രാവിലെ എണീറ്റു പതിവുപരിപാടികൾ കഴിഞ്ഞു ഞാൻ റെഡിയായി നിന്നു….ശബരി വന്നു ഞങ്ങൾ ജോലി ആരംഭിച്ചു……എല്ലാ വീടും കഴിയുന്നത്ര വേഗത്തിൽ തന്നേ തീർത്തു പോന്നു…….കാലിനുള്ള വേദന കുറവ് ആയി വരുന്നേ ഉള്ളൂ….അതിന്റെ പരിമിതിയിലും സ്പീഡ് കുറച്ചില്ല….അമ്മുവിൻറെ വീട്ടുപടിക്കലെത്തിയപ്പോൾ അവിടെ ഉമ്മറത്ത് തന്നേ ആരൊക്കെയോ ഇരിക്കുന്നത് കണ്ട് ഞാൻ പെട്ടെന്ന് മുങ്ങണമെന്നു പ്ലാൻ ചെയ്തു ……..ഉമ്മറത്തെത്തി കാരണവരോട് ചിരിച്ചു പത്രം കയ്യിൽ കൊടുത്തു വേഗം തിരിഞ്ഞു …ആരൊക്കെയാ ഇരിക്കുന്നതെന്നോ അവരെന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നോ നോക്കാൻ നിന്നില്ല……..
” ഉച്ചയാവാൻ നിക്കണ്ടാട്ടൊ …..നേരത്തെ പോന്നോളൂ…..എല്ലാരേം പരിചയപ്പെടാലോ …!!
കാരണവർ പുറകിൽ പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു ശെരി എന്നും പറഞ്ഞു പോന്നു …….തിരിച്ചുള്ള സമയത്ത് ശബരി അവളുടെ വീട്ടിൽ പോയിവരാനുള്ള ധൈര്യം തന്നുകൊണ്ടിരുന്നു….ഒരുപാട് ആളുകളുള്ള സ്ഥലത്ത് ചെല്ലാൻ ഉള്ളൊരു ധൈര്യം മനസിന് കിട്ടുന്നില്ലെന്ന് ഒരു ചെറിയ തോന്നൽ……..
രാവിലെ 11മണി കഴിഞ്ഞപ്പോൾ ഞാൻ പോവാനുള്ള തയ്യാറെടുപ്പ് നടത്തി , പിറന്നാളല്ലേ മുണ്ട് ഉടുക്കാമെന്നു തിരുമാനിച്ചു ….ശബരി കുറച്ചു കഴിഞ്ഞു വന്നപ്പോൾ ഞങ്ങൾ ഇറങ്ങി ….
” ഞാൻ ആ പടിക്കു പുറത്തു നിര്ത്തും , അവിടുന്ന് നീ പൊക്കൊ …..ഇനി അവർ എന്നെ കണ്ടാൽ പിന്നെ മുങ്ങാൻ സാധിക്കില്ല…..”
അവൻ മുൻപേതന്നേ പറഞ്ഞു……ഞാൻ മൂളി ….
” പിന്നെ നിന്നോട് ഇന്നലെ പറയാത്തൊരു കാര്യമുണ്ട് …..”
ഞാൻ അവന്റെ പുറത്തമർന്നുകൊണ്ട് പറഞ്ഞു….
” എന്താ മോനെ ……പറഞ്ഞോ..”
അവൻ തിരിച്ചു ചോദിച്ചു…
” നിത്യ സമ്മതം പറഞ്ഞിട്ടുണ്ട് …..ഇന്നലെ ഞാൻ നിന്റെ കാര്യം സൂചിപ്പിച്ചു , അവൾക്കു വല്ല്യേ പ്രശ്നോന്നും തോന്നീല……സമയമുണ്ടല്ലോ എന്നാണ് പറഞ്ഞത്…”
ഞാൻ പറഞ്ഞുനിർത്തി അവന്റെ മറുപടിക്ക് കാത്തു , പക്ഷെ മറുപടിയൊന്നും ഇല്ലായിരുന്നു …എന്തോ ആലോചനയിലാണെന്നു തോന്നിയപ്പോൾ ഞാൻ ശല്യപ്പെടുത്തിയില്ല…..അവളുടെ പടിക്കെട്ടിനടുത്തെത്തിയപ്പോൾ അവൻ ബൈക്ക് നിർത്തി..50 മീറ്ററോളം ഉള്ളിലേക്ക് നടക്കാനുണ്ട് ,സാരമില്ല…അവനെ ബുദ്ധിമുട്ടിക്കണ്ട…..ഞാനിറങ്ങി നടക്കാൻ തുടങ്ങുമ്പോൾ അവൻ വിളിച്ചു …
” നീ നിത്യയോട് അങ്ങനെ ചോദിക്കേണ്ട കാര്യോന്നും ഉണ്ടായിരുന്നില്ല ……എനിക്ക് അന്ന് തോന്നിയ ഇഷ്ടം പിന്നെയും തോന്നിയാൽ ഞാൻ നേരിട്ട് ചോദിക്കാം…..ഒരു ബുക്കിങ്ങിനു എനിക്ക് താൽപ്പര്യമില്ലടോ ……അവൾക്കും എന്നെ ആ രീതിയിൽ കണ്ട് ok ആവുകയാണെങ്കിൽ അത് നടക്കട്ടെ……നീ അതോർത്തു ടെൻഷൻ ആവണ്ട…”
അവൻ സീരിയസ് ആയി തന്നേ അത് പറഞ്ഞു , പിന്നെ മുഖത്ത് നോക്കി ഒരു ചിരിയും തന്ന് തിരികെ പോയി…..ഞാൻ വയ്യാത്ത കാലിനു വല്ലാതെ ബലം കൊടുക്കാതെ മെല്ലെ മെല്ലെ നടന്നു…ഉമ്മറത്ത് രാവിലെപ്പോലെ ആരൊക്കെയോ ഉണ്ട് , മൂന്ന് നാലു കുട്ടികൾ അങ്ങിങ്ങായി ഓടിക്കളിക്കുന്നുണ്ട്….ചെന്നപ്പോൾ കാരണവർ സ്വീകരിച്ചു….