരുന്നില്ല എന്റെ അമ്മക്ക് …..ഇപ്പോൾ എന്റെ മക്കൾക്കു നല്ലൊരു അച്ഛനും ആയില്ലെന്നൊരു തോന്നൽ …….അമ്മുവിന് വേണ്ടി ഞാനിതെങ്കിലും ചെയ്യണം….പിന്നെ മനൂ ,നിന്റെ അമ്മക്ക് ഒരിക്കലും എന്റെ അമ്മയുടെ അവസ്ഥ വരരുത്…ഒന്നും നേടിത്തന്നില്ലെന്നു കരുതുകയും ചെയ്യരുത് …..നിന്റെം വലിയൊരു ഇഷ്ടമാണ് ഇപ്പോൾ സാധിക്കുന്നതെന്നു എനിക്കറിയാം…..പോയി സന്തോഷത്തോടെ ജീവിക്കെടോ , എന്തെങ്കിലുമൊക്കെ അവൻ നോക്കിയിട്ട് ആയില്ലെങ്കിലും താൻ വന്നു അമ്മൂനെ കൂടെ കൂട്ടണം…..എന്നാൽ കഴിയുന്ന വിധം സ്വന്തം അച്ഛനായി ഞാനും ഉണ്ടാവും കൂടെ ….”
പുള്ളി എന്റെ നെറുകിൽ കൈവെച്ചു അനുഗ്രഹിച്ചു…..പിന്നെ എണീറ്റു….കുളത്തിൽ മുഖം കഴുകി ഉടുത്തിരുന്ന മുണ്ടിന്റെ തല കൊണ്ട് അമർത്തി തുടച്ചു …നിത്യ കരയുന്നോ ചിരിക്കുന്നോ എന്നറിയാത്ത ഭാവത്തിൽ ഞങ്ങളെ നോക്കി ഇരുന്നു…
” വാ ….നമുക്ക് അങ്ങോട്ട് പോവാം , അതിനു മുൻപ് രണ്ടാളും മുഖം കഴുകി വൃത്തിയായി വാ…”
ഞങ്ങളോടായി പറഞ്ഞുകൊണ്ട് പുള്ളി നടന്നുപോയി …എനിക്ക് സംഭവിച്ച കാര്യങ്ങൾ സത്യമോ മിഥ്യയോ എന്നറിയാതെ മിഴിച്ചിരിക്കാൻ മാത്രമേ അപ്പോളും സാധിച്ചുള്ളൂ ….ഏകദേശം മുക്കാൽ മണിക്കൂറോളം കുളപ്പടവിൽ എത്തിയിട്ട് പൊയ്ക്കഴിഞ്ഞത് സമയം നോക്കിയപ്പോളാണ് അറിഞ്ഞത് …പോണമെന്നുണ്ടെങ്കിലും എണീക്കാൻ തോന്നിയില്ല ….ഞങ്ങൾ വീണ്ടും പതിനഞ്ചു മിനിറ്റോളം ആ ഇരുപ്പ് തുടർന്നു…
” ഏട്ടാ …….”
അമ്മുവിൻറെ ആ വിളിയാണ് എന്നെ ഉണർത്തിയത് ….അവൾ ദേഷ്യമോ സങ്കടമോ അറിയാത്ത ഭാവത്തിൽ പടവ് തുടങ്ങുന്ന അവിടെ നിൽക്കുന്നുണ്ട്….നിത്യ എണീറ്റ് അവളുടെ അരികിൽ എത്തി …
” ഇവിടിരിക്കാനാണോ ഏട്ടൻ വന്നേ …???? ”
അവൾ സങ്കടത്തോടെ ചോദിച്ചു ….ഞാൻ കൈ കാട്ടി അവളെ വിളിച്ചു …
” എല്ലാവരും അന്വേഷിക്കും ഏട്ടാ……ഉണ്ണാനായി , സമയം എത്രയായെന്നു അറിയോ ..?? ”
ഞാൻ അതിനും മറുപടിയൊന്നും കൊടുത്തില്ല , പകരം എനിക്കരികിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു…
അവൾ മുഖം ചെറിയൊരു പിണക്കത്തിൽ വെച്ചു…
പിന്നെ ശ്രദ്ധിച്ചു പടവിറങ്ങി അരികിൽ വന്നു……എന്റെ തൊട്ടുമുകളിലുള്ള സ്റ്റെപ്പിൽ ഇരുന്നു …ഞാനവൾക്കു നേരെ തിരിഞ്ഞ് പുഞ്ചിരിച്ചു ……അടുത്തെത്തിയപ്പോളാണ് എന്റെ മുഖം കണ്ടത്…..സംശയത്തോടെ രണ്ടു കവിളും അവൾ കോരിയെടുത്തു ….നിത്യയും അപ്പൊൾ ഞങ്ങൾക്ക് അടുത്തേക്ക് വന്നു അവളുടെ മുകളിലെ സ്റ്റെപ്പിലായി ഇരുപ്പുറപ്പിച്ചു …